ശ്രീ. സി.എ. അനീഷ് കുമാര്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ദൂരെ ദൂരെയേതോ സാഗരത്തിന്‍ നിഴല്‍ച്ചിപ്പിയില്‍
മയങ്ങിവീണ മുത്തായരുണന്‍ ശയിക്കവേ
നഷ്ടപ്രഭാവഗര്‍വ്വത്തിന്‍ കാളിമതന്‍ മുഖപട -
മേന്തി നില്‍പ്പൂ - നിറസന്ധ്യതന്‍ കുങ്കുമവദനവും
ഭീതിതമീയിരുളിന്‍ ഘോര നിശ്ശബ്ദതയി -
ലലതല്ലുമേതോ രാപ്പാടിതന്‍ കേഴല്‍
അതിലേറെയീപ്പൊയ്കതന്‍ മിഴിതന്നിലാനനം
നോക്കുമീ വാനത്തിന്‍ ബീഭല്‍സഭാവവും
ഒരുവേള ഞാനൊന്നു വിസ്മയിച്ചൊരുവേള -
യാത്മഗതവും നടത്തി - "ഹാ ഹിമബിന്ദുവേ
എന്തിനീ മന്ദസ്മിതം നിന്നിലുറയുന്നു
ഉത്തുംഗഗിരിയും വിറുങ്ങലിപ്പൂ .........
എങ്കിലും മന്ദസ്മിതം മന്ദമെങ്ങെന്നുമാഗമിപ്പൂ - തിങ്കള്‍പ്പൂ-
വുദിച്ചുപോല്‍ മാനത്ത-തെന്നിലും തീര്‍പ്പിതാ മന്ദസ്മിതം !
നാണിപ്പു ശ്രാവണപൌര്‍ണമിച്ചന്ദ്രികേ, ഹംസമരാളങ്ങളും
നിന്‍ മുന്നില്‍ കുറുകിയുണരും വെണ്‍ കപോതങ്ങളും
പാവനമാകുമീയാലയത്തില്‍ നിന്ന് ചൊരിയുന്നു നീയിന്നു
പാല്‍നിലാവ് - അതിലലിയുന്നു ഞങ്ങളീ പുല്‍നാമ്പുകള്‍
സംഹാരമെങ്കിലും താണ്ഡവമെങ്കിലും പുലരുന്നപാര്‍വതീപതിതന്റെ
ജഡയില്‍ നിന്നുതിരുന്ന 'പ്രഭ'യിലീ ഭൂതഗണങ്ങളോ !!!
തോഴിയോ നീയിന്നെ - ന്നന്തരംഗത്തിലീ ചോദ്യമുയരുന്നു
കൈലാസേശ്വര ശിരസ്സില്‍ നിന്നുതിരും ഗംഗയാം
ദേവിപോലും നിന്‍തോഴിയല്ലൂ ! എങ്കിലും നീയെന്റെ കൂട്ടുകാരി
പ്രിയതോഴി - 'അമ്പിളി 'ത്തോഴിയിതുവരെ
ദൂരെയാച്ചില്ലയില്‍ വിശ്രമിക്കും നിന്നെ
കാര്‍മുകില്‍ മൂടുന്നതൊരുവേള കണ്ടു ഞാന്‍ !
നിന്നെയും കണ്ടുകൊണ്ടാദൂരെപ്പൊയ്കയില്‍
വിടരുന്ന താമരപ്പൂവുകള്‍ കണ്ടു ഞാന്‍ !
ഇന്നു നീയമ്പിളീ തുടരു നിന്‍ യാത്ര ; തേരിലേറൂ തേടൂ
ചക്രവാളങ്ങളില്‍ .ചെന്നെത്തു നീ നിന്റെ ലോകമാം തറവാട്ടില്‍
ഇതു തന്നെയല്ലയോ നിയതിയും ,കാലത്തിന്നെവിടെ
വച്ചെങ്കില്‍ നാം കണ്ടുമുട്ടാം. ഇതുതന്നെയല്ലയോ
നിയതിയും നിയമയും തെളിയണം ഇനിയും നീ
തിരുജഡയില്‍ ... വിരിയണം റംസാന്‍ ചന്ദ്രികയായ്
- എന്റെ കൂട്ടുകാരിയുടെ ഓട്ടോഗ്രാഫില്‍ ഞാന്‍ ഒരിക്കല്‍ കുറിച്ചത്
Presented by: ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു.
രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക .
ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
No comments:
Post a Comment