BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Sunday 27 May 2012

ഫിലോമിന (കഥ) - ശ്രീമതി .ബിന്ദു പത്മകുമാര്‍

പതിവ് പോലെ വീട്ടില്‍ നിന്നും തിരക്കിട്ടിറങ്ങി , ബസ്‌ സ്റ്റോപ്പിലേയ്ക്കോടവേ ഒരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളൂ. "ഈശ്വരാ ഇന്നെങ്കിലും ഇരിക്കാനൊരു സീറ്റ്‌ കിട്ടണേ". മുടക്കം കൂടാതെയുള്ള ഈ അപേക്ഷ , അപൂര്‍വമായേ സഫലമായിരുന്നുള്ളൂ. സ്റ്റോപ്പിലെയ്ക്ക് ഓടിയെത്തുന്ന പതിവ് യാത്രക്കാരിയെ കണ്ട് ഡ്രൈവര്‍ ബസ്‌ നിര്‍ത്തി. ഓടിച്ചെന്നു ബസ്സിനുള്ളില്‍ കയറവേ എവിടെയെങ്കിലും ഒരു സീറ്റ്‌ എനിക്കായി കാത്തിരിക്കുന്നു. ആരും ശല്യപ്പെടുത്താനില്ലാതെ സ്വയം മറന്ന് ചിന്തകളിൽ മുഴുകാം. ഇന്നു ബസ്സിൽ തിരക്ക്‌ വളരെ കുറവാണു. രണ്ട്‌ മണിക്കൂർ നീളുന്ന യാത്രയുടെ അവസാനമാവുമ്പോഴേക്കും ശ്വാസം വിടാൻ പറ്റാത്ത തിരക്കായിരിക്കും. ഏഴരക്കുള്ള ഈ വണ്ടി നഷ്ടമായാൽ പിന്നെ ലീവെടുക്കയേ തരമുള്ളൂ. മാനേജർ സാറിന്റെ വീർത്തുകെട്ടിയ മുഖം കാണുന്നതിലും നല്ലത്‌ ലീവെടുക്കുന്നത്‌ തന്നെയല്ലേ.
ചെറുപ്പക്കാരനായ ബസ്‌ ഡ്രൈവർ ഏതോ തമിഴ്‌ ഗാനം പതിയെ മൂളുന്നുണ്ട്‌. ഇയാൾക്ക്‌ പഴയ്യൊരു മലയാളഗാനം പാടിയാലെന്താ? ഞാൻ ചിന്തിച്ചു. എന്താ മാഡ്ം വിശേഷങ്ങൾ ? - കണ്ടക്ടറുടെ കുശലം ചോദിക്കൽ .ഓ എന്തു പറയാൻ - മറുപടി ഒരു ചിരിയിലൊതുക്കി ഞാൻ വഴിയൊരത്തേക്ക്‌ മിഴികൾ പായിച്ചു. സ്കൂളിലേക്കും കോളേജിലേക്കും പോകുന്ന കുട്ടികളുടെ തിരക്ക്‌ ഏറി വരുന്നു. കുരുന്നുകളുടെ മുതുകിലെ ഭാരമേറിയ സ്കൂൾ ബാഗ്‌ കണ്ട്‌ എനിക്ക്‌ സങ്കടം തോന്നി. പിച്ച വയ്ക്കാൻ തുടങ്ങുമ്പോൾ മുതലുള്ള ഈ ഭാരം ചുമക്കൽ എന്നാണവസാനിക്കുക. ജീവിതാവസാനത്തിലോ? ഓമനത്തമുള്ള ഒരു കൊച്ചു പെൺകുട്ടിയുടെ മുഖം എന്റെ മിഴികളിലുടക്കി. കൈവീശി അമ്മയോടു യാത്ര പറയുന്ന അവളുടെ മുഖം മനസ്സിൽ തങ്ങി നിന്നു. ഈശ്വരാ , എന്റെ മോൾ ..... അവൾക്കിന്നു സ്കൂൾ ബസ്‌ കിട്ടിക്കാണുമോ ? അമ്മയെന്താ എന്നെ യാത്രയാക്കാൻ ഒരു ദിവസം പോലും ബസ്‌ സ്റ്റോപ്പിൽ വരാത്തത്‌ ? - അവളുടെ നിത്യേനയുള്ള ചോദ്യം എന്നെ നൊമ്പരപ്പെടുത്തിയിരുന്നു. ഈ തിരക്കിൽപ്പെട്ട്‌ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ നഷ്ടമാകുന്നുവല്ലോ . ഒരമ്മയായിക്കഴിഞ്ഞിട്ടും അമ്മയുടെ സാമീപ്യം താനും എന്നും കൊതിക്കുന്നതല്ലേ ? പെട്ടെന്നാണ് മനസ്സിലേക്ക് ഫിലോമിന കയറി വന്നത്. സാധാരണയായി ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ എന്റെ ചിന്തകള്‍ ഫിലോമിനയെക്കുറിച്ചായിരിക്കും. ബാല്യത്തിലേക്ക് മനസ്സ് മടങ്ങിപ്പോയപ്പോളിതാ വീണ്ടുമവളെത്തി. അമ്മയുടെ തറവാട്ടില്‍ നിന്നും പോന്ന ഞാന്‍ മൂന്നാം ക്ലാസ്സിലാണ് പുതിയ സ്കൂളിലെത്തിച്ചേര്‍ന്നത്. ആദ്യദിവസം എന്നെ പരുഷമായി സ്വീകരിച്ചത് ഫിലോമിനയായിരുന്നു. കറുത്ത് മെലിഞ്ഞ്, ഉണ്ടക്കണ്ണുകളുള്ള അനുസരണയില്ലാതെ പാറിപ്പറക്കുന്ന എണ്ണമയമില്ലാത്ത ചുരുളന്‍ മുടിയുമായി ഫിലോമിനയെത്തി. പുതിയ കുട്ടിയോട് ആരും മിണ്ടരുതെന്ന ഫിലോമിനയുടെ കല്‍പ്പന മറ്റുള്ളവര്‍ ശിരസ്സാവഹിച്ചു. വല്ലാതെ പേടിച്ച് വിഷമിച്ച ഞാന്‍ അന്ന് മുഴുവന്‍ നിറുത്താതെ കരച്ചിലായിരുന്നു. ക്ലാസ് പരീക്ഷകള്‍ക്കും മറ്റും ഏറ്റവും നല്ല മാര്‍ക്ക് വാങ്ങിയിരുന്ന എന്നെ പിന്നീടെപ്പോഴോ ഫിലോമിനയും സംഘവും ഇഷ്ട്ടപ്പെടാന്‍ തുടങ്ങി. പക്ഷെ , ഇടയ്ക്കിടയ്ക്ക് യാതൊരു കാരണവുമില്ലാതെ അവര്‍ എന്നോട് പിണങ്ങിയിരുന്നു. ഫിലോമിനയുടെ ആജ്ഞ കിട്ടുമ്പോള്‍ മാത്രം പിണങ്ങുകയും പിണക്കം മാറ്റുകയും ചെയ്തിരുന്നു എന്റെ കൂട്ടുകാര്‍ . അപ്പോള്‍ മുതല്‍ എന്റെ ആഗ്രഹം എന്റെ ആഗ്രഹം വലുതാവുമ്പോള്‍ ഒരു 'ഫിലോമിന' ആവണമെന്നായി .'ഫിലോമിന' എന്ന സ്ഥാനത്തെത്തുവാന്‍ ഞാന്‍ തീവ്രമായി പ്രയത്നിച്ചുകൊണ്ടേയിരുന്നു .
കാലത്തിനും പ്രായത്തിനും ഒപ്പം ആഗ്രഹങ്ങള്‍ മാറി മാറി വളര്‍ന്നുവെങ്കിലും എന്റെ മനസ്സിലെ 'ഫിലോമിന' എന്ന ആഗ്രഹത്തിന് ഒരു മാറ്റവും വന്നില്ല. പത്താം തരം കഴിഞ്ഞതില്‍ പിന്നെ ഒരിക്കലും അവളെ കാണാനേ കഴിഞ്ഞിരുന്നില്ല. എപ്പോഴും ചിരിക്കുന്ന , കരയാനിഷ്ട്ടപ്പെടാത്ത ഫിലോമിന എന്റെ മനസ്സിലെ ആരാധനാപാത്രമായി തീര്‍ന്നു. പക്ഷെ കാരണമില്ലാതെ എന്നോട് പിണങ്ങിയിരുന്നതിനു തീരാത്ത ദേഷ്യവും അവളോട്‌ തോന്നിയിരുന്നു. പക്ഷെ , ഇന്നും അന്നത്തെ 'ഫിലോമിന' എന്റെ മനസ്സില്‍ മിഴിവോടെ തെളിഞ്ഞു നില്‍ക്കുന്നു.
