BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Thursday 8 March 2012

ബന്ധനങ്ങള്‍ (കവിത) -ശ്രീ രാജേഷ്‌ പി. എ.

[പടയാളിയും ക്രിസ്ത്യാനികളുടെ അന്ധകനുമായ സാവൂളിന്റെ പശ്ചാത്താപം]
(2000 - 01 വര്‍ഷത്തില്‍ കോതമംഗലം രൂപത സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത)
കറുത്ത മരണത്തിന്‍ ബന്ധനം പൊട്ടിച്ചെറി-
ഞ്ഞുയരെ രമിക്കുന്ന വാരിധേ കനിഞ്ഞാലും
അന്നൊരു മധ്യാഹ്നത്തില്‍ ദമാസ്കസ് വീഥിയോരം
കറുത്ത കിരണത്താല്‍ കളങ്കാവൃതമായി
യേശുവിന്‍ നാമം കേട്ടാല്‍ ഭ്രാന്തനായി തീര്‍ന്നിടുന്ന
സാവൂളിന്നശ്വമതാ വീഥിയെ പിളര്‍ക്കുന്നു
സ്നേഹ ഗായകന്റെയാ പുഞ്ചിരി പിന്‍ചെല്ലുന്ന
മനുജനവന്‍ കണ്ണില്‍ കോപാഗ്നിയേറ്റിടുന്നു
വിശ്വാസം ത്യജിച്ചു നീ വാഴ്വിനെ ജ്വലിപ്പിക്കൂ
കല്പനയുതിര്‍ക്കുന്നു മര്‍ദ്ദനം തുടരുന്നു
പണവും പണ്ടങ്ങളും പതിയെ കൊടുത്തവന്‍
ഹൃത്തിനെ തളയ്ക്കുവാന്‍ ശ്രമിച്ച സാവൂളാണ്
യേശുവിന്‍ ജനത്തിനെ ദ്രോഹിക്കാന്‍ കല്പ്പനക്കായ്‌
ഒരുങ്ങിപ്പുറപ്പെട്ടു സാവൂളും കൂട്ടുകാരും
കല്‍പ്പന പേറിക്കൊണ്ട് അശ്വത്തിന്‍ പുറത്തേറി
ഉന്മാദ ഹൃദയത്തോടെ പായുന്നു സാവൂള്‍ പിന്നെ
മധ്യാഹ്ന സൂര്യന്‍ മെല്ലെ ചിരിച്ചു ദമാസ്കസില്‍
ഉയര്‍ന്നു ധൂളി മെല്ലെ , നിറഞ്ഞു രോദനങ്ങള്‍
ഇരമ്പി പാഞ്ഞു പോകും അശ്വത്തിന്‍ മുകളിലായ്
നിറഞ്ഞു ശോഭയേറും മറ്റൊരു സൂര്യബിംബം
മിഴിതന്‍ തിളക്കവും കുളമ്പിന്‍ വേഗതയും
നിലച്ചോരശ്വം മെല്ലെ പതിച്ചു പൂഴിയിലായ്
വീറോടെയശ്വത്തിന്റെ മുകളില്‍ വിരാജിച്ച
സാവൂളും കൂട്ടുകാരും ധൂളിയില്‍ നിപതിച്ചു
നിറഞ്ഞുമന്തരീക്ഷം ദൃഢതയേറിടുന്ന
കൂര്‍ത്തൊരാസ്വരം പിന്നെ സൌമ്യത കലരുന്നു
" ജിജ്ഞാസയേറിടുന്നു പറയൂ സാവൂളേ നീ
എന്നിലായ് മര്‍ദ്ദനങ്ങള്‍ ചൊരിയും വരുമെന്തേ?
കുരിശേറിടുന്നോരാ ആണിയില്‍ തോഴിപ്പത്
വിഡ്ഢിത്തമല്ലേ സാവൂള്‍ ജ്ഞാനിയുമാണല്ലോ നീ "
കണ്ണിലായ് നിറഞ്ഞൊരാ അജ്ഞതയടരുന്നു
മനസ്സില്‍ പെയ്തിറങ്ങി അറിവിന്നഗ്നി നാളം
ഉണര്‍ന്നു സാവൂളപ്പോള്‍ നിറഞ്ഞ തേജസ്സെങ്ങും
കവിളില്‍ പുതിയൊരു സ്വപ്നവും ഉയിര്‍കൊണ്ടു
സ്നേഹത്തിന്‍ കടലാകും യേശുവിന്‍ രൂപം മെല്ലെ
സാവൂളിന്‍ ഹൃദയത്തില്‍ ആഴത്തില്‍ നിറഞ്ഞെത്തി
ഹൃദയം നിറയുന്നു മിഴികള്‍ തുളുമ്പുന്നു
പാപത്തിന്‍ കറമെല്ലെ അലിഞ്ഞു മടരുന്നു
കല്‍ക്കരിക്കട്ടയേയും പൊന്നാക്കി മാറ്റിടുന്ന
ഈശ്വര കൃപാനിധി സാദ്ധ്യമാണെല്ലാമെല്ലാം 







