- ശ്രീ. അനീഷ് മാത്യു
നല്‍കുന്ന കരുതലുകള്‍ എവിടെ നിന്ന് ?
എന്ന അവന്റെ ചോദ്യത്തിന് -
തന്റെ ഹൃദയത്തില്‍ നിന്ന്
എന്നവള്‍ ഉത്തരം നല്‍കി.
ലഭിക്കുന്ന കരുതലുകളുടെ ഉറവിടമായ
ഹൃദയം സ്വന്തമാക്കാന്‍ അവന്‍ ആഗ്രഹിച്ചു
ചോദ്യ രൂപത്തിലെ ആഗ്രഹത്തിന്
ഉത്തരം പറയുവാനാവാതെ
മൌനത്തിലായ അവളുടെ കവിളുകള്‍ നനച്ച
കണ്ണുനീര്‍ തുള്ളികളെ
പ്രഭാതത്തിലെ സൂര്യ കിരണ ങ്ങള്‍ക്ക് പോലും
മായ്ക്കാന്‍ കഴിഞ്ഞില്ല
ഏറെ നേരത്തെ മൌനത്തിനു ശേഷം
അവള്‍ പറഞ്ഞു
"ഹൃദയം വീട്ടില്‍ വച്ചിരിക്കുന്നെന്നും
എടുക്കാന്‍ മറന്നെന്നും "
പണ്ട് മുതലയോട്
കുരങ്ങന്‍ പറഞ്ഞ അതേകഥ
ആ കഥയുടെ സത്യത്തെ
അവന്‍ സമ്മതിച്ചിരുന്നില്ല
നഷ്ട ബോധത്തിന്റെ നിഴലില്‍ നിന്നും
അവന്റെ വാക്കുകള്‍ പുറത്തുവന്നു
"നിനക്ക് എങ്ങനെ തോന്നി ഈ കള്ളകഥ പറയാന്‍
ഇപ്പോഴും ലോകം തിരിച്ചറിയാത്തതൊന്നുണ്ട്
പണ്ട് കുരങ്ങന്‍, മുതലയ്ക്ക്
ഹൃദയം കൊടുത്തിരുന്നെങ്കില്‍
ലോകം,കുരങ്ങന് മുന്നില്‍
ലജ്ജിച്ചു തല തഴ്ത്തിയേനെ
പുറം വായനയില്‍ ,
പുതിയ ഒരു സൌഹൃതം രൂപപ്പെട്ടേനെ"
Presented by: ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക .
ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
No comments:
Post a Comment