ജീവിതത്തിന്റെ വഴിത്താരകള്‍ എത്രയോ നിഗൂഡവും വിചിത്രവുമാണ്. ഏതു വഴിയെ നടക്കാന്‍ തുനിഞ്ഞുവോ ആ വഴി കാണാതെ ഇന്നുമലയുന്നു. ആരായിത്തീരാനാഗ്രഹിച്ചുവോ , ആ ആഗ്രഹങ്ങള്‍ ഇന്നെവിടെ? അല്ലെങ്കില്‍ത്തന്നെ ഇനിയെന്തിനു ഇത്രയൊക്കെ ചിന്തിക്കണം? അതിരാവിലെ തുടങ്ങുന്ന ഓട്ടം പാതിരാത്രിയില്‍ മതിയാക്കി , മറ്റൊന്നും ചിന്തിക്കാനാവാതെ തളര്‍ന്നു വീഴുമ്പോള്‍ ഓര്‍മ്മകള്‍ക്കെവിടെ സ്ഥാനം ? ആകെയുള്ള ആശ്വാസം ഈ ബസ്‌ യാത്രയാണ്. സന്തോഷവും സങ്കടവും നഷ്ടബോധങ്ങളും എല്ലാം ചേര്‍ത്തൊരു നിര്‍വ്വികാര ഭാവം എപ്പോഴാണ് മുഖത്തു സ്ഥായിയായത് എന്ന് ഞാന്‍ പോലും അറിഞ്ഞിരുന്നില്ലല്ലോ ! എല്ലാവരും സന്തോഷത്തോടെ പൊട്ടിച്ചിരിക്കുമ്പോള്‍ അവര്‍ക്കൊപ്പം ചേരാന്‍ ഞാന്‍ ഭയപ്പെട്ടു. ഫിലോമിനയറിഞ്ഞാലോ ? ഉറക്കെച്ചിരിക്കാന്‍ തനിക്കു മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു അവളുടെ ഭാവം!
അപ്പോഴാണ്‌ തൊട്ടു പുറകിലെ സീറ്റില്‍ നിന്നും ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ടത്. ഇവരൊക്കെ എത്ര ഭംഗിയായി ചിരിക്കുന്നു ! ഇവര്‍ക്കൊന്നും ഫിലോമിനയെ പേടിയില്ലേ ആവോ ? പള്ളിമണിയുടെ മുഴങ്ങുന്ന ശബ്ദം എന്നെ വീണ്ടും ചിന്തകളില്‍ നിന്നുണര്‍ത്തി. ബസ്‌ ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയിരിക്കുന്നു. ഇന്നെന്താ ഇവിടെ ഇത്ര തിരക്ക് ? രാവിലെയുള്ള കുര്‍ബാന കൂടാനാളുകള്‍ പള്ളിയിലേക്ക് തിരക്കിട്ട് നടക്കുന്നുണ്ടായിരുന്നു. എത്ര നാളായി ഞാനൊന്ന്‍ മനസ്സ് നിറഞ്ഞ് പ്രാര്‍ഥിച്ചിട്ട്‌ ! അതെങ്ങനെ ..... ഒരഞ്ചു മിനിറ്റ് സ്വസ്ഥമായിരിക്കാന്‍ ഒരിക്കലും സാധിക്കാറില്ലല്ലോ.
പെട്ടെന്നാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരലര്‍ച്ച കേള്‍ക്കാനായത്‌. പീടികത്തിണ്ണയിലെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു സ്ത്രീ ശബ്ദം ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം. അപ്പോള്‍ വരെ തിരക്ക് കൂട്ടിയിരുന്ന ഡ്രൈവറും കണ്ടക്ടറും റോഡിലേക്ക് ഇറങ്ങിയോടുന്നത് കണ്ടു - കൂടെ യാത്രക്കാരില്‍ ഭൂരിപക്ഷവും. ഇപ്പോള്‍ ഒരു സ്ത്രീയുടെ പൊട്ടിച്ചിരി ശബ്ദം നന്നായി കേള്‍ക്കുന്നുണ്ട്. പൊട്ടിച്ചിരിയുടെ അവസാനം ഒരു തേങ്ങലിന് തുടക്കമിടാന്‍ ശ്രമിക്കുന്നുണ്ട് . പക്ഷെ വീണ്ടും കരയാന്‍ മറന്നു ഉറക്കെ ചിരിക്കുന്നു. വല്ലാത്ത ആകാംക്ഷയോടെ ഞാനും പുറത്തിറങ്ങി. ചുറ്റും കൂടി നിന്നവരെ തള്ളിമാറ്റി ആ ചിരിക്കുടമയെ കാണാന്‍ ഞാന്‍ വെമ്പല്‍ പൂണ്ടു.
ഒരു നിമിഷം ഞാന്‍ സ്തബ്ധയായി നിന്നു. കീറിപ്പറിഞ്ഞ മുഷിഞ്ഞൊരു സാരിയുടുത്ത് , എണ്ണമയമില്ലാത്ത പാറിപ്പറക്കുന്ന ചുരുളന്‍ മുടിയും , തുറിച്ചു നോക്കുന്ന ഉണ്ടക്കണ്ണുകളുമായി , എന്റെ മനസ്സിന്റെ സ്വപ്നമായ ഫിലോമിന. കാലം അവളില്‍ ഒത്തിരി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. എങ്കിലും ഏതവസ്ഥയിലും ഫിലോമിനയെ തിരിച്ചറിയാന്‍ എനിക്കാവും.വല്ലാതെയലറിക്കൊണ്ട് കയ്യിലെ ഭാണ്ഡത്തില്‍ നിന്നു എന്തൊക്കെയോ വലിച്ചു വാരി നിരീക്ഷിക്കുന്ന അവള്‍ ആരെയോ ഉറക്കെ ശപിക്കുന്നുണ്ടായിരുന്നു. ഈശ്വരാ ഫിലോമിനയിതാ എന്റെ കണ്‍മുമ്പില്‍ തൊട്ടടുത്ത് . അവളെ ഒന്ന് സ്പര്‍ശിക്കാന്‍ എന്റെ കൈവിരലുകള്‍ വെമ്പല്‍ കൊണ്ടു. പാതി നീട്ടിയ കൈകള്‍ പേടിയോടെ ഞാന്‍ പിന്‍വലിച്ചു.
ചിരിക്കു തടസ്സമുണ്ടാക്കിയാല്‍ അവള്‍ വഴക്ക് പറയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. 'ഫിലോമിനാ' .......നേര്‍ത്ത ശബ്ദം തൊണ്ടയില്‍ കുടുങ്ങി.
ഒരു നിമിഷം അവളുടെ മിഴികള്‍ എന്നിലുടക്കി. തുറിച്ചു നോക്കി വല്ലാത്ത ഭാവത്തില്‍ നിശ്ശബ്ദയായി അവള്‍ ഒരു നിമിഷം നിന്നു. പൊട്ടിച്ചിരിക്കാന്‍ അവള്‍ മറന്നുവെന്നു തോന്നി. കുന്നിന്‍ മുകളിലെ ദേവാലയത്തില്‍ നിന്നും മണിമുഴക്കം അപ്പോഴും കേള്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്നതാ ഒരു വാക്കുപോലും ഉരിയാടാതെ വീണ്ടുമവള്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അവളുടെ പ്രജ്ഞയില്‍ ഞാനുമില്ല എന്ന തിരിച്ചറിവില്‍ നൊമ്പരമൂറുന്ന ഹൃദയത്തോടെ ഞാന്‍ പിന്തിരിഞ്ഞോടി. ബസ്സിനുള്ളിലെ എന്റെ സീറ്റില്‍ ചാരിയിരുന്നു കിതപ്പടക്കി.
യാത്രക്കാരെല്ലാം അവരവരുടെ സീറ്റുകളില്‍ സ്ഥാനം പിടിച്ചു. കണ്ടക്ടര്‍ തിരക്ക് കൂട്ടാന്‍ തുടങ്ങി. ബസ്‌ നിരങ്ങി നീങ്ങി. ജനാലക്കമ്പികള്‍ക്കിടയിലൂടെ ഞാനാ കടത്തിണ്ണയിലേക്ക് ഒരിക്കല്‍ക്കൂടി നോക്കി. യാതോന്നുമറിയാതെ , പരിഭവമേതുമില്ലാതെ , കരയാന്‍ പോലും മറന്നു പൊട്ടിപ്പൊട്ടി ചിരിക്കുന്ന എന്റെ ഫിലോമിന. ഏതോ നിമിത്തം പോലെ ഇന്നത്തെ യാത്രയില്‍ നീയെന്റെ മുമ്പിലെത്തി.
പ്രിയപ്പെട്ട കൂട്ടുകാരീ ..... ഇപ്പോള്‍ എന്റെ മനസ്സിലെ 'നീ' ഒന്നുകൂടി തീക്ഷ്ണതയേറിയ ആഗ്രഹമായി വളരുന്നു. എനിക്ക് നിന്നിലേക്കെത്തിയെ പറ്റൂ . ഞാന്‍ .... ഞാനും ഒരു ഫിലോമിനയാവും ..... തീര്‍ച്ച.