Presented by: ഗുരു @ കുഴല്‍വിളി  
------------------------------------------------------------------------------------------


ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക
















മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Wednesday 7 March 2012

ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ്

സംഗീത ചക്രവര്‍ത്തിക്ക്  ആദരാഞ്ജലികള്‍ 

                ഒരു മഞ്ഞു തുള്ളിപോലെ മനസ്സിനെ കുളിരണിയിക്കുന്ന ആ സംഗീതം ആര്‍ക്കു മറക്കാന്‍ കഴിയും? മലയാളിയുടെ മനസ്സില്‍ ഗൃഹാതുരത്വം നിറക്കുന്ന ; മലയാളിത്തം തുളുമ്പുന്ന ആ ഗാനങ്ങള്‍ക്ക് മരണമുണ്ടോ? അന്യ ഭാഷയില്‍ നിന്ന് ; പ്രത്യേകിച്ച് ഹിന്ദിയില്‍ നിന്നെത്തി മലയാളത്തനിമ നില നിര്‍ത്തുന്ന ഗാനങ്ങള്‍ ഉണ്ടാക്കുന്നതില്‍ ശ്രീ ബോംബെ രവിയെപ്പോലെ വിജയിച്ചവര്‍ ആരുമുണ്ടാകില്ല. 
 
