BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Showing posts with label ശ്രീ. സേവ്യര്‍ മാങ്കുളം. Show all posts
Showing posts with label ശ്രീ. സേവ്യര്‍ മാങ്കുളം. Show all posts

Wednesday, 29 August 2012

ഓണം (കവിത) - ശ്രീ: സേവ്യര്‍ മാങ്കുളം

ഓണമെന്നുള്ളത് ഊണിന്റെ കേളിയായ്
ആണിന്റെ ആനന്ദം ഊണ് തന്നെ
മലയാള നാടിന്റെ വലിയൊരു നാളാണ്
മേളത്തിന്‍ കാലവും ഓണം തന്നെ
മാവേലി വാണോരു കാലത്തിന്‍ ഓര്‍മ്മകള്‍
ആവേശം കൊള്ളിക്കും ഓണനാളില്‍
വീടുകളൊക്കെയും മോടി പിടിപ്പിക്കും
കാടുകളത്രയും നീക്കിടുന്നു.
കടക്കെണി മൂത്താലും കെടുത്തി വന്നാലും
പൊടി പൊടിയായിടും ഓണനാളില്‍
അത്ത പൂ മത്സരം ഒത്തിരി ഉണ്ടല്ലോ
അത്ത നാളല്ലോ ഓണത്തിന്‍ ആരംഭം
കുട്ടികളെല്ലാരും ചിട്ടയില്‍ നീങ്ങുന്ന ചട്ടങ്ങള്‍
കാണുക ഇഷ്ടമാണ്
പായസ കൂട്ടിനായ് ആയാസം ഏറുന്നു
പായസം ജീവിത ലക്‌ഷ്യം തന്നെ
പപ്പട കട്ടയും ഉപ്പേരി ചട്ടിയും
എപ്പോഴും കണ്‍മുമ്പില്‍ കണ്ടിടേണം
വീടിന്റെ ഉമ്മറത്താടുന്ന ഊഞ്ഞാല്‍
പാടുന്ന പൈങ്കിളി കൂട്ടങ്ങളും
ഓളങ്ങള്‍ മൂത്താലും താളങ്ങള്‍ തെറ്റാതെ
മേളങ്ങള്‍ ഓരോന്നായ് വന്നിടുന്നു
ഓണത്തിന്‍ മേന്മകള്‍ വര്‍ണ്ണിച്ചാല്‍
തീരില്ല ... ഓണമാണ് ഉലകിന്റെ മേന്മകള്‍

-------------------
Presented by: ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, 7 April 2012

മലയാറ്റൂരും മാര്‍തോമ്മായും (കവിത)-(ഈസ്റ്റര്‍ സ്പെഷ്യല്‍ )