-------------------
Presented by: ഗുരു @ കുഴല്‍വിളി 

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

--> മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday 25 May 2012

അറിവ് (കവിത) - ശ്രീ അനീഷ്‌ മാത്യു

മനുഷ്യന്‍
ഭാഷ
ചോദ്യകര്‍ത്താവ്
ഉത്തരം പറയുന്നയാള്‍
ശരിയായ ഉത്തരം നല്‍കാതിരിക്കുന്നതിനു കാരണം,
ഉത്തരം പറയേണ്ടയാളിനു ചോദ്യം മനസിലായില്ല
അല്ലെങ്കില്‍ അയാളുടെ ഭാഷയില്‍ അല്ല ചോദ്യം
ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം ............?
1) ചോദ്യം ചോദിക്കുന്നയാളുടെ ഭാഷ മാറ്റുക
2) ഉത്തരം പറയേണ്ടയാളുടെ അറിവ് വര്‍ദ്ധിപ്പിക്കുക
പുതിയ ഭാഷ പഠിക്കുകയാണ്
അറിവ് വര്‍ദ്ധിപ്പിക്കുന്നതിലും ഏളുപ്പം

അപ്പോള്‍ പുതിയ ഭാഷ പഠിക്കുന്നതുവരെ
അയാള്‍ ചോദ്യം ചോദിക്കതിരിക്കട്ടെ
എങ്കിലും , അറിവുകേടിന്റെ മൂടുപടം പൊട്ടന്‍
ഏത്ര നാള്‍ കാത്തിരിക്കണം ................!