                ഇന്ന് അദ്ദേഹം ഈ ലോകത്തോട്‌ വിട പറയുമ്പോഴും ഈ മണ്ണില്‍ അവശേഷിപ്പിച്ചു പോയ ആ അമൂല്യ സംഗീത നിധികള്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മകളെ അനശ്വരമാക്കുന്നു . 
അന്യഭാഷയില്‍ നിന്ന് മലയാളത്തില്‍ സംഗീതം ചെയ്തവരുടെ സൃഷ്ടികള്‍ക്ക് പലപ്പോഴും അന്യ ഭാഷയുടെ ചുവയും സാംസ്കാരിക  ഛായയുമായിരുന്നു. മലയാള ഭാഷ  വേണ്ട വിധം വശമില്ലാതിരുന്ന ഇവള്‍ ആദ്യം ഈണം ഉണ്ടാക്കുകയും , ശേഷം ഗാനരചയിതാവ് ആ ട്യൂണിനനുസരിച്ച് വരികള്‍ എഴുതുകയും ചെയ്തു. ഇവ പലപ്പോഴും മികച്ച സൃഷ്ടികളായെങ്കിലും അവയില്‍ പലതും മലയാളത്തനിമയോട് നീതി പുലര്‍ത്തുന്നതില്‍ പരാജപ്പെട്ടു. ആദ്യം ട്യൂണ്‍ ഉണ്ടാക്കുന്ന രീതി മലയാളികളായ സംഗീതസംവിധായകര്‍ ഏറ്റെടുത്തപ്പോള്‍ അത് നമ്മുടെ ഗാനശാഘയുടെ അപചയത്തിന് വഴിവച്ചു. മലയാള സാഹിത്യം , സംസ്കാരം, അവരുടെ സംഗീതാഭിരുചി എന്നിവ മനസ്സിലാക്കാത്ത നമ്മുടെ പുതു തലമുറയിലെ സംഗീതസംവിധായകരുടെ ഗാനങ്ങള്‍ തിരസ്കരിക്കപെടുന്നതില്‍ അത്ഭുതമൊന്നുമില്ല. 
       ഇവിടെയാണ്‌ രവി ബോംബെ എന്ന സംഗീതജ്ഞന്‍ വേറിട്ടുനില്‍ക്കുന്നത് . തന്റെ ഉത്തരേന്ത്യന്‍ സംഗീതത്തിനനുസരിച്ച് പാട്ടെഴുതാന്‍ അദ്ദേഹം നിര്‍ബന്ധിച്ചില്ല. ആദ്യം കവിത, അതിന്റെ അര്‍ഥവും ഭാവവും മനസ്സിലാക്കിയതിനു ശേഷം മാത്രം സംഗീതം; ഇതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി. അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ അതുകൊണ്ട് തന്നെ മലയാളിയുടെ ഹൃദയങ്ങളിലേക്ക് ചേക്കേറി. " മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ടും ചുറ്റി " - ( നഖക്ഷതങ്ങള്‍  ) ; " ആരെയും ഭാവ ഗായകനാക്കും ആത്മ സൌന്ദര്യമാണു നീ " - ( നഖക്ഷതങ്ങള്‍  ); " സാഗരങ്ങളെ .... പാടി പാടിയുണര്‍ത്തും " - ( പഞ്ചാഗ്നി ); " ചന്ദനലേപ സുഗന്ധം തൂകിയതാരോ " - ( ഒരു വടക്കന്‍ വീരഗാഥ ) ; " ഇന്ദ്ര നീലിമയോലും ഈ മിഴി പൊയ്കകളില്‍ " -(വൈശാലി) ; " പൂവരമ്പിന്‍ താഴെ പൂക്കളം തീര്‍ത്തു " - (വിദ്യാരംഭം) ; ഇങ്ങനെ എത്രയോ ഗാനങ്ങള്‍ !!!!!

ശ്രീ രവി ബോംബെ മലയാളത്തില്‍

അദ്ദേഹം മലയാളത്തില്‍ ഏകദേശം 17 ഓളം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്തു. ഇത് പറയുമ്പോള്‍ സംവിധായകന്‍ ശ്രീ ഹരിഹരനെ വിസ്മരിക്കാനാവില്ല. രവി ബോംബെയെ മലയാളത്തിനു പരിചയപ്പെടുത്തിയത് തന്നെ അദ്ദേഹമാണ് (
നഖക്ഷതങ്ങള്‍ -1986 ). (1983 ല്‍ സങ്കടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലെത്തിയത് എന്നും കേള്‍ക്കുന്നു)  ഹരിഹരന്‍ ചിത്രങ്ങളിലൂടെ തന്നെയാണ് അദ്ദേഹം മലയാളത്തില്‍ പ്രശസ്തനായതും. പഞ്ചാഗ്നി മുതല്‍ മയൂഖം വരെ എത്തിയതായിരുന്നു ആ കൂട്ട് . ഹരിഹരന്‍ - രവി ബോംബെ - ഒ. എന്‍. വി. കൂട്ടുകെട്ടില്‍ എത്രയോ നല്ല ഗാനങ്ങള്‍ പിറന്നു ! ആരോഗ്യ കാരണങ്ങളാണ് അദ്ദേഹത്തിനു പഴശ്ശിരാജാ എന്ന ചിത്രത്തില്‍ നിന്ന് വിട്ടു നില്ക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ ഹരിഹരന്‍ - ഇളയ രാജാ  - ഒ. എന്‍. വി ടീം ഉണ്ടായത്. ഈ സിനിമ പുറത്തിറങ്ങിയതിനു ശേഷം " താന്‍ നിര്‍ദ്ദേശിച്ച രീതിയില്‍ ഒ. എന്‍. വി പാട്ടെഴുതാന്‍ വിസമ്മതിച്ചത് അതിലെ സംഗീതത്തിനെ നിറം കെടുത്തി " എന്ന രീതിയില്‍ സംഗീത സംവിധായകന്‍ പറഞ്ഞതും ഹരിഹരനും ഒ. എന്‍. വി യും അതിനെ എതിര്‍ത്ത് സംസാരിച്ചതും നാം കേട്ടതാണല്ലോ. 

