പണ്ടൊരു സിന്ദൂര സന്ധ്യയിലവളെന്റെ
നെഞ്ചിലെ ചൂടേറ്റു മയങ്ങിടുമ്പോൾ
കാച്ചെണ്ണമണമെഴും കാർമുടിതുമ്പിൽ ചൂടിയ
തുളസിക്കതിരിന്റെ നൈർമല്യം
ചോരാതെൻ നെഞ്ചിലെ സ്നേഹ -
കടൽത്തിരയവളെ തഴുകിടുന്നു ..... !
തൂവെണ്ണനിറം തോൽക്കുമാ സുന്ദര -
പൂവുടൽ ചാരുതയിലെൻ വിരൽതുമ്പൊരു
കുസൃതിക്കുരുന്നാകാൻ വെമ്പിടുമ്പോൾ...
കരിമിഴിക്കോണാൽ വിലക്കിടും നിൻ
വലംപിരിശംഖിൻ അഴകൊത്ത കഴുത്തിൽ
പൊൻ താലി ചാർത്തുവാൻ കൊതിച്ചിരുന്നു...!
തങ്കതാമരയിതൾ കോർത്ത പൊൻകിനാവുകൾ
വർണ്ണമയിൽപ്പേടയായ് പീലിനീർത്തിടുമ്പോൾ
പ്ലാവിലപൈങ്കിടാവിനോടൊപ്പം തുള്ളിക്കളിക്കും
തന്നോമനകുരുന്നുകുസുമങ്ങളെ ഓമനിച്ചിരുന്നു...!
വർണ്ണസങ്കൽപ്പങ്ങളിൽ കുളിരാർന്നിരുന്നപ്പോൾ
മറ്റൊരുപൂവിലെ മധുവായുറയുവാനവളെ
ആകാശനീലിമയ്ക്കപ്പുറെ നിന്നാരോ
വിധിച്ചിരുന്നു ....
നീറുന്ന നെഞ്ചുമായ് വേപഥുവോടെ ഞാൻ
ജീവിതത്തോണിയിൽ ഒറ്റയ്ക്കലയുമ്പോൾ
അവൾ നൊമ്പരപ്പൂവായ് കൊഴിഞ്ഞതും ഞാനറിഞ്ഞു..!
മാനത്തു പൊൻ താരകമായവൾ
മിന്നിത്തിളങ്ങുമ്പോൾ
തേങ്ങിത്തളർന്ന ഞാനവളുടെ
ചാരത്തണയുവാൻ കൊതിച്ചിടുന്നു...!!
നെഞ്ചിലെ ചൂടേറ്റു മയങ്ങിടുമ്പോൾ
കാച്ചെണ്ണമണമെഴും കാർമുടിതുമ്പിൽ ചൂടിയ
തുളസിക്കതിരിന്റെ നൈർമല്യം
ചോരാതെൻ നെഞ്ചിലെ സ്നേഹ -
കടൽത്തിരയവളെ തഴുകിടുന്നു ..... !
തൂവെണ്ണനിറം തോൽക്കുമാ സുന്ദര -
പൂവുടൽ ചാരുതയിലെൻ വിരൽതുമ്പൊരു
കുസൃതിക്കുരുന്നാകാൻ വെമ്പിടുമ്പോൾ...
കരിമിഴിക്കോണാൽ വിലക്കിടും നിൻ
വലംപിരിശംഖിൻ അഴകൊത്ത കഴുത്തിൽ
പൊൻ താലി ചാർത്തുവാൻ കൊതിച്ചിരുന്നു...!
തങ്കതാമരയിതൾ കോർത്ത പൊൻകിനാവുകൾ
വർണ്ണമയിൽപ്പേടയായ് പീലിനീർത്തിടുമ്പോൾ
പ്ലാവിലപൈങ്കിടാവിനോടൊപ്പം തുള്ളിക്കളിക്കും
തന്നോമനകുരുന്നുകുസുമങ്ങളെ ഓമനിച്ചിരുന്നു...!
വർണ്ണസങ്കൽപ്പങ്ങളിൽ കുളിരാർന്നിരുന്നപ്പോൾ
മറ്റൊരുപൂവിലെ മധുവായുറയുവാനവളെ
ആകാശനീലിമയ്ക്കപ്പുറെ നിന്നാരോ
വിധിച്ചിരുന്നു ....
നീറുന്ന നെഞ്ചുമായ് വേപഥുവോടെ ഞാൻ
ജീവിതത്തോണിയിൽ ഒറ്റയ്ക്കലയുമ്പോൾ
അവൾ നൊമ്പരപ്പൂവായ് കൊഴിഞ്ഞതും ഞാനറിഞ്ഞു..!
മാനത്തു പൊൻ താരകമായവൾ
മിന്നിത്തിളങ്ങുമ്പോൾ
തേങ്ങിത്തളർന്ന ഞാനവളുടെ
ചാരത്തണയുവാൻ കൊതിച്ചിടുന്നു...!!
Tags: Malayalam Blog, Malayalam Kavitha, Malayalam Poems,Stories,Short Story,Malayalam Classics
Presented by : ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള് കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക് കമന്റ് ബോക്സിലോ
ബ്ലോഗ് കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.
No comments:
Post a Comment