മലയാളമേ അമ്മേ മലയാളമേ
നമിക്കുന്നു നിന്നെ ഞാൻ മലയാളമേ
മധുരം മധുരം മധുമയം നീ
നമിക്കുന്നു നിന്നെ ഞാൻ മലയാളമേ
നയനാഭിരാമമാം നിൻ മലർവാടിയിൽ
വിലസിക്കും കുസുമങ്ങൾ കവിത്രയങ്ങൾ
നിറയവ്വനത്തിനൂഷര രക്തമേകി
നിരവദ്യ കാന്തിയേകി നിൻ മണ്ണിൽ
ജി-യുടെയോടക്കുഴലിൽ നിന്നും
സാന്ദ്രസംഗീത ധാരയൊഴുകി
കനകച്ചിലങ്കയണിയിച്ചു ചങ്ങ-
മ്പുഴയുടെ ഭാവഗീതങ്ങളുമെത്തി.
മധുരസംഗീതം താരാട്ടിൽ നിറച്ചു
മയക്കിയുറക്കി-യിരയിമ്മൻ തമ്പി
പാട്ടിലെ പാലാഴിയിടനെഞ്ചിൽ കുറുക്കി
പാലൊളിപ്പുഞ്ചിരി തൂകുന്നു വയലാർ
ഓരോവണുവിലും നിറയുന്നു നിന്റെ
മോഹന ചൈതന്യ വിലാസലഹരി
വിശ്വദർശന ദാഹം തുടിക്കുന്നു
പ്രപഞ്ചമാകെ നിന്നെ സ്തുതിക്കുന്നു.
മഹിമ നിറയുന്നു നിന്നിലമ്മേ
മലയാളമേ നീയെത്ര ധന്യ
അനുഭവവേദ്യം നിൻ നറുസുഗന്ധം
നമിക്കുന്നു നിന്നെ ഞാൻ മലയാളമേ ....
Tags: Malayalam Blog, Malayalam Kavitha, Malayalam Poems,Stories,Short Story,Malayalam Classics
Presented by : ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള് കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക് കമന്റ് ബോക്സിലോ
ബ്ലോഗ് കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.
മനോഹരകവിത
ReplyDeleteബിന്ദുവിന് ആശംസകള്‍