 - ശ്രീ. സേവ്യര്‍ മാങ്കുളം 
(എല്ലാ മലയാറ്റൂര്‍ / തോമാശ്ലീഹാ ഭക്തരും ഇത് ഷെയര്‍ ചെയ്യാനപേക്ഷിക്കുന്നു)
മലയാറ്റൂരെന്നുള്ള മലയോരദേശത്തെ
വലിയൊരു സംഭവമോര്‍ത്തുചൊല്ലാം
കാട്ടാള വര്‍ഗ്ഗക്കാര്‍ വേട്ട നടത്തുമ്പോള്‍
സ്പഷ്ടമായ് കണ്ടൊരു കാഴ്ച്ചയുണ്ട്
മലയോര മദ്ധ്യത്തില്‍ തിരുസ്ലീബാ കാണുന്നു
നിലയത്തിന്‍ ശോഭപോല്‍ മിന്നിടുന്നു
സ്വര്‍ണ്ണത്തിന്‍ വര്‍ണ്ണത്തില്‍ ദര്‍ശിച്ച ക്രൂശത്
നിര്‍ണ്ണയിച്ചവരായാരുമില്ല
ക്രൂശിത രൂപത്തിന്‍ ദര്‍ശനമന്നവര്‍ക്കാ-
ശ്രയമായിട്ടു തോന്നി പോലും
കര്‍ത്താവിന്‍ ദാസനാം മാര്‍ത്തോമാസ്ലീഹായെ
ഓര്‍ത്തു നമിക്കുന്ന മാത്രയിങ്കല്‍
അത്ഭുത സിദ്ധിയും ആത്മാവിന്‍ ദാനവും
ഉല്‍ഭൂതമാകുന്നു മാനവര്‍ക്ക്
അന്നവര്‍ ചൊന്നപോലുന്നതര്‍ കാണ്‍കയാല്‍
ഇന്നിതാ വാഴ്ത്തുന്നു പൊന്മലയെ
തിന്മകള്‍ മാറുവാന്‍ നന്മകള്‍ പേറുവാന്‍
പൊന്മലകേറുന്നു മന്നവരും
പാര്‍ത്തലമെങ്ങുമേ വാര്‍ത്ത പരന്നിട്ടു
തീര്‍ഥകരെത്തുന്നു നാള്‍ക്കുനാളായ്
മുത്തപ്പനാമത്തിലെത്തുന്ന ഭക്തര്‍ക്ക്‌
സിദ്ധിയും ശക്തിയും ലഭ്യമാണ്
ഭാരതഭൂമിക്കു ദീപം കൊളുത്തിയ
ധീരന്റെ കാരുണ്യമേറിടട്ടെ
മലയാറ്റൂരെന്നെന്നും വരദാനം തൂകുന്ന
മലയോരമായിട്ടെ കാണുന്നുള്ളൂ
ഭാരതദേശത്തെ കേരളനാടിനു
പേരുവളര്‍ത്തുന്നു പാരിടത്തില്‍
ഭക്തരും ശക്തരും കര്‍ത്താവിന്‍ ദാസരും
മുത്തപ്പനാമത്തിലെത്തിടുന്നു
കര്‍ത്താവിന്‍ ദര്‍ശനം വൈകിയ വേളയില്‍
ഹൃത്തടം പൊട്ടിയ താതനല്ലേ !!
പിറ്റേന്ന് രാവിലെ തോമ്മായെനോക്കീട്ടു
കര്‍ത്താവ് ചൊല്ലിയ വാര്‍ത്തയോര്‍ക്കാം
ആശ്വാസമില്ലാതെ വലയുന്ന തോമായെ
വിശ്വാസിയാവുക നീയുമിന്നു
കണ്ടു വിശ്വസിക്കൂ തൊട്ടു വിശ്വസിക്കൂ
വിഡ്ഢിയായി തീരുക കഷ്ടമല്ലേ ?
നാഥന്റെ വാക്കുകള്‍ കേട്ടോരു മാത്രയില്‍
താതനോ ചൊന്നതു കേട്ടുകൊള്‍വിന്‍
എന്നുടെ കര്‍ത്താവേ ഉന്നത ദൈവമേ
ഇന്നു നീ നല്‍കണേ മാപ്പു നാഥാ
ധീരത കൊണ്ടവന്‍ പൂരിതനായപ്പോള്‍
ഭാരത ദീപമായ്ത്തീര്‍ന്നു  തോമ്മാ!!
നേരിട്ട് നേടിയ ധീരതയല്ലയോ
ഭാരത മക്കടെ വീര്യമോര്‍ത്താല്‍
കര്‍ത്താവിന്‍ ശക്തിയാല്‍ പൂരിതാനായവന്‍
മര്‍ത്ത്യര്‍ക്കു നല്‍കുന്നു നല്‍വരങ്ങള്‍
പെരിയാറിന്‍ വിരിമാറു- യരുസലെമാണല്ലോ
ഗിരി ശൃംഗം -ഗാഗുല്‍ത്താതന്നെയല്ലി 

Presented by: ഗുരു @ കുഴല്‍വിളി

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, 22 February 2012

പരിസ്ഥിതി ദിനാചരണം (കവിത)