---------------------- 
Presented by: ഗുരു @ കുഴല്‍വിളി 

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday 22 May 2012

കര്‍മ്മധീരനായ ഇടയന്‍ (ലേഖനം)- ശ്രീമതി. ബിന്ദു പത്മകുമാര്‍

കര്‍മ്മധീരനായ ഇടയന്‍
           2008 മെയ്‌ 17 നു രാജമുടി ഡി പോള്‍ പബ്ലിക്‌ സ്കൂളിന്റെ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത റവ. ഫാദര്‍ സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ , കഴിഞ്ഞ 4 വര്‍ഷം കൊണ്ട് തന്റെ സ്ക്കൂളിനെ രാജമുടിയുടെ തിലകക്കുറിയാക്കി മാറ്റിയിരിക്കുന്നു . സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങളെല്ലാം വളരെ ഭംഗിയായി പൂർത്തീകരിച്ചു. സ്കൂളിന്റെ പാഠ്യ - പാഠ്യേതര വിഷയങ്ങളിലെല്ലാം ആധുനിക സൗകര്യങ്ങളേർപ്പെടുത്തി. തനിക്ക്‌ ചുറ്റുമുള്ളവരെയെല്ലാം വ്യക്തിപരമായി മനസ്സിലാക്കാൻ ഫാദറിനു സാധിച്ചു. സ്ക്കൂൾ മേലധികാരിയുടെ എല്ലാ തിരക്കുകൾക്കിടയിലും എല്ലാവരെയും ഒരുപോലെ പരിഗണിക്കാൻ അദ്ദേഹം പ്രത്യേകം ശൃദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ഓരോ സ്റ്റാഫിനും സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാൻ സാധിച്ചിരുന്നു. ഇതിനെല്ലാമുപരി ഈശ്വരന്റെ കൃപാകടാക്ഷം പ്രത്യേകമായി സിദ്ധിച്ചിട്ടുള്ള ഒരു വൈദികശ്രേഷ്ഠൻ കൂടിയാണു ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ.

        ഫാദര്‍ , അങ്ങ് ഞങ്ങള്‍ക്ക് തന്ന വിശ്വാസത്തിനും സ്നേഹത്തിനും പ്രാര്‍ത്ഥനക്കും ഒന്നും നന്ദി പറഞ്ഞു തീര്‍ക്കാനെളുപ്പം അല്ല. ഡി പോള്‍ തറവാട്ടിലെ തന്നെ മറ്റൊരു കുടുംബത്തിലേക്ക് ചേക്കേറുന്ന ഈ സ്നേഹ നിധിക്ക് , തന്റെ പുതിയ കര്‍മ്മ മണ്ഡലത്തില്‍  ഒരു നവതാരകമായി ഉദിച്ചുയര്‍ന്ന് പ്രഭ തൂകി പ്രശോഭിക്കാന്‍ ജഗദീശ്വരന്റെ അനുഗ്രഹം ആവോളമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. അനന്തവും അജ്ഞാതവുമായി ജീവിതപ്പാതകളിലൂടെ കാലചക്രത്തിന്റെ ഗതിക്കനുസരിച്ച് സഞ്ചരിച്ച് വീണ്ടും ഈ പടികയറി താങ്കള്‍ എത്തിച്ചേരാനായി പ്രാര്‍ത്ഥിക്കുന്നു , അതിലേറെ ആഗ്രഹിക്കുന്നു.  

