ആശുപത്രി കെട്ടിടത്തിനുള്ളിലെ ഒ. പി. വിഭാഗത്തില്‍ ഡോക്ടറെ കാണാനുള്ള ഊഴവും
കാത്ത് അക്ഷമയോടെ റീന ഇരുന്നു. പുറത്ത് മഴ കനക്കുന്നു. അതിരാവിലെ തുടങ്ങിയ
മഴ, ഇനിയും പെയ്തൊഴിഞ്ഞിട്ടില്ല. നിമിഷങ്ങള്‍ കൊഴിയുന്തോറും മഴയുടെ
ശക്തിയും വര്‍ദ്ധിക്കുന്നു. പ്രകൃതി അവളുടെ രൗദ്ര ഭാവത്തിലാണ്.
അടിച്ചമര്‍ത്തപ്പെട്ട സര്‍വ്വംസഹയായ അവള്‍ക്ക് പ്രതികരണ ശേഷിയുണ്ടെന്ന്
വിളിച്ചോതുകയാണ്.
നീണ്ട ചാരുബഞ്ചുകളിലെല്ലാം തന്നെ രോഗികളും തുണക്കാരും സ്ഥാനം പിടിച്ചിരിക്കുന്നു. തന്നെപ്പോലെ തന്നെ
അതിരാവിലെയെത്തി സീറ്റ് ഉറപ്പിച്ചവര്‍ ... ആര്‍ക്കായിരിക്കും ആദ്യത്തെ ഊഴം?
എന്തായാലും എനിക്കല്ല; അവള് മനസ്സിലോര്‍ത്തു. തനിക്കു മുമ്പേ മൂന്നാലു
പേര് എത്തിയിരുന്നല്ലോ! താന്‍ ഒരു രോഗിയാണോ? അതോ തുണക്കാരിയോ? അവള് സ്വയം
ചോദിച്ചു. ഉത്തരം തനിക്കുമറിയില്ല.
ചാരുബഞ്ചിന്റെ ഒരരികിലായ് കൂനിയിരിക്കുന്ന ക്ഷീണിത രൂപത്തെ മനപ്പൂര്‍വ്വം
നോക്കാതിരുന്നു.ഇടനാഴിയിലെ ഭിത്തിയില്‍ നിറഞ്ഞു നില്ക്കുന്ന ഒരു പിഞ്ചു
പൈതലിന്റെ കോമള രൂപം. ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി കുര്യന് തൊട്ടടുത്ത്
പീഡിയാട്രീഷന്‍ ഡോ. വത്സല കുമാരി. കൂടുതല്‍ ബോര്‍ഡുകള്‍ വായിക്കാന്‍
തോന്നിയില്ല. ആ കോമള രൂപത്തില്‍ നിന്ന് കണ്ണ് എടുക്കാനേ തോന്നിയില്ല. പൂ പോലുള്ള മുഖത്ത് വിരിയുന്ന പാല് പുഞ്ചിരി. തേന്‍ ചുണ്ടുകള്‍ അല്‍പ്പം
പിളര്‍ത്തി അമ്മയ്ക്ക് നല്കുന്നു നറു ചുംബനം.നിര്‍വൃതിയില്‍ അലിഞ്ഞു
തീരുന്ന ആ അമ്മ എത്രയോ ഭാഗ്യവതി. അവളുടെ ജന്മം സഫലമായിരിക്കുന്നു.
തന്റെ ജന്മം ഇനി എന്ന് സഫലമായിത്തീരും? അവനെ വാരിയെടുത്ത് നെഞ്ചോട്
ചേര്‍ക്കാന്‍ അവളുടെ മാറിടം ത്രസിച്ചു. മാതൃ വാത്സല്യത്തിന്റെ
മധുനുകര്‍ന്ന് ജീവിതം പൂര്‍ത്തീകരിക്കാന്‍ അവള് വെമ്പി. പക്ഷെ എല്ലാം
ദൈവത്തിന്റെ തീരുമാനങ്ങള്‍ .