ശ്രീ ബോംബെ രവിയുടെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍ :

 എല്ലാ ഭാഷകളിലുമായി 250 ഓളം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. അദ്ദേഹം മലയാളത്തില്‍ ഏകദേശം 17 ഓളം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്തു.
അവയില്‍ പ്രധാനപ്പെട്ടതാണ്




ചലച്ചിത്രം വര്‍ഷം ഗാനരചന
ഫൈവ്‌ സ്റ്റാര്‍ ഹോസ്പിറ്റല്‍
1997
യൂസഫലി കേച്ചേരി
ഗസല്‍
1993
യൂസഫലി കേച്ചേരി
കളിവാക്ക്
1998
കെ ജയകുമാര്‍
മനസ്സില്‍ ഒരു മഞ്ഞുതുള്ളി
2000
എം ഡി രാജേന്ദ്രന്‍
മയൂഖം
2005
മങ്കൊമ്പ് ഗോപാലകൃഷ്ണൻ ,ഹരിഹരന്‍
നഖക്ഷതങ്ങള്‍
1986
ഓ എന്‍ വി കുറുപ്പ്
ഒരു വടക്കന്‍ വീരഗാഥ
1989
കെ ജയകുമാര്‍ ,കൈതപ്രം
പാഥേയം
1993
കൈതപ്രം
പഞ്ചാഗ്നി
1986
ഓ എന്‍ വി കുറുപ്പ്
പരിണയം
1994
യൂസഫലി കേച്ചേരി
സങ്കടം
1983
തരം തിരിക്കാത്തത്
സർഗം
1992
യൂസഫലി കേച്ചേരി
സുകൃതം
1994
ഓ എന്‍ വി കുറുപ്പ്
വൈശാലി
1988
ഓ എന്‍ വി കുറുപ്പ്
വിദ്യാരംഭം
1990
കൈതപ്രം

അദ്ദേഹത്തിന്‍റെ ഏതാനും ചില മലയാള സിനിമാ ഗാനങ്ങള്‍ ഒരിക്കല്‍ കൂടി ആസ്വദിക്കൂ 

" മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ടും ചുറ്റി " - ( നഖക്ഷതങ്ങള്‍  )





" ആരെയും ഭാവ ഗായകനാക്കും ആത്മ സൌന്ദര്യമാണു നീ " - ( നഖക്ഷതങ്ങള്‍  )



" നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ " - ( നഖക്ഷതങ്ങള്‍  )





" കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത " - ( നഖക്ഷതങ്ങള്‍  )




" സാഗരങ്ങളെ .... പാടി പാടിയുണര്‍ത്തും " - ( പഞ്ചാഗ്നി )




" ഇന്ദ്ര നീലിമയോലും ഈ മിഴി പൊയ്കകളില്‍ " -(വൈശാലി)




കളരി വിളക്ക് തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ ( ഒരു വടക്കന്‍ വീരഗാഥ )





" ചന്ദനലേപ സുഗന്ധം തൂകിയതാരോ " - ( ഒരു വടക്കന്‍ വീരഗാഥ )




Presented by: ഗുരു @ കുഴല്‍വിളി 


 














ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക














മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Monday 5 March 2012

മോഹമേഘങ്ങള്‍ (കവിത) - ശ്രീമതി. ബിന്ദു പത്മകുമാര്‍

സായന്തനത്തിന്റെ ചോപ്പില്‍ നിറയുന്ന
മോഹങ്ങളേ നിങ്ങളാരാധകര്‍
ഓളങ്ങളില്‍ , കളിയോടങ്ങളില്‍
കുളിര്‍ത്തീരങ്ങള്‍ തേടുന്ന തീര്‍ഥാടകര്‍ 
തിരതല്ലുന്ന കുളിരോര്‍മ്മ , ചങ്ങാടമായ്
മറുകര തേടുന്ന പഥികര്‍ നമ്മള്‍
പാഥേയമെങ്ങോ കളഞ്ഞു പോയി
ആലംബമില്ലാത്ത മണിമേഘങ്ങള്‍ - നമ്മള്‍
നിഴലാട്ടമാടുന്ന കോമാളികള്‍
നിനവിന്റെ നനവൂറും മിഴിജ്വാലകള്‍ 
അകലെ തെളിയുന്ന സന്ധ്യാദീപം
അരികത്തു ചെന്നാല്‍ മരീചികയായ്
എന്തിനെന്നറിയാതെ നമ്മളാ മോഹത്തിന്‍
കനലാഗ്നിയില്‍ വീണു ചിറകറ്റു പോം
വര്‍ണ്ണങ്ങളെല്ലാം പ്രഭമങ്ങി മറയുന്നു
ഭസ്മാന്ത്യമായിയൊടുങ്ങുന്നു നാമും 







Presented by: ഗുരു @ കുഴല്‍വിളി  
------------------------------------------------------------------------------------------

ഒരു സന്തോഷ വാര്‍ത്ത....
നമ്മുടെ കുഴല്‍വിളി ബ്ലോഗിനെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുമായി ബന്ധപ്പെടുത്താന്‍ പുതിയ ഫേസ്ബുക്ക്‌  പേജും ട്വിറ്റെര്‍ പേജും ആരംഭിച്ചിരിക്കുന്നു......... കുഴല്‍വിളി ബ്ലോഗിലെ പുതിയ അപ്ഡേറ്റുകളും അറിയിപ്പുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലേക്ക് പകരാന്‍ ഇതുവരെ ഉപയോഗിച്ചിരുന്നത് 4Gnet Community എന്ന ഫേസ് ബുക്ക്‌ പേജും 4Gnet_Community എന്ന ട്വിറ്റെര്‍ പേജും ആണ്. മറ്റു ഭാഷകളിലുള്ള സന്ദര്‍ശകര്‍ ഞങ്ങളുടെ തന്നെ മറ്റു വെബ്സൈറ്റുകളിലൂടെ 4Gnet കമ്മ്യൂണിറ്റിയുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനാല്‍ മലയാളികള്‍ക്ക് മാത്രമായി ഒരു വേദി കിട്ടാതെ പോകുന്നു എന്ന് മനസ്സിലാക്കിയാണ് ഈ മാറ്റം. മാന്യ സന്ദര്‍ശകര്‍ സഹകരിക്കുമല്ലോ ?
മലയാളത്തെയും മലയാളികളെയും ഒപ്പം കുഴല്‍വിളിയിലെ സാഹിത്യ രചനകളെയും ഇഷ്ടപ്പെടുന്ന ഒരു മികച്ച വേദിയായിരിക്കും ഞങ്ങളുടെ പുതിയ "കുഴല്‍വിളി " ഫേസ് ബുക്ക്‌ പേജും ട്വിറ്റെര്‍ പേജും.