- ശ്രീ. സേവ്യര്‍ മാങ്കുളം
ഭൂമിയാം മാതാവോ വേദന തിന്നുന്നോ -
രൂമയാം മുത്തശ്ചിയാണ് മോനെ
സ്വന്തമാം സന്തതി സന്തതം ചിന്തിച്ചാല്‍
സന്തോഷമമ്മക്കു നല്കിടാമേ !
അമ്മിഞ്ഞപ്പാലിന് കുഞ്ഞുങ്ങളായുമ്പോള്‍
അമ്മക്കുമാനന്ദം വന്നു കൂടും
കുട്ടികള്‍ ചിട്ടയിലല്ലെങ്കില്‍ മാതാവോ
കഷ്ടതയേറെ സഹിച്ചിടേണം
അമ്മിഞ്ഞായുണ്ണുമ്പോള്‍ കുഞ്ഞുങ്ങള്‍ മിക്കോരും
മമ്മിക്കു താഡനമേകീടുമേ
മൂക്ക് ചതയുന്ന നേരത്ത് മാതാവോ
തൂക്കി നിലത്തിടുമോമനയെ
ഇതുപോലെ തന്നെയാ ഭൂദേവി നമ്മേയും
ചിതമില്ലാതായെന്നാല്‍ ദ്രോഹിച്ചീടും
അമ്മയ്ക്കൊരുമ്മ കൊടുക്കുന്ന കുട്ടിയെ
അമ്മ പുണരുന്നതോര്‍മ്മയില്ലേ
സ്നേഹ പീയൂഷത്താലാമോദമേകുന്ന
മോഹന നാമമോ അമ്മ തന്നെ
കുട്ടികള്‍ക്കമ്മയെയിഷ്ടമാണെങ്കിലോ
ചിട്ടകള്‍ കാക്കുക യുക്തമാണ്
അതുപോലെ ഭൂമിയാമമ്മയ്ക്കും നമ്മുടെ
മിതമായ താഡനമിഷ്ടമാണ്
മാന്തുന്ന നേരത്ത് മാതാവിനാനന്ദം
പൂന്തെന്നലൂതുന്ന നേരം പോലെ
ഭൂമാതിന്‍മക്കളോ ജീവജാലങ്ങളു -
മാമരകൂട്ടങ്ങളോര്‍ത്തു കൊള്‍വിന്‍ 
പരിസ്ഥിതി കാത്തെന്നാല്‍ പരിഭവം കാണില്ല
പരിമിത ചൂഷണം മോദമാണ്
വെട്ടി നുറുക്കലും ചുട്ടു കരിക്കലും
വൃഷ്ടി മുടക്കുന്ന കാര്യമാണ്
വൃഷ്ടി മുടങ്ങിയാലഷ്ടി തകരുമെ
പുഷ്ടിയും നഷ്ടമായ് തീര്‍ന്നീടുമേ
കഷ്ടങ്ങള്‍ മാറുവാന്‍ വൃഷ്ടി തുടരുവാന്‍
കുട്ടികള്‍ വൃക്ഷങ്ങള്‍ നട്ടു കൊള്‍വിന്‍
അങ്ങനെ അമ്മയെ സ്നേഹത്താല്‍ നേടേണം
മംഗളം നാടിനു വന്നീടേണം
ജൂണു മാസത്തിലെ അഞ്ചാം നാളെല്ലാരും
ഉണര്‍വിന്റെ ദിനമായ് കാത്തീടേണം  

Presented by: ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, 20 February 2012

വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)

