സംഗീത ചക്രവര്‍ത്തിക്ക് ആദരാഞ്ജലികള്‍
ഒരു
മഞ്ഞു തുള്ളിപോലെ മനസ്സിനെ കുളിരണിയിക്കുന്ന ആ സംഗീതം ആര്‍ക്കു മറക്കാന്‍
കഴിയും? മലയാളിയുടെ മനസ്സില്‍ ഗൃഹാതുരത്വം നിറക്കുന്ന ; മലയാളിത്തം
തുളുമ്പുന്ന ആ ഗാനങ്ങള്‍ക്ക് മരണമുണ്ടോ? അന്യ ഭാഷയില്‍ നിന്ന് ;
പ്രത്യേകിച്ച് ഹിന്ദിയില്‍ നിന്നെത്തി മലയാളത്തനിമ നില നിര്‍ത്തുന്ന
ഗാനങ്ങള്‍ ഉണ്ടാക്കുന്നതില്‍ ശ്രീ ബോംബെ രവിയെപ്പോലെ വിജയിച്ചവര്‍
ആരുമുണ്ടാകില്ല.
ഇന്ന് അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോഴും ഈ മണ്ണില്‍ അവശേഷിപ്പിച്ചു പോയ ആ അമൂല്യ സംഗീത നിധികള്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മകളെ അനശ്വരമാക്കുന്നു . അന്യഭാഷയില്‍ നിന്ന് മലയാളത്തില്‍ സംഗീതം ചെയ്തവരുടെ സൃഷ്ടികള്‍ക്ക് പലപ്പോഴും അന്യ ഭാഷയുടെ ചുവയും സാംസ്കാരിക ഛായയുമായിരുന്നു. മലയാള ഭാഷ വേണ്ട വിധം വശമില്ലാതിരുന്ന ഇവള്‍ ആദ്യം ഈണം ഉണ്ടാക്കുകയും , ശേഷം ഗാനരചയിതാവ് ആ ട്യൂണിനനുസരിച്ച് വരികള്‍ എഴുതുകയും ചെയ്തു. ഇവ പലപ്പോഴും മികച്ച സൃഷ്ടികളായെങ്കിലും അവയില്‍ പലതും മലയാളത്തനിമയോട് നീതി പുലര്‍ത്തുന്നതില്‍ പരാജപ്പെട്ടു. ആദ്യം ട്യൂണ്‍ ഉണ്ടാക്കുന്ന രീതി മലയാളികളായ സംഗീതസംവിധായകര്‍ ഏറ്റെടുത്തപ്പോള്‍ അത് നമ്മുടെ ഗാനശാഘയുടെ അപചയത്തിന് വഴിവച്ചു. മലയാള സാഹിത്യം , സംസ്കാരം, അവരുടെ സംഗീതാഭിരുചി എന്നിവ മനസ്സിലാക്കാത്ത നമ്മുടെ പുതു തലമുറയിലെ സംഗീതസംവിധായകരുടെ ഗാനങ്ങള്‍ തിരസ്കരിക്കപെടുന്നതില്‍ അത്ഭുതമൊന്നുമില്ല.