------------------ 
Presented by: ഗുരു @ കുഴല്‍വിളി 

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

--> മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday 18 May 2012

പരീക്ഷ (കഥ)- ശ്രീ. ബിനോജ് എം.ആര്‍

നന്മ നിറഞ്ഞ മറിയം മൂന്നാമതും ചൊല്ലി ചോദ്യപേപ്പറിലേക്ക്‌  ഒരു വട്ടം കൂടി നോക്കി. അക്ഷരങ്ങളും അക്കങ്ങളും പമ്പരം കറങ്ങുന്നു. കുത്തിയിരുന്നു പഠിച്ച ഇക്വേഷന്‍സ് മറവിക്കപ്പുറമിരുന്നു കൊഞ്ഞനം കുത്തുന്നു. അക്കങ്ങളുടെ കറക്കം തലയിലേക്ക് പകരുന്നുവോ? ഈ കണക്കു പരീക്ഷയെങ്ങാനും തോറ്റാല്‍ ?
ബഞ്ചിന്റെയും ഡസ്ക്കിന്റെയും അടുക്കുകള്‍ക്കിടയിലെ വരിയിലൂടെ രാധാകൃഷ്ണന്‍ സാര്‍ എല്ലാവരെയും ശ്രദ്ധിച്ചു സാവധാനം കടക്കുന്നു. പരീക്ഷയെഴുതുന്നതിനു പേനക്ക് വേണ്ടിയുള്ള എന്റെ തിരച്ചില്‍ പേന കയ്യില്‍ തന്നെയുണ്ട്‌ എന്ന യാഥാര്‍ത്ഥ്യത്തില്‍ അവസാനിച്ചു . എന്തെങ്കിലുമൊക്കെ എഴുതുന്നതുപോലെ ഇരുന്നില്ല എങ്കില്‍ സാറ് ശ്രദ്ധിക്കും. നാട്ടിലെ സ്കൂളിലായിരുന്നപ്പോള്‍ പരീക്ഷാപേപ്പര്‍ നിറയെ "ത്ത ത്ത ത്ത ത്ത ത്ത" മാത്രം എഴുതി വച്ചിരുന്ന ഒരു വിരുതനെ വെറുതെ ഓര്‍ത്തുപോയി.
ക്ലാസ് മുറിയുടെ മുമ്പില്‍ വലത്തേ മൂലയില്‍ ഒന്നാം റോള്‍ നമ്പര്‍ അനസ് കൃത്യമായ ഇടവേളയില്‍ വീണ്ടും വീണ്ടും പേപ്പര്‍ വാങ്ങിക്കൊണ്ടിരുന്നു. ഓരോ പ്രാവശ്യവും പേപ്പര്‍ വാങ്ങി അനസ് ഇരിക്കുമ്പോഴും അവനിരിക്കുന്ന ബഞ്ച് ഒരു പ്രത്യേക ഈണത്തില്‍ ഞരങ്ങിക്കൊണ്ട് സര്‍വ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. അനസിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തികൊണ്ടു ഷിബു ഇടത്തേ മൂലയില്‍ പിന്‍ഭാഗത്തുനിന്നും ഇതേ പ്രവൃത്തി ആവര്‍ത്തിച്ചിരുന്നു. പക്ഷെ അനസിനു കിട്ടിയതുപോലുള്ള ബഞ്ചിന്റെ പിന്തുണ ഷിബുവിന് കിട്ടുന്നില്ലായിരുന്നു.
ഞാന്‍ എന്റെ പേപ്പറിലേക്ക്‌ നോക്കി. ആദ്യം ലഭിച്ച പേപ്പറിന്റെ മുകളില്‍ പേരും റോള്‍ നമ്പരും മാത്രമുണ്ട്. കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയ റ്റിസണിന്റെ പേര് മുകളിലെഴുതിയാലോ എന്ന് ഒരു നിമിഷം ഓര്‍ത്തുപോയി. ഒളികണ്ണിട്ടു ചുറ്റുമുള്ള മറ്റു പരീക്ഷ എഴുത്തുകാരെ ശ്രദ്ധിച്ചു. 'ഭാഗ്യം' ബിനോജും പ്രഭാഷും തന്നെപ്പോലെ തന്നെ പേപ്പറിന്റെ മുകളിലെഴുതിവച്ചിരുന്ന സ്വന്തം പേരിന്റെ സൌന്ദര്യവും ആസ്വദിച്ചിരിക്കുന്നു. അതോടെ ഈ പരീക്ഷയില്‍ ഒറ്റപ്പെട്ടുപോകും എന്ന എന്റെ ചിന്ത അസ്ഥാനത്തായി. അച്ഛന്റെ വഴക്കിനു രണ്ടു ഷെയറ്കാരെക്കൂടെ കിട്ടിയതിനു ഞാന്‍ കര്‍ത്താവിനു നന്ദി പറഞ്ഞു.വീണ്ടും ഞാന്‍ ചോദ്യ പേപ്പറിലേക്ക്‌ നോക്കി.
പമ്പരം കറക്കത്തിനു ഇത്തിരി വേഗം കുറഞ്ഞിരിക്കുന്നു. മറവി- മതിലിന്നപ്പുറത്തു നിന്നും ഒളിച്ചുകളി മതിയാക്കി ഒരിക്വേഷന്‍ പുറത്തു വന്നു.(a+b)2 = a2 + 2ab + b2 ........."കൊള്ളാം"ഈ ഒറ്റ ഇക്വേഷന്‍ വച്ച് ചോദ്യപേപ്പറിലെ മുഴുവന്‍ കണക്കുകളും ഞാന്‍ ചെയ്യും. "ത്ത ത്ത ത്ത ത്ത ത്ത" ക്കാരനെ മനസാ ധ്യാനിച്ച്‌ കൊണ്ട് ഞാന്‍ ക്രിയകളിലേക്ക് കടന്നു.
"സമയമായി , മതി ചെയ്തത് " രാധാകൃഷ്ണന്‍ സാറിന്റെ ശബ്ദം മുഴങ്ങി. "റോള്‍ നമ്പര്‍ 1 " അനസ് പേപ്പര്‍ നല്‍കി. "റോള്‍ നമ്പര്‍ 2 " ....... "റോള്‍ നമ്പര്‍ 2 " ....... "ആരാ , റോള്‍ നമ്പര്‍ 2 " ..... പിന്നില്‍ നിന്നും ശ്രീകുമാര്‍ തോണ്ടി ..... "എടാ നിന്റെ പേപ്പര്‍ കൊടുക്കാന്‍ ....." ചാടിയെഴുന്നേറ്റു വിറച്ച് വിറച്ച് പേപ്പര്‍ നല്‍കി. പേപ്പറില്‍ വീഴാന്‍ പോകുന്ന ചുവന്ന ഒറ്റ അക്കം മനസ്സില്‍ തെളിഞ്ഞു. ഞായറാഴ്ച രാവിലെ 10:30 ന് ഹോസ്റ്റലിനു മുന്നിലെ കൊങ്ങിണിക്കമ്പ് ഓടിയുന്നതിന്റെ ശബ്ദം കാതില്‍ മുഴങ്ങി. ഇരു കവിളിലൂടെയും കണ്ണുനീര്‍ ചാലുകീറി. "എന്താ എന്തുപറ്റി ?" രാധാകൃഷ്ണന്‍ സാറിന്റെ ചോദ്യം ഉള്ളില്‍ തികട്ടിനിന്ന തേങ്ങലിനെ ഒരു പൊട്ടിക്കരച്ചിലാക്കിമാറ്റി. പെട്ടെന്ന് എന്റെ മുഖത്ത് ആരോ ശക്തിയായ് തണുത്ത വെള്ളം ഒഴിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നതിനു മുന്‍പ് ശകാരമാണ് ചെവിയില്‍ പതിച്ചത്.
"രജതജൂബിലീന്നും പറഞ്ഞ് രാത്രി മുഴുവന്‍ കംപ്യൂട്ടറിന്റെ മുന്‍പിലിരുന്നു ഓരോന്ന് എഴുതുകയും അയക്കുകയും ചെയ്യുന്നത് കണ്ടപ്പോഴേ ഞാന്‍ ഓര്‍ത്തു; ഇങ്ങനെയൊക്കെ ആകുമെന്ന്. വെളുപ്പാന്‍ കാലത്ത് ഓരോ പേക്കിനാവും കണ്ടു നിലവിളിക്കാതെ എഴുന്നേറ്റു കുളിച്ചു ഓഫീസില്‍ പോകാന്‍ നോക്ക് "........ അടിയില്‍ നിന്നും രക്ഷപെട്ടതോര്‍ത്ത് ഞാന്‍ മുഖം തുടക്കുമ്പോള്‍ 5 വയസ്സുകാരന്‍ മകന്‍ ചോദിച്ചു "ഇന്നച്ചന്‍ ഏതു സ്വപ്നം കണ്ടാ കരഞ്ഞത് ?" അച്ഛന്‍ കരഞ്ഞതല്ല മോനെ ..... അത് സന്തോഷാശ്രുവായിരുന്നു , സന്തോഷാശ്രു. 10 ലെ പരീക്ഷക്ക്‌ ഏറ്റവും കൂടുതല്‍ മാര്‍ക്കിനുള്ള  സമ്മാനം വാങ്ങിയപ്പോള്‍ വീണ സന്തോഷാശ്രു 
------------------ 
Presented by: ഗുരു @ കുഴല്‍വിളി 

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday 15 May 2012

വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ

ശ്രീ. സി.എ. അനീഷ്‌ കുമാര്‍

പ്രിയപ്പെട്ട അമ്മുക്കുട്ടി ........ നീയൊരിക്കല്‍ നിന്റെ അച്ഛനോട് ചോദിച്ചത് ഞാന്‍ തിരശ്ശീലയില്‍ കണ്ടു. ഇന്നത്‌ എന്റെ മനസ്സിന്റെ തിരശ്ശീലയില്‍ വീണ്ടും തെളിയുന്നു..... 
"അച്ഛാ മരിച്ചവരാണ്‌ ആകാശത്തു നക്ഷത്രങ്ങളായി തെളിയുന്നത് അല്ലെ? ആകാശത്ത് തെളിയുന്ന ആ വെള്ളിനക്ഷത്രം എന്റെ അമ്മയാണല്ലേ ?" 
ഹൃദയ ഭേദകമായ ആ വാക്കുകള്‍ ഞാന്‍ കേട്ടത് സിനിമയിലാണെന്ന് ഇനി ഞാനെങ്ങനെ വിശ്വസിക്കും ? എന്റെ മാത്രമല്ല എന്നെപ്പോലെ നിന്നെ സ്നേഹിക്കുന്ന ഓരോ മലയാളികളുടെയും ഹൃദയം കീഴടക്കിയിട്ടും നീ ഞങ്ങളെ വിട്ടുപിരിഞ്ഞല്ലോ? നോക്കെത്താ ദൂരത്തു മിന്നിത്തിളങ്ങുന്ന വെള്ളിനക്ഷത്രമായല്ല ; കൈയ്യെത്തും ദൂരത്തു പ്രതിഭയുടെ മിന്നലാട്ടവുമായി നിറയുന്ന തിരശ്ശീലയിലെ താര റാണിയായാണ്‌ നിന്നെ ഞങ്ങള്‍ക്ക് കാണേണ്ടിയിരുന്നത്. നിന്റെ ഭാഷയും ദേശവും ഏതുമാകട്ടെ....നീ ഞങ്ങളോട് സംസാരിച്ചത് ഞങ്ങളുടെ മാതൃഭാഷയിലാണ് ...... സ്നേഹത്തിന്റെ ഭാഷയില്‍ ...... ഇത് ദൈവത്തിന്റെ സ്വന്തം നാടാണ് ...... ഞങ്ങളുടെ മനസ്സില്‍ നിന്നും നീ ഒരിക്കലും മായില്ല..... 

