BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Tuesday 15 May 2012

വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ

ശ്രീ. സി.എ. അനീഷ്‌ കുമാര്‍


പ്രിയപ്പെട്ട അമ്മുക്കുട്ടി ........ നീയൊരിക്കല്‍ നിന്റെ അച്ഛനോട് ചോദിച്ചത് ഞാന്‍ തിരശ്ശീലയില്‍ കണ്ടു. ഇന്നത്‌ എന്റെ മനസ്സിന്റെ തിരശ്ശീലയില്‍ വീണ്ടും തെളിയുന്നു..... 
"അച്ഛാ മരിച്ചവരാണ്‌ ആകാശത്തു നക്ഷത്രങ്ങളായി തെളിയുന്നത് അല്ലെ? ആകാശത്ത് തെളിയുന്ന ആ വെള്ളിനക്ഷത്രം എന്റെ അമ്മയാണല്ലേ ?" 
ഹൃദയ ഭേദകമായ ആ വാക്കുകള്‍ ഞാന്‍ കേട്ടത് സിനിമയിലാണെന്ന് ഇനി ഞാനെങ്ങനെ വിശ്വസിക്കും ? എന്റെ മാത്രമല്ല എന്നെപ്പോലെ നിന്നെ സ്നേഹിക്കുന്ന ഓരോ മലയാളികളുടെയും ഹൃദയം കീഴടക്കിയിട്ടും നീ ഞങ്ങളെ വിട്ടുപിരിഞ്ഞല്ലോ? നോക്കെത്താ ദൂരത്തു മിന്നിത്തിളങ്ങുന്ന വെള്ളിനക്ഷത്രമായല്ല ; കൈയ്യെത്തും ദൂരത്തു പ്രതിഭയുടെ മിന്നലാട്ടവുമായി നിറയുന്ന തിരശ്ശീലയിലെ താര റാണിയായാണ്‌ നിന്നെ ഞങ്ങള്‍ക്ക് കാണേണ്ടിയിരുന്നത്. നിന്റെ ഭാഷയും ദേശവും ഏതുമാകട്ടെ....നീ ഞങ്ങളോട് സംസാരിച്ചത് ഞങ്ങളുടെ മാതൃഭാഷയിലാണ് ...... സ്നേഹത്തിന്റെ ഭാഷയില്‍ ...... ഇത് ദൈവത്തിന്റെ സ്വന്തം നാടാണ് ...... ഞങ്ങളുടെ മനസ്സില്‍ നിന്നും നീ ഒരിക്കലും മായില്ല..... 


തരുണി സച്ദേവ് - നേപ്പാളിലെ മുഖിനാഥ് ക്ഷേത്രത്തിലേക്കുള്ള വിമാനയാത്രയ്ക്കിടയിലുണ്ടായ അപകടത്തില്‍ പെട്ട് അന്തരിച്ചു. ആറാം വയസ്സ് മുതല്‍ അഭിനയിച്ചു തുടങ്ങിയ തരുണി സച്ദേവ് ഈ പതിന്നാലു വയസ്സിനിടയില്‍ പ്രശംസനീയമായ ധാരാളം കഥാപാത്രങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചു. പാ എന്ന ഹിന്ദി ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം വളരെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു (2009). മലയാള സിനിമകളായ (പിന്നീടു മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി ) വെള്ളിനക്ഷത്രം , സത്യം എന്നെ സിനിമകളിലൂടെ ദക്ഷിണേന്ത്യയിലെ മൂല്യമുള്ള ബാലതാരമായി മാറി. കരിഷ്മ കപൂരിനോടൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിലൂടെ തരുണി " രസന ഗേള്‍ " എന്ന പേരില്‍ ഇന്ത്യയൊട്ടാകെ പ്രശസ്തയായി. വാര്‍ത്തയറിഞ്ഞപ്പോള്‍ അമിതാഭ് ബച്ചന്‍ തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചത് ഇങ്ങനെ...." നേപ്പാളിലുണ്ടായ വിമാന അപകടത്തില്‍ പാ യിലെ കൊച്ചു അഭിനേത്രി തരുണി സച്ദേവിന്റെ ജീവന്‍ പൊലിഞ്ഞതായുള്ള വാര്‍ത്തകള്‍ അല്‍പ്പം മുന്‍പ് വായിച്ചു ..... ദൈവമേ ഇത് സത്യമാകാതിരുന്നെങ്കില്‍ "  അഭിഷേക്  ബച്ചന്‍ എഴുതിയത് ഇങ്ങനെ : " എന്റെ എന്റെ ഏറ്റവും സുന്ദരികളായ സഹഅഭിനേത്രികളില്‍ ഒന്നായ ..... പാ-യിലെ കൊച്ചു മിടുക്കി തരുണി സച്ദേവ്  അന്തരിച്ചു എന്ന വാര്‍ത്ത എന്നില്‍ വലിയ ഞെട്ടലും വേദനയും ഉണ്ടാക്കുന്നു ..... എനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ല "
 http://ibnlive.in.com/news/paa-child-actor-taruni-among-nepal-crash-victims/258174-3.html


                               ഒരു ആകസ്മികതെയെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.... സൂപ്പര്‍ ഹിറ്റ്‌ സംവിധായകന്‍ വിനയന്റെ പ്രേത സിനിമകളില്‍ അഭിനയിച്ചവര്‍ക്ക് എന്തെ ഈ ഗതി? ആകാശഗംഗ, വെള്ളിനക്ഷത്രം, യക്ഷിയും ഞാനും എന്ന സിനിമകള്‍ കഴിഞ്ഞ് അദ്ദേഹമിപ്പോള്‍ ഡ്രാക്കുള  എന്ന പേരില്‍ പുതിയ ചിത്രം ഒരുക്കുന്ന തിരക്കിലാണ്. 2004 ജൂലൈ 27 നാണ് വെറും 22 വയസ്സ് പ്രായം മാത്രമുള്ള മയൂരി (തമിഴില്‍ ശാലിനി എന്ന പേരില്‍ അറിയപ്പെടുന്നു ) ആത്മഹത്യ ചെയ്യുന്നത്. ആകാശ ഗംഗയില്‍ പ്രേതമായി അഭിനയിച്ചത് മയൂരി ആയിരുന്നു. ഒടുവില്‍ മയൂരിക്ക് ഏതാണ്ട് അതെ അവസ്ഥ തന്നെ വന്നുവല്ലോ എന്ന് പലരും അന്ന് പറഞ്ഞു. രണ്ടാമത്തെ ഹൊറര്‍ സിനിമയില്‍ സമാന വേഷം ചെയ്ത തരുണിയും ഇപ്പോള്‍ .........


ഇനിയൊരിക്കല്‍ ഈ വാര്‍ത്തകള്‍ അറിയേണ്ടവര്‍ക്കായി :
Taruni Sachdev's Photo 

'Paa' child actor Taruni Sachdev dies in plane crash :

Child actor Taruni Sachdev of 'Paa' fame, among Nepal crash victims :

Child actor Taruni Sachdev's death leaves the film industry shocked

Rasna girl, Paa Actress Taruni Sachdev Dies in Nepal Plane Crash

'Paa' child actor Taruni Sachdev passes away in Nepal plane crash .

 

 





ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 






1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക








മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


No comments:

Post a Comment

Related Posts Plugin for WordPress, Blogger...