- ശ്രീ. സേവ്യര്‍ മാങ്കുളം
അന്നമ്മേ നിന്നുടെ സന്തോഷം വീതിക്കാന്‍
ഉന്നതന്‍ തന്നൊരു വേളയിതു
ദുഃഖങ്ങള്‍ പങ്കിടാന്‍ ശക്തനെയോര്‍ക്കുവാന്‍
ഒക്കുന്ന പദ്ധതി കണ്ടു നാഥന്‍
ദിക്കിലെ സ്നേഹിതര്‍ വക്കിലെ വന്നിട്ട്
ഒക്കത്ത് തട്ടീട്ടു ചൊന്നതോര്‍ക്കാം
"ഇംഗിത സാദ്ധ്യത മുന്നിലായ് കാണുന്നു
മംഗള സംഗതി വന്നിടുന്നു
നിന്നുടെ ജീവിതം ധന്യമാക്കീടുവാന്‍
ഉന്നതന്‍ നല്‍കുന്നു നല്‍വരങ്ങള്‍ "
ഇത്തരം വാര്‍ത്തകള്‍ കേട്ടല്ലോ നീയിന്നു
സത്യങ്ങള്‍ ചൊല്ലുക സോദരീ നീ
ആഗതനായവന്‍ സ്നേഹിതനാണെങ്കില്‍
വേഗത കൂട്ടുന്നു ഞാനുമിന്ന്
ഉത്തമനായൊരു സത്തമനാണെങ്കില്‍
ഒത്തു ഞാന്‍ പാര്‍ത്തിടും സത്യമാണ്
അന്നമ്മയെന്നത് ഉന്നതമാണെങ്കില്‍
മന്നിലെ രക്ഷകന്‍ സേവ്യറല്ലേ?
അന്നമ്മേ നിന്നുടെ ഇംഗിതം കാക്കുവാന്‍
ഉന്നതന്‍ നല്‍കുന്ന സേവ്യറല്ലേ?
നന്നായി ജീവിക്കു നല്ലത് ചെയ്തോളു
നിന്നുടെ അന്ത്യമോ പുണ്യമാകും

 -------------------------------------

Presented by: ഗുരു @ കുഴല്‍വിളി

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, 19 February 2012

കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)

ശ്രീ. സേവ്യര്‍ മാങ്കുളം 

നാട് നടുക്കിയ കുടിയിറക്ക്........
കഷ്ടിച്ചു മിച്ചിച്ച തുട്ടുകളത്രയും
ഇഷ്ടം പോല്‍ വാരിമുടക്കി കഷ്ടം
കാടു തെളിച്ചതും വീടു ചമച്ചതും
പീഡ സഹിച്ചതും ബാക്കിയായി 
പെട്ടെന്ന് വന്നോരു ഭീഷണി കേട്ടപ്പോള്‍
പൊട്ടിക്കരഞ്ഞവര്‍ നിന്നു പോയി
പഴവും പിറ്റിയുമൊത്തു നടത്തിയ
ചട്ടങ്ങള്‍ നാടിനു കഷ്ടമായി
അയ്യപ്പന്‍ കോവിലില്‍ ചെയ്തോരു ക്രൂരത
അയ്യയ്യോ വര്‍ണിപ്പനാവതില്ല
വീടുകളോരോന്നു തീയിലെരിയുന്നു
റോഡിലോ വാഹനം തിങ്ങിടുന്നു
അംഗനമാരുടെ തിങ്ങിന വേദന
എങ്ങിനെ ചൊല്ലുന്നു ഞാനുമിന്നി
നട്ടുച്ച നേരത്തു നടുവഴി തന്നിലോ
കുട്ടി പിറന്നതും സത്യം തന്നെ
തുള്ളിക്കൊരുകുടം തൂകുന്ന നേരത്തു
തള്ളമാര്‍ കേഴുന്ന കാഴ്ച കാണാം
ഉള്ളിലൊരലിവും തോന്നാത്ത സേവകര്‍
തള്ളിക്കളയുന്നു രോദനത്തെ
പെരുവഴി തന്നിലോ പുരുഷാരം തിങ്ങുന്നു
പെരുമഴ തോരാതെ പെയ്തിടുന്നു
ഇത്തരം കാഴ്ചകള്‍ കണ്ടിട്ടാ നേതാക്കള്‍
ഒത്തൊരുമിച്ചങ്ങു ചൊന്നു പോലും
പാര്‍പ്പിടമില്ലാത്ത പാവങ്ങള്‍ക്കായിട്ടു
പോര്‍ക്കളം സൃഷ്ടിക്കും ഞങ്ങളിന്നു
എ. കെ. ജി. വന്നിട്ടു താക്കീത് നല്‍കുന്നു
കാക്കേണ്ട നിയമങ്ങളെന്ന പോലെ
കര്‍ഷക ദ്രോഹമാം കൃഷി നശിപ്പിക്കല്‍
വര്‍ഷത്തിലാക്കല്ലേ മേലിലെങ്ങും
പാപ്പരായുള്ളോര്‍ക്കു കൂപ്പണോ നല്‍കുന്നു
പാര്‍പ്പിടം വാഗ്ദാനം ചെയ്തിടുന്നു
ഓര്‍ക്കാപ്പുറത്തുള്ള വാര്‍ത്തകള്‍ കേട്ടിട്ട്
ശീഘ്രത്തിലെത്തിയാഫീസ് മുന്നില്‍
കൂപ്പണോ ചോദിച്ചങ്ങാഫീസില്‍ ചെന്നപ്പോള്‍
ആപ്പിലാകാത്തത് ഭാഗ്യമായി
കുട്ടികളുണ്ടല്ലോ പോറ്റുവാന്‍ വകയില്ല
പട്ടിണി കാരണം പെട്ടു പോകും
കുട്ടിയെ പോറ്റുവാന്‍ പറ്റുകയില്ലെങ്കില്‍
കെട്ടിത്തൂങ്ങുക താനിന്നു തന്നെ !!!
ഓഫീസര്‍ തന്നുടെ ആക്രോശം കേട്ടിട്ട്
കൂപ്പാണോ വേണ്ടെന്നു വച്ചു ജോണി
എ. കെ. ജി. ചെന്നാലും പി. കെ. വി. വന്നാലും
പോക്കറ്റില്‍ പണമുണ്ടോ കാര്യമുണ്ട്
കാശില്ലാപ്പാവങ്ങള്‍ ക്ലേശങ്ങള്‍ ചൊല്ലിയാല്‍
മോശമാം ഭീഷണി കേട്ടു പോകും