തരുണി സച്ദേവ് - നേപ്പാളിലെ മുഖിനാഥ് ക്ഷേത്രത്തിലേക്കുള്ള വിമാനയാത്രയ്ക്കിടയിലുണ്ടായ അപകടത്തില്‍ പെട്ട് അന്തരിച്ചു. ആറാം വയസ്സ് മുതല്‍ അഭിനയിച്ചു തുടങ്ങിയ തരുണി സച്ദേവ് ഈ പതിന്നാലു വയസ്സിനിടയില്‍ പ്രശംസനീയമായ ധാരാളം കഥാപാത്രങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചു. പാ എന്ന ഹിന്ദി ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം വളരെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു (2009). മലയാള സിനിമകളായ (പിന്നീടു മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി ) വെള്ളിനക്ഷത്രം , സത്യം എന്നെ സിനിമകളിലൂടെ ദക്ഷിണേന്ത്യയിലെ മൂല്യമുള്ള ബാലതാരമായി മാറി. കരിഷ്മ കപൂരിനോടൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിലൂടെ തരുണി " രസന ഗേള്‍ " എന്ന പേരില്‍ ഇന്ത്യയൊട്ടാകെ പ്രശസ്തയായി. വാര്‍ത്തയറിഞ്ഞപ്പോള്‍ അമിതാഭ് ബച്ചന്‍ തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചത് ഇങ്ങനെ...." നേപ്പാളിലുണ്ടായ വിമാന അപകടത്തില്‍ പാ യിലെ കൊച്ചു അഭിനേത്രി തരുണി സച്ദേവിന്റെ ജീവന്‍ പൊലിഞ്ഞതായുള്ള വാര്‍ത്തകള്‍ അല്‍പ്പം മുന്‍പ് വായിച്ചു ..... ദൈവമേ ഇത് സത്യമാകാതിരുന്നെങ്കില്‍ "  അഭിഷേക്  ബച്ചന്‍ എഴുതിയത് ഇങ്ങനെ : " എന്റെ എന്റെ ഏറ്റവും സുന്ദരികളായ സഹഅഭിനേത്രികളില്‍ ഒന്നായ ..... പാ-യിലെ കൊച്ചു മിടുക്കി തരുണി സച്ദേവ്  അന്തരിച്ചു എന്ന വാര്‍ത്ത എന്നില്‍ വലിയ ഞെട്ടലും വേദനയും ഉണ്ടാക്കുന്നു ..... എനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ല "
 http://ibnlive.in.com/news/paa-child-actor-taruni-among-nepal-crash-victims/258174-3.html

                               ഒരു ആകസ്മികതെയെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.... സൂപ്പര്‍ ഹിറ്റ്‌ സംവിധായകന്‍ വിനയന്റെ പ്രേത സിനിമകളില്‍ അഭിനയിച്ചവര്‍ക്ക് എന്തെ ഈ ഗതി? ആകാശഗംഗ, വെള്ളിനക്ഷത്രം, യക്ഷിയും ഞാനും എന്ന സിനിമകള്‍ കഴിഞ്ഞ് അദ്ദേഹമിപ്പോള്‍ ഡ്രാക്കുള  എന്ന പേരില്‍ പുതിയ ചിത്രം ഒരുക്കുന്ന തിരക്കിലാണ്. 2004 ജൂലൈ 27 നാണ് വെറും 22 വയസ്സ് പ്രായം മാത്രമുള്ള മയൂരി (തമിഴില്‍ ശാലിനി എന്ന പേരില്‍ അറിയപ്പെടുന്നു ) ആത്മഹത്യ ചെയ്യുന്നത്. ആകാശ ഗംഗയില്‍ പ്രേതമായി അഭിനയിച്ചത് മയൂരി ആയിരുന്നു. ഒടുവില്‍ മയൂരിക്ക് ഏതാണ്ട് അതെ അവസ്ഥ തന്നെ വന്നുവല്ലോ എന്ന് പലരും അന്ന് പറഞ്ഞു. രണ്ടാമത്തെ ഹൊറര്‍ സിനിമയില്‍ സമാന വേഷം ചെയ്ത തരുണിയും ഇപ്പോള്‍ .........

ഇനിയൊരിക്കല്‍ ഈ വാര്‍ത്തകള്‍ അറിയേണ്ടവര്‍ക്കായി :
Taruni Sachdev's Photo 

'Paa' child actor Taruni Sachdev dies in plane crash :

Child actor Taruni Sachdev of 'Paa' fame, among Nepal crash victims :

Child actor Taruni Sachdev's death leaves the film industry shocked

Rasna girl, Paa Actress Taruni Sachdev Dies in Nepal Plane Crash

'Paa' child actor Taruni Sachdev passes away in Nepal plane crash .

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday 14 May 2012

റേഡിയോ ജോയ് ആലുക്കാസ് ആസ്വദിക്കൂ

റേഡിയോ ജോയ് ആലുക്കാസ്
മലയാളത്തിലുള്ള പാട്ടുകളും വാര്‍ത്തകളും മറ്റുമുള്ള റേഡിയോ ജോയ് ആലുക്കാസ് എന്ന മലയാളം റേഡിയോ ചാനല്‍ ഈ പേജില്‍ നിന്നും ആസ്വദിക്കാം. താഴെ കാണുന്ന ബോക്സില്‍ ഈ റേഡിയോ ചാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് വരെ കാത്തിരിക്കൂ. ഈ പേജിലെ മറ്റു വിഡ്ജെറ്റുകള്‍ തുറന്നു വരാന്‍ അല്പം സമയം വേണ്ടി വരും എന്നതിനാല്‍ ചാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ അല്പം സമയം എടുത്തേക്കാം. കൃത്യമായും ഇടതടവില്ലതെയും ഈ സേവനം ലഭ്യമാകണമെങ്കില്‍ നിങ്ങള്‍ക്ക് വേഗതയുള്ള ഇന്റര്‍നെറ്റ്‌ കണക്ഷന്‍ അനിവാര്യമാണ്. ഏതെങ്കിലും കാരണത്താല്‍ ഈ ചാനല്‍ പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ ഇപ്പോള്‍ ഈ ചാനല്‍ ഓഫ്‌ ലൈന്‍ ആണ് എന്ന് മനസ്സിലാക്കേണ്ടതാണ്.

