BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Friday, 18 May 2012

പരീക്ഷ (കഥ)- ശ്രീ. ബിനോജ് എം.ആര്‍


നന്മ നിറഞ്ഞ മറിയം മൂന്നാമതും ചൊല്ലി ചോദ്യപേപ്പറിലേക്ക്‌  ഒരു വട്ടം കൂടി നോക്കി. അക്ഷരങ്ങളും അക്കങ്ങളും പമ്പരം കറങ്ങുന്നു. കുത്തിയിരുന്നു പഠിച്ച ഇക്വേഷന്‍സ് മറവിക്കപ്പുറമിരുന്നു കൊഞ്ഞനം കുത്തുന്നു. അക്കങ്ങളുടെ കറക്കം തലയിലേക്ക് പകരുന്നുവോ? ഈ കണക്കു പരീക്ഷയെങ്ങാനും തോറ്റാല്‍ ?
ബഞ്ചിന്റെയും ഡസ്ക്കിന്റെയും അടുക്കുകള്‍ക്കിടയിലെ വരിയിലൂടെ രാധാകൃഷ്ണന്‍ സാര്‍ എല്ലാവരെയും ശ്രദ്ധിച്ചു സാവധാനം കടക്കുന്നു. പരീക്ഷയെഴുതുന്നതിനു പേനക്ക് വേണ്ടിയുള്ള എന്റെ തിരച്ചില്‍ പേന കയ്യില്‍ തന്നെയുണ്ട്‌ എന്ന യാഥാര്‍ത്ഥ്യത്തില്‍ അവസാനിച്ചു . എന്തെങ്കിലുമൊക്കെ എഴുതുന്നതുപോലെ ഇരുന്നില്ല എങ്കില്‍ സാറ് ശ്രദ്ധിക്കും. നാട്ടിലെ സ്കൂളിലായിരുന്നപ്പോള്‍ പരീക്ഷാപേപ്പര്‍ നിറയെ "ത്ത ത്ത ത്ത ത്ത ത്ത" മാത്രം എഴുതി വച്ചിരുന്ന ഒരു വിരുതനെ വെറുതെ ഓര്‍ത്തുപോയി.
ക്ലാസ് മുറിയുടെ മുമ്പില്‍ വലത്തേ മൂലയില്‍ ഒന്നാം റോള്‍ നമ്പര്‍ അനസ് കൃത്യമായ ഇടവേളയില്‍ വീണ്ടും വീണ്ടും പേപ്പര്‍ വാങ്ങിക്കൊണ്ടിരുന്നു. ഓരോ പ്രാവശ്യവും പേപ്പര്‍ വാങ്ങി അനസ് ഇരിക്കുമ്പോഴും അവനിരിക്കുന്ന ബഞ്ച് ഒരു പ്രത്യേക ഈണത്തില്‍ ഞരങ്ങിക്കൊണ്ട് സര്‍വ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. അനസിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തികൊണ്ടു ഷിബു ഇടത്തേ മൂലയില്‍ പിന്‍ഭാഗത്തുനിന്നും ഇതേ പ്രവൃത്തി ആവര്‍ത്തിച്ചിരുന്നു. പക്ഷെ അനസിനു കിട്ടിയതുപോലുള്ള ബഞ്ചിന്റെ പിന്തുണ ഷിബുവിന് കിട്ടുന്നില്ലായിരുന്നു.
ഞാന്‍ എന്റെ പേപ്പറിലേക്ക്‌ നോക്കി. ആദ്യം ലഭിച്ച പേപ്പറിന്റെ മുകളില്‍ പേരും റോള്‍ നമ്പരും മാത്രമുണ്ട്. കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയ റ്റിസണിന്റെ പേര് മുകളിലെഴുതിയാലോ എന്ന് ഒരു നിമിഷം ഓര്‍ത്തുപോയി. ഒളികണ്ണിട്ടു ചുറ്റുമുള്ള മറ്റു പരീക്ഷ എഴുത്തുകാരെ ശ്രദ്ധിച്ചു. 'ഭാഗ്യം' ബിനോജും പ്രഭാഷും തന്നെപ്പോലെ തന്നെ പേപ്പറിന്റെ മുകളിലെഴുതിവച്ചിരുന്ന സ്വന്തം പേരിന്റെ സൌന്ദര്യവും ആസ്വദിച്ചിരിക്കുന്നു. അതോടെ ഈ പരീക്ഷയില്‍ ഒറ്റപ്പെട്ടുപോകും എന്ന എന്റെ ചിന്ത അസ്ഥാനത്തായി. അച്ഛന്റെ വഴക്കിനു രണ്ടു ഷെയറ്കാരെക്കൂടെ കിട്ടിയതിനു ഞാന്‍ കര്‍ത്താവിനു നന്ദി പറഞ്ഞു.വീണ്ടും ഞാന്‍ ചോദ്യ പേപ്പറിലേക്ക്‌ നോക്കി.
