ഞാനൊരു പ്രവാസി
ജീവിത മരുപ്പച്ച തേടിയിവിടെത്തി
ജീവിതം മറന്ന ഞാനൊരു പ്രവാസി
കത്തിയെരിയുന്ന സൂര്യന്റെ ചൂടേറ്റു
വെന്തുരുകുന്ന ദേഹവും തളരാത്ത മനസ്സുമായ്
ഞാനൊരു പ്രവാസി
കടലിന്നുമക്കരെ കാണാക്കരയിലായ്
കഥയൊന്നുമറിയാതെ കരള്പ്പിടയുന്നവന് !
ഞാനൊരു പ്രവാസി ...
ഇത്തിരി മണ്ണുമൊരിത്തിരിപ്പൊന്നും
വിറ്റിട്ടക്കരെ ചേക്കേറി
ഞാനൊരു പ്രവാസി
തൊടിയിലെ പൂക്കളും തേന്‍ കുടിക്കാ-
നെത്തും തേന്‍ കുരുവികളും
അന്യമായ്ത്തീര്ന്നൊരീ സ്മരണക-
ളൊക്കെയുമയവിറക്കുന്ന ഞാനൊരു പ്രവാസി
ഇഷ്ടങ്ങളറിയാതെ, കിനാവുകള്‍ കാണാതെ ,
മഴയറിയാതെ , വെയിലറിയാതെ
ഞാനൊരു പ്രവാസി
മഞ്ഞു കണങ്ങള്‍ പെയ്യുവതറിയാതെ ,
നിലാവിലലിയാതെ
തെന്നലിന് തലോടലറിയാതെ
കൈതപ്പൂവിന് സുഗന്ധമറിയാതെ
ഞാനൊരു പ്രവാസി
കാമിനിക്കൊരു സ്നേഹ മുദ്ര പകരാതെ
ഓമല്ക്കുരുന്നിനെയൊന്നോമനിക്കാതെ
പിതൃ വാത്സല്യച്ചൂടറിയാതെ
യമ്മതന്‍ കരുതലിന് തണലറിയാതെ
ഞാനൊരു പ്രവാസി
ജരാനരകള്‍ കൂട്ടായതറിയാതെ
ദിനരാത്രങ്ങളോടി മറയുവതറിയാതെ
ഗ്രീഷ്മവും ശിശിരവും വിരുന്നെത്തിപ്പോയതറിയാതെ
പ്രവാസക്കൂട്ടിലെ സ്വര്ണ്ണക്കിളിയായതറിയാതെ
ഞാനൊരു പ്രവാസി
മരീചിക തേടി മണല്ക്കാട്ടിലലയുന്നയെന് പാദങ്ങള്‍ -
അടരുന്ന മാംസച്ചീളുകള്‍ .
ദാഹനീരായിട്ടശ്രുകണങ്ങള് തന്നുപ്പു രസം രുചിച്ച
ഞാനൊരു പ്രവാസി
ഒന്നിനു പിറകെ മറ്റൊന്നായിട്ടെത്തുന്ന
മാറ്റുവാനാവാത്ത സ്നേഹ പാശങ്ങളാല്‍
ബന്ധിക്കപ്പെട്ടവന് ഞാന്‍ പ്രവാസി
മുന്നോട്ട് പായുന്ന കാലചക്രത്തിന്റെ
പിമ്പേ ഗമിക്കുവാന്‍ തത്രപ്പെടുന്നവന്
ഞാന്‍ - പ്രവാസി
നിങ്ങളെനിക്കു പകര്‍ന്നുതന്ന ,
മിഴിജ്വാലതന് ശോഭയില്‍
സ്വപ്ന ദേശത്തു വിരാജിക്കട്ടെ
നിങ്ങള്‍ക്കായ് - പ്രവാസിയായ്
ഞാനൊരു പ്രവാസിയായ്
ജീവിത മരുപ്പച്ച തേടിയിവിടെത്തി
ജീവിതം മറന്ന ഞാനൊരു പ്രവാസി
കത്തിയെരിയുന്ന സൂര്യന്റെ ചൂടേറ്റു
വെന്തുരുകുന്ന ദേഹവും തളരാത്ത മനസ്സുമായ്
ഞാനൊരു പ്രവാസി
കടലിന്നുമക്കരെ കാണാക്കരയിലായ്
കഥയൊന്നുമറിയാതെ കരള്പ്പിടയുന്നവന് !
ഞാനൊരു പ്രവാസി ...
ഇത്തിരി മണ്ണുമൊരിത്തിരിപ്പൊന്നും
വിറ്റിട്ടക്കരെ ചേക്കേറി
ഞാനൊരു പ്രവാസി
തൊടിയിലെ പൂക്കളും തേന്‍ കുടിക്കാ-
നെത്തും തേന്‍ കുരുവികളും
അന്യമായ്ത്തീര്ന്നൊരീ സ്മരണക-
ളൊക്കെയുമയവിറക്കുന്ന ഞാനൊരു പ്രവാസി
ഇഷ്ടങ്ങളറിയാതെ, കിനാവുകള്‍ കാണാതെ ,
മഴയറിയാതെ , വെയിലറിയാതെ
ഞാനൊരു പ്രവാസി
മഞ്ഞു കണങ്ങള്‍ പെയ്യുവതറിയാതെ ,
നിലാവിലലിയാതെ
തെന്നലിന് തലോടലറിയാതെ
കൈതപ്പൂവിന് സുഗന്ധമറിയാതെ
ഞാനൊരു പ്രവാസി
കാമിനിക്കൊരു സ്നേഹ മുദ്ര പകരാതെ
ഓമല്ക്കുരുന്നിനെയൊന്നോമനിക്കാതെ
പിതൃ വാത്സല്യച്ചൂടറിയാതെ
യമ്മതന്‍ കരുതലിന് തണലറിയാതെ
ഞാനൊരു പ്രവാസി
ജരാനരകള്‍ കൂട്ടായതറിയാതെ
ദിനരാത്രങ്ങളോടി മറയുവതറിയാതെ
ഗ്രീഷ്മവും ശിശിരവും വിരുന്നെത്തിപ്പോയതറിയാതെ
പ്രവാസക്കൂട്ടിലെ സ്വര്ണ്ണക്കിളിയായതറിയാതെ
ഞാനൊരു പ്രവാസി
മരീചിക തേടി മണല്ക്കാട്ടിലലയുന്നയെന് പാദങ്ങള്‍ -
അടരുന്ന മാംസച്ചീളുകള്‍ .
ദാഹനീരായിട്ടശ്രുകണങ്ങള് തന്നുപ്പു രസം രുചിച്ച
ഞാനൊരു പ്രവാസി
ഒന്നിനു പിറകെ മറ്റൊന്നായിട്ടെത്തുന്ന
മാറ്റുവാനാവാത്ത സ്നേഹ പാശങ്ങളാല്‍
ബന്ധിക്കപ്പെട്ടവന് ഞാന്‍ പ്രവാസി
മുന്നോട്ട് പായുന്ന കാലചക്രത്തിന്റെ
പിമ്പേ ഗമിക്കുവാന്‍ തത്രപ്പെടുന്നവന്
ഞാന്‍ - പ്രവാസി
നിങ്ങളെനിക്കു പകര്‍ന്നുതന്ന ,
മിഴിജ്വാലതന് ശോഭയില്‍
സ്വപ്ന ദേശത്തു വിരാജിക്കട്ടെ
നിങ്ങള്‍ക്കായ് - പ്രവാസിയായ്
ഞാനൊരു പ്രവാസിയായ്
Presented by : ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല് Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
No comments:
Post a Comment