കേരള റേഡിയോ
ഈ വെബ്‌സൈറ്റിന്റെ വലതു സൈഡ് ബാറില്‍ പാട്ടുപെട്ടി എന്ന പേരില്‍ തന്നിരിക്കുന്നത് കേരള റേഡിയോ. ഇന്‍ എന്ന മലയാള ചാനല്‍ ആണ്. പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഈ സേവനം ആസ്വദിക്കാം.
------------------------------------------------------------------------------------------------------------

ഹിറ്റ്‌ 96.7
മലയാള ഗാനങ്ങളും വാര്‍ത്തകളും മറ്റുമുള്ള പ്രശസ്തമായ ഒരു റേഡിയോ ചാനല്‍ ആണ് ഹിറ്റ്‌96.7. ഈ ചാനല്‍ ആസ്വദിക്കുന്നതിനും മറ്റു റേഡിയോ സൌകര്യങ്ങളെക്കുറിച്ച് അറിയുന്നതിനും റേഡിയോ പ്രധാന പേജ് സന്ദര്‍ശിക്കൂ ........ ഇവിടെ ക്ലിക്ക്  ചെയ്യൂ.

റേഡിയോ ഏഷ്യ 1269am
മലയാളത്തിലുള്ള പാട്ടുകളും വാര്‍ത്തകളും മറ്റുമുള്ള റേഡിയോ ഏഷ്യ 1269am എന്ന മലയാളം റേഡിയോ ചാനല്‍ ആസ്വദിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday 11 May 2012

റേഡിയോ ഏഷ്യ 1269am

റേഡിയോ ഏഷ്യ 1269am
മലയാളത്തിലുള്ള പാട്ടുകളും വാര്‍ത്തകളും മറ്റുമുള്ള റേഡിയോ ഏഷ്യ 1269am എന്ന മലയാളം റേഡിയോ ചാനല്‍ ഈ പേജില്‍ നിന്നും ആസ്വദിക്കാം. താഴെ കാണുന്ന ബോക്സില്‍ ഈ റേഡിയോ ചാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് വരെ കാത്തിരിക്കൂ. ഈ പേജിലെ മറ്റു വിഡ്ജെറ്റുകള്‍ തുറന്നു വരാന്‍ അല്പം സമയം വേണ്ടി വരും എന്നതിനാല്‍ ചാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ അല്പം സമയം എടുത്തേക്കാം. കൃത്യമായും ഇടതടവില്ലതെയും ഈ സേവനം ലഭ്യമാകണമെങ്കില്‍ നിങ്ങള്‍ക്ക് വേഗതയുള്ള ഇന്റര്‍നെറ്റ്‌ കണക്ഷന്‍ അനിവാര്യമാണ്.

പേജ് പൂർണ്ണമായും ലോഡ് ചെയ്തതിനു ശേഷവും താഴെ കാണുന്ന ഫ്രെയ്മിൽ റേഡിയോ പ്രോഗ്രാം തുടങ്ങുന്നതിനു തടസ്സം നേരിടുകയോ അഥവാ ഇടയ്ക്ക് വച്ച് റേഡിയോ പ്രോഗ്രാം തടസ്സപ്പെടുകയോ ചെയ്‌താൽ ഈ വെബ്സൈറ്റ് മുഴുവനായും റീലോഡ് / റിഫ്രഷ് ചെയ്യുന്നതിന് പകരം പ്രോഗ്രാം കേൾക്കുന്ന ഫ്രെയിം മാത്രം റീഫ്രെഷ് / റീലോഡ് ചെയ്യേണ്ടതാണ്. അതിനു തൊട്ടു താഴെയുള്ള ഡ്രോപ്പ് ഡൌണ്‍ മെനുവോ സമീപമുള്ള ബട്ടണോ ക്ലിക്ക് ചെയ്യുക.

കേരള റേഡിയോ
ഈ വെബ്‌സൈറ്റിന്റെ വലതു സൈഡ് ബാറില്‍ പാട്ടുപെട്ടി എന്ന പേരില്‍ തന്നിരിക്കുന്നത് കേരള റേഡിയോ. ഇന്‍ എന്ന മലയാള ചാനല്‍ ആണ്. പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഈ സേവനം ആസ്വദിക്കാം.
------------------------------------------------------------------------------------------------------------

ഹിറ്റ്‌ 96.7
മലയാള ഗാനങ്ങളും വാര്‍ത്തകളും മറ്റുമുള്ള പ്രശസ്തമായ ഒരു റേഡിയോ ചാനല്‍ ആണ് ഹിറ്റ്‌96.7. ഈ ചാനല്‍ ആസ്വദിക്കുന്നതിനും മറ്റു റേഡിയോ സൌകര്യങ്ങളെക്കുറിച്ച് അറിയുന്നതിനും റേഡിയോ പ്രധാന പേജ് സന്ദര്‍ശിക്കൂ ........ ഇവിടെ ക്ലിക്ക്  ചെയ്യൂ.

__________________________________________________________________

റേഡിയോ ജോയ് ആലുക്കാസ്
മലയാളത്തിലുള്ള പാട്ടുകളും വാര്‍ത്തകളും മറ്റുമുള്ള റേഡിയോ ജോയ് ആലുക്കാസ് എന്ന മലയാളം റേഡിയോ ചാനല്‍ ആസ്വദിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

--> മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday 7 May 2012

ചുവപ്പിന്റെ അക്കം (കവിത) -ശ്രീ.അനീഷ്‌ മാത്യു

പഠനത്തിനു ശേഷം
ജീവിതത്തിനു വേണ്ടിയുള്ള
ഓട്ടം തുടങ്ങിയപ്പോള്‍
ആദ്യം കിട്ടിയ ജോലി
ചായങ്ങള്‍ ഉണ്ടാക്കാനായിരുന്നു
ചായങ്ങള്‍ ഉണ്ടാക്കുമ്പോള്‍
ആശയകുഴപ്പം ഒഴിവാക്കാന്‍
നിറങ്ങള്‍ക്ക് അക്കങ്ങള്‍ നല്‍കിയിരുന്നു
വിളിപ്പേരും ആ അക്കങ്ങള്‍ തന്നെ
എല്ലാ നിറങ്ങള്‍ക്കും സ്ഥിരമായ അക്കങ്ങള്‍