ഇവിടെയാണ്
രവി ബോംബെ എന്ന സംഗീതജ്ഞന്‍ വേറിട്ടുനില്‍ക്കുന്നത് . തന്റെ
ഉത്തരേന്ത്യന്‍ സംഗീതത്തിനനുസരിച്ച് പാട്ടെഴുതാന്‍ അദ്ദേഹം
നിര്‍ബന്ധിച്ചില്ല. ആദ്യം കവിത, അതിന്റെ അര്‍ഥവും ഭാവവും മനസ്സിലാക്കിയതിനു
ശേഷം മാത്രം സംഗീതം; ഇതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി. അദ്ദേഹത്തിന്‍റെ
ഗാനങ്ങള്‍ അതുകൊണ്ട് തന്നെ മലയാളിയുടെ ഹൃദയങ്ങളിലേക്ക് ചേക്കേറി. " മഞ്ഞള്‍
പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ടും ചുറ്റി " - (
നഖക്ഷതങ്ങള്‍ ) ; " ആരെയും ഭാവ ഗായകനാക്കും ആത്മ സൌന്ദര്യമാണു നീ " -
( നഖക്ഷതങ്ങള്‍ ); " സാഗരങ്ങളെ .... പാടി പാടിയുണര്‍ത്തും " - (
പഞ്ചാഗ്നി ); " ചന്ദനലേപ സുഗന്ധം തൂകിയതാരോ " - ( ഒരു വടക്കന്‍ വീരഗാഥ ) ; "
ഇന്ദ്ര നീലിമയോലും ഈ മിഴി പൊയ്കകളില്‍ " -(വൈശാലി) ; " പൂവരമ്പിന്‍ താഴെ
പൂക്കളം തീര്‍ത്തു " - (വിദ്യാരംഭം) ; ഇങ്ങനെ എത്രയോ ഗാനങ്ങള്‍ !!!!!
അദ്ദേഹം മലയാളത്തില്‍ ഏകദേശം 17 ഓളം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്തു. ഇത് പറയുമ്പോള്‍ സംവിധായകന്‍ ശ്രീ ഹരിഹരനെ വിസ്മരിക്കാനാവില്ല. രവി ബോംബെയെ മലയാളത്തിനു പരിചയപ്പെടുത്തിയത് തന്നെ അദ്ദേഹമാണ് (നഖക്ഷതങ്ങള്‍ -1986 ). (1983 ല്‍ സങ്കടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലെത്തിയത് എന്നും കേള്‍ക്കുന്നു) ഹരിഹരന്‍ ചിത്രങ്ങളിലൂടെ തന്നെയാണ് അദ്ദേഹം മലയാളത്തില്‍ പ്രശസ്തനായതും. പഞ്ചാഗ്നി മുതല്‍ മയൂഖം വരെ എത്തിയതായിരുന്നു ആ കൂട്ട് . ഹരിഹരന്‍ - രവി ബോംബെ - ഒ. എന്‍. വി. കൂട്ടുകെട്ടില്‍ എത്രയോ നല്ല ഗാനങ്ങള്‍ പിറന്നു ! ആരോഗ്യ കാരണങ്ങളാണ് അദ്ദേഹത്തിനു പഴശ്ശിരാജാ എന്ന ചിത്രത്തില്‍ നിന്ന് വിട്ടു നില്ക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ ഹരിഹരന്‍ - ഇളയ രാജാ - ഒ. എന്‍. വി ടീം ഉണ്ടായത്. ഈ സിനിമ പുറത്തിറങ്ങിയതിനു ശേഷം " താന്‍ നിര്‍ദ്ദേശിച്ച രീതിയില്‍ ഒ. എന്‍. വി പാട്ടെഴുതാന്‍ വിസമ്മതിച്ചത് അതിലെ സംഗീതത്തിനെ നിറം കെടുത്തി " എന്ന രീതിയില്‍ സംഗീത സംവിധായകന്‍ പറഞ്ഞതും ഹരിഹരനും ഒ. എന്‍. വി യും അതിനെ എതിര്‍ത്ത് സംസാരിച്ചതും നാം കേട്ടതാണല്ലോ.
ശ്രീ ബോംബെ രവിയുടെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍ :
എല്ലാ ഭാഷകളിലുമായി 250 ഓളം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. അദ്ദേഹം മലയാളത്തില്‍ ഏകദേശം 17 ഓളം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്തു.
അവയില്‍ പ്രധാനപ്പെട്ടതാണ്
അദ്ദേഹത്തിന്‍റെ ഏതാനും ചില മലയാള സിനിമാ ഗാനങ്ങള്‍ ഒരിക്കല്‍ കൂടി ആസ്വദിക്കൂ
" മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ടും ചുറ്റി " - ( നഖക്ഷതങ്ങള്‍ )
" ആരെയും ഭാവ ഗായകനാക്കും ആത്മ സൌന്ദര്യമാണു നീ " - ( നഖക്ഷതങ്ങള്‍ )
" നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ " - ( നഖക്ഷതങ്ങള്‍ )

ചലച്ചിത്രം | വര്‍ഷം | ഗാനരചന |
---|---|---|
അദ്ദേഹത്തിന്‍റെ ഏതാനും ചില മലയാള സിനിമാ ഗാനങ്ങള്‍ ഒരിക്കല്‍ കൂടി ആസ്വദിക്കൂ
" മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ടും ചുറ്റി " - ( നഖക്ഷതങ്ങള്‍ )
" ആരെയും ഭാവ ഗായകനാക്കും ആത്മ സൌന്ദര്യമാണു നീ " - ( നഖക്ഷതങ്ങള്‍ )
" കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത " - ( നഖക്ഷതങ്ങള്‍ )
" സാഗരങ്ങളെ .... പാടി പാടിയുണര്‍ത്തും " - ( പഞ്ചാഗ്നി )
" ഇന്ദ്ര നീലിമയോലും ഈ മിഴി പൊയ്കകളില്‍ " -(വൈശാലി)
കളരി വിളക്ക് തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ ( ഒരു വടക്കന്‍ വീരഗാഥ )
" ചന്ദനലേപ സുഗന്ധം തൂകിയതാരോ " - ( ഒരു വടക്കന്‍ വീരഗാഥ )
Presented by: ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു.
രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.

മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക .
ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
No comments:
Post a Comment