പമ്പരം കറക്കത്തിനു ഇത്തിരി വേഗം കുറഞ്ഞിരിക്കുന്നു. മറവി- മതിലിന്നപ്പുറത്തു നിന്നും ഒളിച്ചുകളി മതിയാക്കി ഒരിക്വേഷന്‍ പുറത്തു വന്നു.(a+b)2 = a2 + 2ab + b2 ........."കൊള്ളാം"ഈ ഒറ്റ ഇക്വേഷന്‍ വച്ച് ചോദ്യപേപ്പറിലെ മുഴുവന്‍ കണക്കുകളും ഞാന്‍ ചെയ്യും. "ത്ത ത്ത ത്ത ത്ത ത്ത" ക്കാരനെ മനസാ ധ്യാനിച്ച്‌ കൊണ്ട് ഞാന്‍ ക്രിയകളിലേക്ക് കടന്നു.
"സമയമായി , മതി ചെയ്തത് " രാധാകൃഷ്ണന്‍ സാറിന്റെ ശബ്ദം മുഴങ്ങി. "റോള്‍ നമ്പര്‍ 1 " അനസ് പേപ്പര്‍ നല്‍കി. "റോള്‍ നമ്പര്‍ 2 " ....... "റോള്‍ നമ്പര്‍ 2 " ....... "ആരാ , റോള്‍ നമ്പര്‍ 2 " ..... പിന്നില്‍ നിന്നും ശ്രീകുമാര്‍ തോണ്ടി ..... "എടാ നിന്റെ പേപ്പര്‍ കൊടുക്കാന്‍ ....." ചാടിയെഴുന്നേറ്റു വിറച്ച് വിറച്ച് പേപ്പര്‍ നല്‍കി. പേപ്പറില്‍ വീഴാന്‍ പോകുന്ന ചുവന്ന ഒറ്റ അക്കം മനസ്സില്‍ തെളിഞ്ഞു. ഞായറാഴ്ച രാവിലെ 10:30 ന് ഹോസ്റ്റലിനു മുന്നിലെ കൊങ്ങിണിക്കമ്പ് ഓടിയുന്നതിന്റെ ശബ്ദം കാതില്‍ മുഴങ്ങി. ഇരു കവിളിലൂടെയും കണ്ണുനീര്‍ ചാലുകീറി. "എന്താ എന്തുപറ്റി ?" രാധാകൃഷ്ണന്‍ സാറിന്റെ ചോദ്യം ഉള്ളില്‍ തികട്ടിനിന്ന തേങ്ങലിനെ ഒരു പൊട്ടിക്കരച്ചിലാക്കിമാറ്റി. പെട്ടെന്ന് എന്റെ മുഖത്ത് ആരോ ശക്തിയായ് തണുത്ത വെള്ളം ഒഴിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നതിനു മുന്‍പ് ശകാരമാണ് ചെവിയില്‍ പതിച്ചത്.
"രജതജൂബിലീന്നും പറഞ്ഞ് രാത്രി മുഴുവന്‍ കംപ്യൂട്ടറിന്റെ മുന്‍പിലിരുന്നു ഓരോന്ന് എഴുതുകയും അയക്കുകയും ചെയ്യുന്നത് കണ്ടപ്പോഴേ ഞാന്‍ ഓര്‍ത്തു; ഇങ്ങനെയൊക്കെ ആകുമെന്ന്. വെളുപ്പാന്‍ കാലത്ത് ഓരോ പേക്കിനാവും കണ്ടു നിലവിളിക്കാതെ എഴുന്നേറ്റു കുളിച്ചു ഓഫീസില്‍ പോകാന്‍ നോക്ക് "........ അടിയില്‍ നിന്നും രക്ഷപെട്ടതോര്‍ത്ത് ഞാന്‍ മുഖം തുടക്കുമ്പോള്‍ 5 വയസ്സുകാരന്‍ മകന്‍ ചോദിച്ചു "ഇന്നച്ചന്‍ ഏതു സ്വപ്നം കണ്ടാ കരഞ്ഞത് ?" അച്ഛന്‍ കരഞ്ഞതല്ല മോനെ ..... അത് സന്തോഷാശ്രുവായിരുന്നു , സന്തോഷാശ്രു. 10 ലെ പരീക്ഷക്ക്‌ ഏറ്റവും കൂടുതല്‍ മാര്‍ക്കിനുള്ള  സമ്മാനം വാങ്ങിയപ്പോള്‍ വീണ സന്തോഷാശ്രു 
------------------ 
Presented by: ഗുരു @ കുഴല്‍വിളി 









ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 


1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക








മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


No comments:

Post a Comment

Related Posts Plugin for WordPress, Blogger...