കുഴല്‍ വിളി ഫേസ് ബുക്ക്‌ പേജിന്റെ ചില സവിശേഷതകള്‍ :-

1. ഏതൊരു മലയാളിക്കും മലയാളിയുമായി ബന്ധപ്പെട്ട സഭ്യമായ ഏതൊരു കാര്യത്തെക്കുറിച്ചും മലയാളത്തില്‍ തന്നെ സംവദിക്കാനുള്ള ഒരു വേദി (platform) ആണ് ഈ പേജ്. മലയാളത്തില്‍ കമന്റ് ചെയ്യാനുള്ള വളരെ ലളിതമായ വഴി ഇവിടെ നല്‍കിയിരിക്കുന്നു.
2  കുഴല്‍വിളി ബ്ലോഗിലെ രചനകള്‍ ഈ ഫേസ് ബുക്ക്‌ പേജില്‍ നിന്ന് തന്നെ നേരിട്ട് വായിക്കാം. 
3. നിങ്ങളുടെ സാഹിത്യ സൃഷ്ടികള്‍ ഞങ്ങള്‍ക്ക് അയച്ചു തരാന്‍ 
4. ഫേസ് ബുക്കില്‍ നിന്ന് പുറത്ത് പോകാതെ ഏറ്റവും പുതിയ വാര്‍ത്തകള്‍ മലയാളത്തില്‍ അറിയാന്‍.
5. തല്‍സമയ ക്രിക്കറ്റ് സ്കോര്‍ , കഴിഞ്ഞു പോയ T20 , ഏകദിന , ടെസ്റ്റ്‌ കളികളുടെ സ്കോര്‍ - വിശദമായ വാര്‍ത്തകള്‍ , ആ കളികളിലെ മികച്ച കളിക്കാര്‍ , വരാന്‍ പോകുന്ന T20 , ഏകദിന , ടെസ്റ്റ്‌ കളികള്‍ ; T20 , ഏകദിന , ടെസ്റ്റ്‌ കളികളുടെ ICC റാങ്കിങ്ങില്‍ മികച്ച 10 ടീമുകള്‍ , ബാറ്റ്സ്മാന്മാര്‍ , ബൌളര്‍മാര്‍ മുതലായവ അറിയാന്‍........
ഞങ്ങളുടെ ഫേസ് ബുക്ക്‌ പേജിന്റെ "Like" ബോക്സാണ് താഴെ കാണുന്നത്. ഇതിലെ "Like" ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഈ പേജിനെ പ്രോത്സാഹിപ്പിക്കൂ ......




കുഴല്‍ വിളി ട്വിറ്റെര്‍ പേജിന്റെ ഫോളോ വിട്ജെറ്റാണ് താഴെ കാണുന്നത് 
നിങ്ങള്‍ക്ക് ട്വിറ്റെര്‍ അക്കൌണ്ട് ഉണ്ടെങ്കില്‍ കുഴല്‍ വിളിയുടെ ട്വീറ്റ് ഫോളോ ചെയ്യൂ



 

**************************************************














ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

















--> മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday 1 March 2012

ഹരിതയുടെ സ്വപ്‌നങ്ങള്‍ ചെറുകഥ( ഭാഗം 2 )

