[പടയാളിയും ക്രിസ്ത്യാനികളുടെ അന്ധകനുമായ സാവൂളിന്റെ പശ്ചാത്താപം]
(2000 - 01 വര്‍ഷത്തില്‍ കോതമംഗലം രൂപത സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത)
(2000 - 01 വര്‍ഷത്തില്‍ കോതമംഗലം രൂപത സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത)
കറുത്ത മരണത്തിന്‍ ബന്ധനം പൊട്ടിച്ചെറി-
ഞ്ഞുയരെ രമിക്കുന്ന വാരിധേ കനിഞ്ഞാലും
അന്നൊരു മധ്യാഹ്നത്തില്‍ ദമാസ്കസ് വീഥിയോരം
കറുത്ത കിരണത്താല്‍ കളങ്കാവൃതമായി
യേശുവിന്‍ നാമം കേട്ടാല്‍ ഭ്രാന്തനായി തീര്‍ന്നിടുന്ന
സാവൂളിന്നശ്വമതാ വീഥിയെ പിളര്‍ക്കുന്നു
സ്നേഹ ഗായകന്റെയാ പുഞ്ചിരി പിന്‍ചെല്ലുന്ന
മനുജനവന്‍ കണ്ണില്‍ കോപാഗ്നിയേറ്റിടുന്നു
വിശ്വാസം ത്യജിച്ചു നീ വാഴ്വിനെ ജ്വലിപ്പിക്കൂ
കല്പനയുതിര്‍ക്കുന്നു മര്‍ദ്ദനം തുടരുന്നു
പണവും പണ്ടങ്ങളും പതിയെ കൊടുത്തവന്‍
ഹൃത്തിനെ തളയ്ക്കുവാന്‍ ശ്രമിച്ച സാവൂളാണ്
യേശുവിന്‍ ജനത്തിനെ ദ്രോഹിക്കാന്‍ കല്പ്പനക്കായ്
ഒരുങ്ങിപ്പുറപ്പെട്ടു സാവൂളും കൂട്ടുകാരും
കല്‍പ്പന പേറിക്കൊണ്ട് അശ്വത്തിന്‍ പുറത്തേറി
ഉന്മാദ ഹൃദയത്തോടെ പായുന്നു സാവൂള്‍ പിന്നെ
മധ്യാഹ്ന സൂര്യന്‍ മെല്ലെ ചിരിച്ചു ദമാസ്കസില്‍
ഉയര്‍ന്നു ധൂളി മെല്ലെ , നിറഞ്ഞു രോദനങ്ങള്‍
ഇരമ്പി പാഞ്ഞു പോകും അശ്വത്തിന്‍ മുകളിലായ്
നിറഞ്ഞു ശോഭയേറും മറ്റൊരു സൂര്യബിംബം
മിഴിതന്‍ തിളക്കവും കുളമ്പിന്‍ വേഗതയും
നിലച്ചോരശ്വം മെല്ലെ പതിച്ചു പൂഴിയിലായ്
വീറോടെയശ്വത്തിന്റെ മുകളില്‍ വിരാജിച്ച
സാവൂളും കൂട്ടുകാരും ധൂളിയില്‍ നിപതിച്ചു
നിറഞ്ഞുമന്തരീക്ഷം ദൃഢതയേറിടുന്ന
കൂര്‍ത്തൊരാസ്വരം പിന്നെ സൌമ്യത കലരുന്നു
" ജിജ്ഞാസയേറിടുന്നു പറയൂ സാവൂളേ നീ
എന്നിലായ് മര്‍ദ്ദനങ്ങള്‍ ചൊരിയും വരുമെന്തേ?
കുരിശേറിടുന്നോരാ ആണിയില്‍ തോഴിപ്പത്
വിഡ്ഢിത്തമല്ലേ സാവൂള്‍ ജ്ഞാനിയുമാണല്ലോ നീ "
കണ്ണിലായ് നിറഞ്ഞൊരാ അജ്ഞതയടരുന്നു
മനസ്സില്‍ പെയ്തിറങ്ങി അറിവിന്നഗ്നി നാളം
ഉണര്‍ന്നു സാവൂളപ്പോള്‍ നിറഞ്ഞ തേജസ്സെങ്ങും
കവിളില്‍ പുതിയൊരു സ്വപ്നവും ഉയിര്‍കൊണ്ടു
സ്നേഹത്തിന്‍ കടലാകും യേശുവിന്‍ രൂപം മെല്ലെ
സാവൂളിന്‍ ഹൃദയത്തില്‍ ആഴത്തില്‍ നിറഞ്ഞെത്തി
ഹൃദയം നിറയുന്നു മിഴികള്‍ തുളുമ്പുന്നു
പാപത്തിന്‍ കറമെല്ലെ അലിഞ്ഞു മടരുന്നു
കല്‍ക്കരിക്കട്ടയേയും പൊന്നാക്കി മാറ്റിടുന്ന
ഈശ്വര കൃപാനിധി സാദ്ധ്യമാണെല്ലാമെല്ലാം
Presented by: ഗുരു @ കുഴല്‍വിളി
------------------------------------------------------------------------------------------
മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
------------------------------------------------------------------------------------------
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു.
രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.

മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക .
ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
No comments:
Post a Comment