BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Thursday 23 February 2012

ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ(ഭാഗം 1)


ശ്രീ.  ജിമ്മി ജോസഫ്‌

എന്നത്തെയും പോലെ അന്നും തിക്കിത്തിരക്കി  വന്ന കുറെ  കഥാബീജങ്ങള്‍ ഹരിതയെ അലോസരപ്പെടുത്തി. ഇന്ന് ഒരു ചെറുകഥയെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത പേനയെടുത്തത്. കുറെ നാളുകളായി ഇത് അവളെ അലട്ടുവാന്‍ തുടങ്ങിയിട്ട്. എന്നത്തെയും പോലെ ഇന്നും ആ ശ്രമം വിഫലമാവുമോ?
             മുത്തശ്ശിയുടെ മടിയില്‍ തല ചായ്ച്ച് കിടന്നുകൊണ്ട് പകുതി കേട്ട ആ കഥ അവളുടെ മനസ്സിലേക്ക് കടന്നു വന്നു. പണ്ട് ....... വളരെ പണ്ട് ഒരു രാജ്യത്ത് ജീവിച്ചിരുന്ന ഒരു രാജാവിന്റെയും രാജകുമാരിയുടെയും കഥയാണ്‌ മുത്തശ്ശി പറയാറുണ്ടായിരുന്നത്. താളാത്മകമായുള്ള മുത്തശ്ശിയുടെ കഥ പറച്ചിലിനൊപ്പം മുത്തശ്ശിയുടെ കൈവിരലുകള്‍ തന്റെ മുടിയിഴകളെ മെല്ലെ മെല്ലെ തഴുകിക്കൊണ്ടിരിക്കും. ഒരു പക്ഷെ മുത്തശ്ശിക്കും കഥയെങ്ങനെയവസാനിപ്പിക്കണം അറിയില്ലായിരുന്നിരിക്കണം.
            മുത്തശ്ശിക്ക് ഒരിക്കലും കഥ പൂര്‍ത്തിയാക്കേണ്ടുന്ന ഘട്ടം വരെ എത്തേണ്ടി വന്നിട്ടില്ല. അതിനു മുന്‍പ് തന്നെ ഞാന്‍ ഉറക്കം പിടിച്ചിരിക്കും. അടുത്ത ദിവസവും കഥ മുഴുവനും കേള്‍ക്കണമെന്ന് വിചാരിച്ചിരുന്നാലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇന്നുണര്‍ന്നിരുന്നെഴുതി പൂര്‍ത്തിയാക്കണമെന്ന് വിചാരിക്കുന്ന കഥ തന്നില്‍ സമീപനാളുകളിലായി കടുത്ത സംഘര്‍ഷമാണ് സൃഷ്ടിക്കുന്നത് .....
അന്നുണര്‍ന്നപ്പോള്‍ എനിക്ക് വസ്ത്രങ്ങളില്ലായിരുന്നു. എന്റെ വസ്ത്രം കിടക്കയിലനാഥമായി കിടക്കുന്നത് സാവധാനം മുകളിലെക്കുയരുമ്പോള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു.തട്ടും മേല്‍ക്കൂരയും കടന്നു ഞാന്‍ മുകളിലേക്കുയരുമ്പോളും താഴെയെനിക്കെന്റെ കിടക്കയും വസ്ത്രങ്ങളും കാണാമായിരുന്നു. ഒരു മേഘത്തിലിരുത്തി ആരോ എന്നെ മുകളിലേയ്ക്കുയര്‍ത്തുകയാണോ? ഞാനെന്നെ നോക്കി . എന്റെ ശരീരമൊരു മേഘത്തുണ്ടായിരുന്നു അപ്പോള്‍ . ഞാന്‍ ഞെട്ടിയില്ല , ഭയപ്പെട്ടില്ല. ഭയമെന്താണെന്നു പോലുമറിയില്ലപ്പോഴെനിക്ക് .........
             ഇപ്പോള്‍ ചില കാഴ്ചകള്‍ കാണാമെനിക്കു ...... മലമുകളില്‍ ഒരു വീട്. താഴ്വാരത്തു നിന്നും മലമുകളിലെ വീട്ടിലേയ്ക്ക് വ്യര്‍ഥതയുടെ കല്ലുരുട്ടുന്ന ഒരു ഭ്രാന്തന്‍ ! വ്യര്‍ഥതയുടെ യാത്രാവഴിയില്‍ വിരിഞ്ഞ ചില പുഷ്പങ്ങള്‍ . ചതയുന്നുണ്ടവയെങ്കിലും പിന്നില്‍ ശിരസ്സുയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട് .........
അതാ അവിടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമെല്ലാം ചില മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കേള്‍ക്കുന്നു. അതാ ..... താഴെക്കാണുന്ന ആ കലാലയത്തില്‍ ഒരു കൊടിമരച്ചുവട്ടില്‍ നിന്നാണത് കേള്‍ക്കുന്നത്. ഒരനുഷ്ഠാനത്തിലെന്നതു പോലെ കൊടിമരത്തിനു ചുറ്റും കൂടിനിന്ന്, ഉയരുന്ന പതാകയിലേയ്ക്ക് നോക്കിക്കൊണ്ട് മുഷ്ടികള്‍ ആകാശത്തെക്കെറിഞ്ഞു , ആവേശത്തിലാണ്ട് പത്തു പതിനഞ്ചോളം വരുന്ന ആ സംഘാംഗങ്ങള്‍ ..........
കാറ്റിലിളകി ഉയരുന്ന പതാകയെ നോക്കി കലാലയത്തിന്റെ ഉരുളന്‍ തൂണില്‍ ചാരി നില്‍ക്കുമ്പോള്‍ ആ മിഴികളില്‍ നിസ്സംഗതയായിരുന്നു ........ സംസാരിക്കുമ്പോള്‍ ഒരു ചെറുതരി വിഷാദത്തോടൊപ്പം വിസ്മയവും ചേര്‍ന്ന് അത്യാകര്‍ഷകമാകാറുണ്ടായിരുന്ന ആ മിഴികള്‍ .......വരാന്തയിലവിടവിടെ വട്ടംകൂടി നിന്ന് സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ....... ആ സംസാരവട്ടത്തിലുള്‍പ്പെട്ട് ഒരു ജാലകക്കാഴ്ച്ച ...... അങ്ങേയറ്റത്തെ ജനാലയ്ക്കരികില്‍ , നിവര്‍ത്തി വച്ച ആനുകാലികത്തിലെ വാക്കുകളില്‍ വീണു ലയിച്ച മുഖം. അവളുടെ വിരലുകള്‍ , പുറത്തു നിന്നും വീശുന്ന ചെറുകാറ്റിലിളകുന്ന താളുകളുടെ മീതേ പ്രതിരോധമാകുന്നതും കണ്ടു.

              അടുത്തു ചെന്നപ്പോള്‍ .............   (തുടരും) 





Presented by: ഗുരു @ കുഴല്‍വിളി  





ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

















മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


No comments:

Post a Comment

Related Posts Plugin for WordPress, Blogger...