 - ശ്രീ. ജിമ്മി ജോസഫ്‌
അടുത്തു ചെന്നപ്പോള്‍ വാക്കുകളിലായിരുന്നില്ല ആ കണ്ണുകള്‍ . ചലനരഹിതമായിരുന്ന പശ്ചാത്തലത്തിന്റെ വെളിച്ചം വീണിരുന്ന അവളുടെ മിഴികളെ , ചലിക്കുന്ന പ്രകാശവും പാദപതനശബ്ദവും മുകളിലേയ്ക്കുയര്‍ത്തി................. ചിന്തയെ ഞാന്‍ മുറിച്ചോ എന്ന ചോദ്യത്തിന് നിസ്സംഗസാധാരണമായ ആ ഭാവം മിഴികളിലണിഞ്ഞു പുഞ്ചിരിച്ച് 'കഥ ഞാന്‍ വായിച്ചു' എന്ന് മറുമൊഴി ............
               നിവര്‍ത്തി വച്ച താളുകളില്‍ 'ചിതലൊഴുകുന്ന വഴികള്‍ ' എന്ന തന്റെ കഥ അയാള്‍ കണ്ടു ..............
               അവാച്യമായൊരാനന്ദം അല്ല , ദുഃഖം , അല്ല ..... ദുഃഖവുമല്ല ; സുഖദുഃഖങ്ങള്‍ക്കിടയില്‍ ഒരു വെളുത്ത മേഘമായി ഞാന്‍ മുകളിലേയ്ക്കുയര്‍ന്നുകൊണ്ടിരുന്നു. പെട്ടെന്ന് എന്റെ മുഖത്തൊരു നിഴല്‍ ! ശ്യാമമേഘങ്ങള്‍ക്കൊപ്പം ഞാന്‍ ലയിച്ചു ചേരുന്നു. ഇപ്പോള്‍ ഞാനൊരു ഘനശ്യാമമേഘമാണ്‌ . ഉള്ളിലൊരാളല്‍ ....... ഭയമെന്താണെന്നറിഞ്ഞുതുടങ്ങി ഞാനിപ്പോള്‍ ........ ഞാനിതാ പൊഴിഞ്ഞു തുടങ്ങി താഴേയ്ക്ക് ..........  താഴേയ്ക്ക് ............. താഴേയ്ക്ക് . താഴെ ഞാന്‍ വീടിന്റെ മേല്‍ക്കൂരയിലിടിച്ചു ചിതറി.
                ഹരിത ഞെട്ടിയുണര്‍ന്നു. കിടക്കയിലാണവള്‍ . തന്റെ ശരീരത്തിലേയ്ക്കും വസ്ത്രത്തിലെയ്ക്കുമവള്‍ തിരികെ വന്നിരിക്കുന്നു. മേശയിലിരിക്കുന്ന മഷിയുണങ്ങിയ പേനയും ശൂന്യമായ താളുകളും അവള്‍ അവള്‍ കണ്ടു. പുറത്ത് തകര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദം. ഹരിത പേനയെടുത്തു. "എന്നെ അലോസരപ്പെടുത്തുന്ന , വീര്‍പ്പുമുട്ടിക്കുന്ന ഈ കഥാ ബീജങ്ങള്‍ ഒരു ചെറുകഥയുടെ ഏകാഗ്രതയിലൊതുങ്ങുന്നവയല്ല. " ഇത്രമാത്രമെഴുതി ഹരിത പുതപ്പിനുള്ളിലേയ്ക്ക് നൂണ്ടു കയറി.
               നേരം പുലര്‍ന്നുണര്‍ന്ന ഹരിതയ്ക്ക് ഏറെക്കാലമായി തുറക്കാതിരുന്ന കിഴക്ക് ഭാഗത്തുള്ള ആ ജനാല തുറക്കണമെന്ന് തോന്നി. അതിന്മേല്‍ ഊടും പാവും നെയ്തുകൊണ്ടിരുന്ന ചിലന്തിയെ ഓടിച്ച്, നീളത്തില്‍ പാകിയ നൂലുകള്‍ തട്ടിക്കളഞ്ഞു അവള്‍ ജാലകവാതില്‍ തുറന്നു. പ്രഭാതത്തിലെ സുവര്‍ണ്ണ രശ്മികള്‍ ജനലഴികളിലൂടെ അകത്തേയ്ക്ക് വീണു. രാത്രിയില്‍ നനഞ്ഞു കുളിച്ച പ്രകൃതി തുവര്‍ന്നിരുന്നു എന്തൊരു തിളക്കമാണ് , ഹൃദ്യമായ ആ പ്രഭാതത്തെ നോക്കിയവള്‍ മന്ത്രിച്ചു. ഹൊ! ഇന്ന് വിഷുപ്പുലരിയാണല്ല, പെട്ടെന്നവള്‍ക്കോര്‍മ്മ വന്നു. ജാലകത്തില്‍ വിട്ടു പോകാതവശേഷിച്ചൊരു ചിലന്തി നൂല് അപ്പോഴാണ്‌ ഹരിത കാണുന്നത് . ചെറുതെന്നലില്‍ ചാഞ്ചാടുന്ന ആ സ്ഫടികനൂലില്‍ തട്ടി വിരിയുന്ന സൂര്യ പ്രകാശത്തിലെ നിറങ്ങളെല്ലാം അവള്‍ വിസ്മയത്തോടെ കണ്ടു. മഴവില്ലിന്‍ നിറങ്ങളുള്ള ആ 'കണിയുടെ' മുന്‍പില്‍ ഹരിത കൈ കൂപ്പി നിന്നു.        
                                                             .........(അവസാനിച്ചു )..........






Presented by: ഗുരു @ കുഴല്‍വിളി  





ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക



















മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Posts Plugin for WordPress, Blogger...