ഒരിക്കല്‍ കറുപ്പിന്റെ നിറം മങ്ങിയപ്പോള്‍
സംഘ തലവന്റെ ചോദ്യം
കറുപ്പ് ഏതു നിറത്തില്‍ നിന്നുമാണ് ഉണ്ടാക്കിയത്
"പതിനൊന്ന് പൂജ്യം ഇരുനൂറ്റി അറുപത്തി ഒന്‍പത്"
ചുവന്ന നിറം അക്കത്തിലാക്കി
ഞാന്‍ ഉത്തരം പറഞ്ഞു
ആ അക്കം ചുവപ്പിന്റെ അല്ലെന്നും
നീ അക്കങ്ങള്‍ മറന്നു പോയെന്നുമായി സംഘത്തലവന്‍

ഒരിക്കല്‍ തലക്കടി കിട്ടി
താഴെ വീണതുകൊണ്ട്
നിറങ്ങളുടെ അക്കങ്ങള്‍ ഞാന്‍ മറന്നു പോയോ .........?
സംശയം എന്നിലും നിഴലിച്ചു.
എങ്കിലും "ചുവപ്പ് "
എങ്ങനെ ഞാന്‍ മറക്കും....!
ചോരവീണ് ചുവന്ന നക്ഷത്രകൊടി
ഉയര്‍ത്തി പിടിപ്പിച്ചിരുന്ന നാളുകള്‍
അറിയാതെ ഓര്‍ത്തുപോയി.

അന്വഷിച്ചു.............
ചുവപ്പിന്റെ വിളിപ്പേര് അത് തന്നെ
അത് തെളിയിക്കുന്നതിന് മുന്‍പ്
സംഘത്തലവന്‍ എന്നെ
നാടുകടത്താന്‍ വിധിച്ചിരുന്നു .

ചായങ്ങളുടെ ഉടമസ്ഥന്‍ തൂക്കികൊല്ലാന്‍
വിധിക്കുന്നതിനു മുന്‍പ്
ഭാവി ജീവിതത്തിനു വേണ്ടി,
അല്‍പ ജീവനില്‍ ഞാന്‍
വീണ്ടും ഓട്ടം തുടങ്ങി.............! 

Presented by: ഗുരു @ കുഴല്‍വിളി
ഒരു സന്തോഷ വാര്‍ത്ത....
നമ്മുടെ കുഴല്‍വിളി ബ്ലോഗിനെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുമായി ബന്ധപ്പെടുത്താന്‍ പുതിയ ഫേസ്ബുക്ക്‌  പേജും ട്വിറ്റെര്‍ പേജും ആരംഭിച്ചിരിക്കുന്നു......... കുഴല്‍വിളി ബ്ലോഗിലെ പുതിയ അപ്ഡേറ്റുകളും അറിയിപ്പുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലേക്ക് പകരാന്‍ ഇതുവരെ ഉപയോഗിച്ചിരുന്നത് 4Gnet Community എന്ന ഫേസ് ബുക്ക്‌ പേജും 4Gnet_Community എന്ന ട്വിറ്റെര്‍ പേജും ആണ്. മറ്റു ഭാഷകളിലുള്ള സന്ദര്‍ശകര്‍ ഞങ്ങളുടെ തന്നെ മറ്റു വെബ്സൈറ്റുകളിലൂടെ 4Gnet കമ്മ്യൂണിറ്റിയുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനാല്‍ മലയാളികള്‍ക്ക് മാത്രമായി ഒരു വേദി കിട്ടാതെ പോകുന്നു എന്ന് മനസ്സിലാക്കിയാണ് ഈ മാറ്റം. മാന്യ സന്ദര്‍ശകര്‍ സഹകരിക്കുമല്ലോ ?
മലയാളത്തെയും മലയാളികളെയും ഒപ്പം കുഴല്‍വിളിയിലെ സാഹിത്യ രചനകളെയും ഇഷ്ടപ്പെടുന്ന ഒരു മികച്ച വേദിയായിരിക്കും ഞങ്ങളുടെ പുതിയ "കുഴല്‍വിളി " ഫേസ് ബുക്ക്‌ പേജും ട്വിറ്റെര്‍ പേജും.

കുഴല്‍ വിളി ഫേസ് ബുക്ക്‌ പേജിന്റെ ചില സവിശേഷതകള്‍ :-

1. ഏതൊരു മലയാളിക്കും മലയാളിയുമായി ബന്ധപ്പെട്ട സഭ്യമായ ഏതൊരു കാര്യത്തെക്കുറിച്ചും മലയാളത്തില്‍ തന്നെ സംവദിക്കാനുള്ള ഒരു വേദി (platform) ആണ് ഈ പേജ്. മലയാളത്തില്‍ കമന്റ് ചെയ്യാനുള്ള വളരെ ലളിതമായ വഴി ഇവിടെ നല്‍കിയിരിക്കുന്നു.
2  കുഴല്‍വിളി ബ്ലോഗിലെ രചനകള്‍ ഈ ഫേസ് ബുക്ക്‌ പേജില്‍ നിന്ന് തന്നെ നേരിട്ട് വായിക്കാം. 
3. നിങ്ങളുടെ സാഹിത്യ സൃഷ്ടികള്‍ ഞങ്ങള്‍ക്ക് അയച്ചു തരാന്‍ 
4. ഫേസ് ബുക്കില്‍ നിന്ന് പുറത്ത് പോകാതെ ഏറ്റവും പുതിയ വാര്‍ത്തകള്‍ മലയാളത്തില്‍ അറിയാന്‍.
5. തല്‍സമയ ക്രിക്കറ്റ് സ്കോര്‍ , കഴിഞ്ഞു പോയ T20 , ഏകദിന , ടെസ്റ്റ്‌ കളികളുടെ സ്കോര്‍ - വിശദമായ വാര്‍ത്തകള്‍ , ആ കളികളിലെ മികച്ച കളിക്കാര്‍ , വരാന്‍ പോകുന്ന T20 , ഏകദിന , ടെസ്റ്റ്‌ കളികള്‍ ; T20 , ഏകദിന , ടെസ്റ്റ്‌ കളികളുടെ ICC റാങ്കിങ്ങില്‍ മികച്ച 10 ടീമുകള്‍ , ബാറ്റ്സ്മാന്മാര്‍ , ബൌളര്‍മാര്‍ മുതലായവ അറിയാന്‍........
ഞങ്ങളുടെ ഫേസ് ബുക്ക്‌ പേജിന്റെ "Like" ബോക്സാണ് താഴെ കാണുന്നത്. ഇതിലെ "Like" ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഈ പേജിനെ പ്രോത്സാഹിപ്പിക്കൂ ......

കുഴല്‍ വിളി ട്വിറ്റെര്‍ പേജിന്റെ ഫോളോ വിട്ജെറ്റാണ് താഴെ കാണുന്നത് 
നിങ്ങള്‍ക്ക് ട്വിറ്റെര്‍ അക്കൌണ്ട് ഉണ്ടെങ്കില്‍ കുഴല്‍ വിളിയുടെ ട്വീറ്റ് ഫോളോ ചെയ്യൂ

**************************************************

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Posts Plugin for WordPress, Blogger...