താനും ഇതുപോലെ ഒരു പൈതലായിരുന്നുവല്ലോ എന്ന് റീന ഓര്‍ത്തു. തന്റെ
ചുംബനത്തില്‍ സായൂജ്യമടഞ്ഞ ഒരമ്മ തനിക്കുമുണ്ടായിരുന്നു. ഉണ്ടെന്നു
കരുതുവാന്‍ മനസ്സനുവദിക്കുന്നില്ല. പതിയെ മുഖം തിരിച്ച് അരികിലിരിക്കുന്ന
അമ്മയെ നോക്കി. ആ മുഖത്തെ ദീനത കരളലിയിക്കുന്നുവെങ്കിലും കണ്ടില്ലെന്നു നടിക്കാന്‍ അവള് പഠിച്ചു കഴിഞ്ഞു.
ഓര്‍മ്മകളുടെ മാറാലകള്‍ തുടച്ചു നീക്കി സുന്ദരമായ കുടുംബത്തിന്റെ തിരുമുറ്റത്ത് അവള് ചെന്ന് നിന്നു. വിശാലമായ പാടശേഖരങ്ങള്‍ക്ക് നടുവില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്ക്കുന്ന തൈക്കാട്ട് തറവാട്.
അവിടെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും അമ്മാവന്മാരും
അമ്മായിമാരും മക്കളും ഒക്കെയുള്ള കൂട്ടുകുടുംബം. കുടുംബത്തിലെ ഏക
സര്‍ക്കാര്‍ സേവകനായിരുന്ന പപ്പ. ആക്സിഡന്റില്‍പെട്ട് പപ്പ ഒരോര്‍മ്മ
മാത്രമായി ശേഷിക്കുമ്പോള്‍ തനിക്കഞ്ചു വയസ്സ്. തറവാട്ടിലേക്ക്
പുതുതായെത്തിയ അതിഥി, അനിയത്തി റീമയ്ക്ക് നാലുമാസം പ്രായം. പപ്പയുടെ
വേര്‍പാടില്‍ തകര്‍ന്നു പോയി , തറവാട്ടിലെല്ലാവരും. രണ്ടാഴ്ച തികയും മുമ്പേ
അമ്മയുടെ സഹോദരന്മാരെത്തി അവരുടെ തറവാട്ടിലേക്ക് അമ്മയെ കൊണ്ടുപോയി.
കുട്ടികളെ കൂടെ കൂട്ടാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. അവരുടെ സുന്ദരിയായ
സഹോദരിക്ക് പുതിയൊരു ജീവിതം കിട്ടാന്‍ ആ കുരുന്നുകള്‍ ഒരു തടസ്സമാകുമെന്ന്
അവര്‍ മുന്‍കൂട്ടി കണ്ടിരിക്കും. സഹോദരങ്ങള്‍ക്കൊപ്പം ദൂരേക്ക് നടന്നകന്ന
അമ്മയെ നോക്കി നടുമുറ്റത്ത് നിറമിഴികളോടെ നില്ക്കുന്ന ആ അഞ്ചു
വയസ്സുകാരിയുടെ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല.
പിന്നെ എല്ലാവര്‍ക്കുമിടയില്‍ ആരുമില്ലാത്തവരെപ്പോലെ, സമ്പന്നതയുടെ
നടുവില്‍ തീര്‍ത്തും ദരിദ്രരായി താനും അനിയത്തിയും... അമ്മയുടെ
മുലപ്പാലിന്റെ മണം അവളുടെ ചുണ്ടില്‍ ഒരോര്‍മ്മയായ് പോലും ശേഷിക്കുന്നില്ല
എന്ന് ഓരോ നിമിഷവും താന്‍ തിരിച്ചറിഞ്ഞു. പടിയിറങ്ങി ദൂരേക്ക്
നടന്നുനീങ്ങിയ അമ്മ ഒരിക്കല്‍ പോലും തിരിച്ചു വന്നില്ല. അമ്മയെ കാണാന്‍
കൊതിച്ച് എത്രയോ രാത്രികളില്‍ ഉറങ്ങാതെ, കരഞ്ഞ് തളര്‍ന്ന് താനിരുന്നു!