( കവിയുടെ -"തൊട്ടിലില്‍ നിന്നും പട്ടട വരെ" എന്ന ഖണ്ഡകാവ്യത്തില്‍ നിന്ന് )
 -------------------------------------

Presented by: ഗുരു @ കുഴല്‍വിളി
സന്ദര്‍ശിക്കൂ :  
തൃഷാകൃഷ്ണന്‍.പേജ്4.മി

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, 17 February 2012

കുട്ടികളോട് ഒരു വാക്ക് (കവിത)

ശ്രീ. സേവ്യര്‍ മാങ്കുളം 
 കുട്ടികളായോരു ശ്രദ്ധിച്ചു കേള്‍ക്കുവിന്‍
പട്ടിണിയാണേലും വിദ്യ വേണം
പാര്‍പ്പിടമില്ലേലും വിദ്യയുണ്ടെങ്കിലോ
ആര്‍പ്പു വിളി കേള്‍ക്കാം സത്യമല്ലേ
വിദ്യ താനുത്തമം സ്വത്തിനും മേലായ്
വിദ്യയാണെന്തിനും മാര്‍ഗ്ഗദീപം
സത്യവും നീതിയും ധര്‍മ്മവും കാത്തിടാന്‍
നിത്യവും പ്രേരകം വിദ്യ തന്നെ
ഓര്‍ക്കുക ബാലരെ ക്ലേശം സഹിച്ചുതാം
മാര്‍ക്കുകള്‍ വാങ്ങുക യോഗ്യമാണ്.
ശിക്ഷണമേറ്റാലും ഭക്ഷണമില്ലേലും
അക്ഷരം നേടുക യുക്തമാണ്

Presented by: ഗുരു @ കുഴല്‍വിളി
സന്ദര്‍ശിക്കൂ :  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, 19 January 2012

ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)

ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത) -
ശ്രീ. സേവ്യര്‍ മാങ്കുളം 

