BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Thursday 20 September 2012

അകലെയാണെങ്കിലും (കവിത) - ശ്രീമതി. സിനി സന്തോഷ്‌

പല പകലു നീറിക്കഴിയുമ്പോളെപ്പോഴോ 
ഒരു മാത്ര എന്നെ നീ ഓര്‍ത്തിരുന്നോ ?
എന്നെ അറിയാതെയന്നു നീ ഓര്‍ത്തു നിന്നോ ?
പല നാളുരുകി ക്കഴിഞ്ഞപ്പൊളെപ്പൊഴോ 
എന്നിലെ എന്നെ അറിഞ്ഞിരുന്നോ ?
നിന്റെ കണ്ണുകളെന്നെയും കാത്തിരുന്നോ ?
ഒരു വേള  നിന്നിടനെഞ്ചിലേക്കെപ്പൊഴോ 
ഒരു തേങ്ങലറിയാതെ വന്നിരുന്നോ ?
ഒരു മാത്ര കാണാന്‍ കൊതിച്ചപ്പൊളെപ്പൊഴോ 
അറിയാതെ എങ്ങോ അകന്നിരുന്നോ ?
'നമ്മളറിയാതെ പോയി'ക്കഴിഞ്ഞിരുന്നോ  ?
അകലത്തിലായിക്കഴിഞ്ഞിരുന്നെങ്കിലും 
എന്‍ മനമെപ്പൊഴോ കണ്ടിരുന്നോ ?
നിന്റെ കണ്ണിമ ചിമ്മാതെ ഓര്‍ത്തിരുന്നോ ?
കണ്ടാലറിയാത്ത കണ്ണുകളിപ്പോഴും 
കാണാത്ത കണ്ണിനെ തേടിടുന്നോ ?
നിന്നെ അറിയാത്ത മനസ്സു നീ തേടിടുന്നോ ?

Presented by : ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday 16 September 2012

ഒരു രാത്രിയുടെ ജനനം (കവിത) - ശ്രീ രാജേഷ്‌ പി. എ.

രാത്രി പിറക്കുകയാണ്
പകലിന്റെ സ്വപ്നങ്ങളില്‍
കറുത്ത വര്‍ണ്ണമേകിക്കൊണ്ട്
കറുത്ത പക്കമുണരുകയായി
കാമുക ഭാവങ്ങളും പേറി
ഒരു നിശയുടെ നിശ്ശബ്ദ തേങ്ങലുമായി
രാത്രി പിറക്കുകയായി

നീല നിലാവിന്റെ കനവുകള്‍ക്ക്
ചാരുതയേകിക്കൊണ്ട്
രാത്രി പിറക്കുകയാണ്

നീണ്ട പ്രണയത്തിന്റെ
നനുത്ത തന്ത്രി മീട്ടിക്കൊണ്ട്
രാത്രി പിറക്കുകയാണ്

തെളിനീര് ചിത്രം കുറിക്കുന്ന
തീരങ്ങളും കിന്നാരമോതുന്ന
കാറ്റിന്റെ ചുണ്ടുകളും മറികടന്ന്
കാടിന്റെ നൊമ്പരവും പേറി
കടലാസ് പുഷ്പങ്ങള്‍ തേടി
രാത്രി പിറക്കുകയാണ്

സുഗന്ധപൂരിതമായ നിനവിന്റെ
നിദ്രയ്ക്ക് വെണ്മ പകര്‍ന്ന്
രാത്രി പിറക്കുകയാണ് 

Presented by : ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday 8 September 2012

ഓണം വന്നല്ലോ (കവിത) - ശ്രീമതി. ബിന്ദു പത്മകുമാര്‍

 ഓണത്തുമ്പി വിരുന്നു വന്നെത്തി
ഓമനത്തുമ്പി പറന്നു വന്നെത്തി
ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ
ഓലേഞ്ഞാലീ നീയും കൂടെ പോരുന്നോ
പൂവിളി പൊങ്ങീതറിഞ്ഞില്ലേ
പൂനുള്ളാന്‍ കൂട്ടിനണയില്ലേ ?
പൂക്കളം തീര്‍ക്കേണ്ടേ - നല്ലൊരു
പൂക്കളം തീര്‍ക്കേണ്ടേ ?
ഉത്രാടത്തിന്‍ നനുത്ത കാറ്റില്‍
ഊഞ്ഞാലാടിയുലയേണ്ടേ ?
കോടിയുടുക്കേണ്ടേ -
ഓണക്കോടിയുടുക്കേണ്ടേ ?
ഓമനച്ചെപ്പിലൊളിച്ചിരിക്കും
ഓര്‍മ്മകള്‍ക്കായിരമഴകല്ലോ !
ഓണനിലാവേ മടങ്ങല്ലേ
ഓടിമറയല്ലേ നീയോടി മറയല്ലേ ....

-------------------
Presented by: ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

--> മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Posts Plugin for WordPress, Blogger...