പേടിസ്വപ്നങ്ങള്‍ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരുന്നു. ഏറെ
വൈകാതൊരുനാള്‍ കേട്ടറിഞ്ഞു ; തന്റെ അമ്മയുടെ പുനര്‍വിവാഹം കഴിഞ്ഞുവെന്നും ,
പുതിയ ഭര്‍ത്താവിനൊപ്പം അവര്‍ വിദേശത്തേക്ക് പറന്നുവെന്നും. ഒരിക്കല്‍
പോലും ഒന്ന് വിളിക്കാന്‍ അമ്മ ശ്രമിച്ചിരുന്നില്ലല്ലോ. അതോ .....
ഒടുവിലിതാ, ജീവിതപ്പാതയിലൂടെ അനസ്യൂതം യാത്ര തുടര്‍ന്ന് കഥാവശേഷരായവരുടെ ഓര്‍മ്മകളും
പേറി താനും അനിയത്തിയും കുടുംബിനികളായി. അമ്മാവന്മാരുടെ കനിവ് കൊണ്ട്
വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും നല്ലൊരു ജോലി നേടാനും കഴിഞ്ഞത് തന്റെ
പപ്പയുടെ പുണ്യമെന്ന് ഓരോ നിമിഷവും കരുതുന്നു. വിവാഹ ശേഷം അനിയത്തി റീമ
ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് തിരിച്ചു. ഒരു കുഞ്ഞിക്കാല് കാണാനുള്ള
ആഗ്രഹവും പേറി താനും ഭര്‍ത്താവും ഇവിടെ. ജീവിതത്തിന് ഒരു ലക്ഷ്യവുമില്ലാതെ,
താള മേളങ്ങളില്ലാതെ, വര്‍ണ്ണ ഭാവങ്ങളില്ലാതെ ....
ശൂന്യമായ മനസ്സോടെ നിര്വ്വികാരയായിരിക്കെ ഒരു നാള് ഒരു ഫോണ്‍ കോള്‍ . "മോളേ" ഇടറിയ ആ സ്വരം തിരിച്ചറിയാന്‍ തനിക്കായില്ല....
"മോളേ ... ഇത് ഞാനാണ് , ബീനാമ്മ .... നിന്റെ അമ്മ.എനിക്കിനിയും വയ്യ മോളെ ..... ഞാന്‍ വീണ്ടും ഒറ്റയ്ക്കായി. എനിക്ക് നിങ്ങളെ കാണണം. ഞാന്‍ നിന്റരികിലേക്ക് വന്നോട്ടെ? "
ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്നപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണീരോടെ ദൂരേക്ക് നോക്കി നിന്ന ആ അഞ്ചു വയസ്സുകാരി നെഞ്ചു പൊട്ടിക്കരയുന്നത് വീണ്ടും കേള്‍ക്കാനായി.
കുറച്ചു നാളുകള്‍ക്ക് ശേഷം വീട്ടുപടിക്കല്‍ 'അമ്മ' എന്ന സ്ത്രീരൂപമെത്തി. സൌന്ദര്യം വറ്റി ശോഷിച്ച ശരീരവും നിര്‍ജ്ജീവമായ മിഴികളുമായി ഒരാള്‍ രൂപം. രണ്ടാം ഭര്‍ത്താവിന്റെ മരണശേഷം വീണ്ടും ഒറ്റയായ അവര്‍ക്ക് മുന്നില്‍ മക്കളുടെ ഓര്‍മ്മകള്‍ കടന്നു വന്നത് സ്വാഭാവികം മാത്രം. പക്ഷേ ... വിവരമറിഞ്ഞിട്ടും ഒരിക്കല്‍ പോലും റീമയെത്തിയില്ല ; വിളിച്ചതുമില്ല. അവള് പറഞ്ഞു : - "ഞാന്‍ അമ്മയില്ലാത്ത കുട്ടിയാണ്... "അമ്മ" എന്തെന്ന് എനിക്കറിയില്ല... ഇനിയെനിക്ക് അറിയുകയും വേണ്ട".