വാ .... മോനേ .... വരൂ മോനേ ....
ബൈബിള്‍ വചനം കേള്‍ക്കു മോനേ ......
ശക്തി  തരാം ..... യുക്തി തരാം .....
രോഗം മാറ്റാന്‍ കൂടെ വരാം ......
വാ.... മോളേ...... വരൂ മോളേ .......
ബൈബിള്‍ വചനം കേള്‍ക്കു മോളേ .....
ധീരതയേകാം ...... ഭീരുത മാറ്റാം ....
ഭാരം താങ്ങാന്‍ കൂടെ വരാം ......
വാ ,,,, മോനേ.... വരൂ മോനേ ....
ബൈബിള്‍ വചനം കേള്‍ക്കു മോനേ ......
ആശയമേകാം സ്നേഹം കാട്ടാം
ആശാഭംഗം മാറ്റിത്തരാം
വാ.... മോളേ...... വരൂ മോളേ .......
ബൈബിള്‍ വചനം കേള്‍ക്കു മോളേ .....
പാട്ടു പാടാം..... കൂട്ടു ചേരാം
വീര്‍പ്പു മുട്ടോ മാറിപ്പോകും
വാ ,,,, മോനേ.... വരൂ മോനേ ....
ബൈബിള്‍ വചനം കേള്‍ക്കു മോനേ ......
വചനം വഴിയായ് കെടുതികള്‍ നീങ്ങും
പഠനം വഴിയായ് വിജയം നേടും
വാ ,,,, മോനേ.... വരൂ മോനേ ....
ബൈബിള്‍ വചനം കേള്‍ക്കു മോനേ ......
വാ.... മോളേ...... വരൂ മോളേ .......
ബൈബിള്‍ വചനം കേള്‍ക്കു മോളേ .....
ബൈബിള്‍ വചനം കേള്‍ക്കു മോനേ ..

Presented by: ഗുരു @ കുഴല്‍വിളി
സന്ദര്‍ശിക്കൂ :  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, 15 January 2012

എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍

എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍
- ശ്രീ: സേവ്യര്‍ മാങ്കുളം

                                        ഇന്നെക്കന്‍പതു വര്‍ഷങ്ങള്‍ക്കപ്പുറം
                                        നന്നേ പ്രയാസങ്ങളുള്ള കാലം
                                                അന്നൊരു കര്‍ഷകന്‍ നന്നാ പണിപ്പെട്ടു
                                                കുന്നിന്‍ ചെരിവിലായ് വീട് വച്ചു
                                        മീനച്ചിലാറിന്റെയാരംഭ ദേശത്തു
                                        ചീനിയും വാഴയും നട്ടു വന്നു
                                                മലയടിവാരത്തു മലയന്‍ പനികൊണ്ട്‌
                                                വലയാത്തോരായിട്ടിന്നാരുമില്ല
                                        എങ്കിലും നമ്മുടെ കര്‍ഷകനൊരു വിധം
                                        ഭംഗിയില്‍ ജീവിതം പേറി വന്നു
                                                കാലങ്ങള്‍ പിന്നിട്ടു ; കുഞ്ഞുങ്ങളിന്നിപ്പോള്‍
                                                നാലു പേരായല്ലോ വീട്ടിനുള്ളില്‍
                                        കൊച്ചുപൈതങ്ങളെ പോറ്റിപ്പുലര്‍ത്തുവാന്‍
                                        അച്ഛനുമമ്മയും വേല ചെയ്തു
                                                പനിയുടെ ക്രൂരത ഭീകരമായിട്ടു
                                                മിനിമോടെ ജീവനും കൊണ്ടു പോയി
                                        ക്ലേശങ്ങള്‍ മാറ്റുവാനാശിച്ച മാതാക്കള്‍
                                        ഈശനെ പ്രാര്‍ഥിച്ചു ഭക്തിയ്യാലെ
                                               വേലകളേറെയിക്കലത്തു ചെയ്തിട്ടും
                                               കാലക്കേടപ്പാടെ നീണ്ടു നിന്നു
                                       മലയോര ദേശത്തെ കൊലയാളിയായിട്ടു
                                       നിലനില്‍ക്കുന്നങ്ങനെ മലമ്പനിയും
                                               ദാസന്റെ ഭക്തിയില്‍ കാരുണ്യം തോന്നിയ
                                               ഈശനോ നന്മകള്‍ തൂക്കിപ്പിന്നെ
                                       തനയരിലോന്നാമന്‍ ഭവനത്തിന്‍ കണ്മണി -
                                       മണിപോലെ ശോഭിച്ചു വീട്ടിനുള്ളില്‍
                                               വീട്ടിനു നല്ലവന്‍ കൂട്ടര്‍ക്ക് മാതൃക
                                               കാട്ടിന്‍ നടുവിലായ്പ്പാര്‍ത്തു പോലും 
                                       അച്ഛന്റെ ശാസന മമ്മ തന്‍ ലാളനം
                                       കൊച്ചിന് മെച്ചമാം ഭാവി നല്‍കി
                                               പൈതലേ മാതാക്കള്‍ വിധി പോലെ പാലിച്ചു
                                               മതിയായ നന്മ വളര്‍ത്തി മെല്ലെ
                                       ആണ്ടുകള്‍ പത്തുകഴിഞ്ഞപ്പോളാണ്ടവന്‍
                                       വീണ്ടുമവനൊരു നന്മ നല്‍കി
                                               അക്ഷര വിദ്യ പഠിക്കുവാനന്നൊരു
                                               ശിക്ഷണ മാര്‍ഗവും വന്നു കിട്ടി
 
                     ( തൊട്ടിലില്‍ നിന്നും പട്ടട വരെ എന്ന ഖണ്ട കാവ്യത്തില്‍ നിന്ന് )

കുഴല്‍വിളി ഇപ്പോള്‍ ഫേസ് ബുക്കില്‍ നേരിട്ട് വായിക്കാം
ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ ബ്ലോഗിലെ രചനകള്‍ 4Gnet കമ്മ്യുണിറ്റി ഫേസ് ബുക്കില്‍ നേരിട്ട് വായിക്കാം നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം :
നിങ്ങള്‍ ഫേസ് ബുക്കില്‍ സൈന്‍ ഇന്‍ ചെയ്തിരിക്കുകയാണെങ്കില്‍ സേര്‍ച്ച്‌ ബോക്സില്‍ 4Gnet Communitty എന്ന് ടൈപ്പ് ചെയ്തു 4Gnet പേജില്‍ പ്രവേശിക്കുക ഈ പേജിന്റെ സൈഡ് ബാര്‍ മെനുവില്‍ Latest in Kuzhalvili എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ഏറ്റവും പുതിയ രചന നിങ്ങള്‍ക്ക് വായിക്കാം. പക്ഷെ നിങ്ങള്‍ , 4Gnet Community പേജിന്റെ ഒരു 'ഫാന്‍' ആണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഈ സൗകര്യം ലഭിക്കൂ. ഇതിനു നിങ്ങള്‍ 4Gnet പേജിന്റെ 'Like' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ ഫേസ് ബുക്കില്‍ സൈന്‍ ഇന്‍ ചെയ്തിട്ടില്ലെങ്കില്‍ അഥവാ നിങ്ങള്‍ ഈ ബ്ലോഗില്‍ ആണെങ്കില്‍ ഇവിടെയുള്ള 4Gnet Community യുടെ Like Box ല്‍ ക്ലിക്ക് ചെയ്ത് ഫാന്‍ ആയതിനു ശേഷം 4Gnet Community എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജില്‍ പ്രവേശിക്കാം.
കുഴല്‍വിളിയുടെ ഏറ്റവും പുതിയ രചന മാത്രമല്ല ; സ്ക്രോള്‍ ബാര്‍ നീക്കി Archive ല്‍ നിന്നും പഴയ പോസ്റ്റുകളും വായിക്കാം

Presented by: ഗുരു @ കുഴല്‍വിളി

സന്ദര്‍ശിക്കൂ :  

Related Posts Plugin for WordPress, Blogger...