പക്ഷെ .... റീന എന്ന ആ അഞ്ചു വയസ്സുകാരിയുടെ കുരുന്നോര്മ്മകളില് പണ്ടെങ്ങോ അനുഭവിച്ച അമ്മയുടെ ഇത്തിരി സ്നേഹത്തുണ്ടുകള്‍ ഇന്നും മായാതെ കിടന്നിരുന്നു.
എങ്കിലുമവള് ഒരു വാക്കുപോലും അവരോട് മിണ്ടിയില്ല. സുഖമാണോ എന്നന്ന്വേഷിച്ചില്ല. "അമ്മേ" യെന്ന് ഒരിക്കല്‍ പോലും വിളിച്ചില്ല. പക്ഷെ അവളവരെ ശുശ്രൂഷിച്ചു. ഡോക്ടറെ കാണിക്കുന്നു ... സമയാ സമയങ്ങളില്‍ ഭക്ഷണവും മരുന്നും നല്കുന്നു. അപ്പോഴൊക്കെ അവളുടെ ഓര്‍മ്മകള്‍ക്കും പ്രായത്തിനും അഞ്ചു വയസ്സിന്റെ പരിമിതി അവള് തന്നെ നല്‍കിയിരുന്നു. ചിലപ്പോഴൊക്കെ പരിധി വിട്ട് പുറത്ത് പോയിരുന്ന മനസ്സിനെ പാടുപെട്ട് അടക്കി നിര്‍ത്തി.
ബീനാ ജോര്‍ജ് നേഴ്സിന്റെ നീട്ടിയുള്ള വിളി കേട്ട് അവള് ഓര്‍മ്മകളെ മടക്കി വിളിച്ചു. അമ്മയെ കൂട്ടി ഡോക്ടറുടെ മുറിയിലെത്തി രോഗവിവരങ്ങള്‍ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. പതിവ് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ പറഞ്ഞു -
"ഇവരുടെ ശരീരം ഒരുവിധം ആരോഗ്യം നേടിയിരിക്കുന്നു.ഇനി അമ്മയ്ക്ക് വേണ്ടത് ഒരു കൊച്ചു കുഞ്ഞിനു കൊടുക്കേണ്ട ശ്രദ്ധയും സ്നേഹവുമാണ്. നോക്കൂ റീന ... നീയൊരു നേഴ്സല്ലേ? ഒന്നും പറഞ്ഞു തരേണ്ട എന്ന് എനിക്കറിയാം.സ്നേഹവും ശ്രദ്ധയും പരിഗണനയും നല്കിയാല് അമ്മയെ പഴയ ആളാക്കി വേഗം നമുക്ക് മാറ്റിയെടുക്കാം."
കണ്‍സള്‍ട്ടിംഗ് റൂമില്‍ നിന്നും പുറത്തിറങ്ങവേ റീനയുടെ കണ്ണുകള്‍ ഭിത്തിയിലെ ചിത്രത്തില്‍ വീണ്ടുമുടക്കി. നറുചുംബനത്തിനായി ചുണ്ടു പിളര്‍ന്നു നില്ക്കുന്ന കുരുന്നിനപ്പോള് ബീനാമ്മയുടെ മുഖമായിരുന്നു. നിര്‍വൃതിയിലലിഞ്ഞു നില്ക്കുന്ന ആ അമ്മയ്ക്ക് റീനയുടെ മുഖവും. അവള് അമ്മയെ തന്നോട് ചേര്‍ത്ത് നിര്‍ത്തി. ഇനിയൊരിക്കലും ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന ഭാവമായിരുന്നു അവള്‍ക്ക്. പുറത്തപ്പോള്‍ മഴയുടെ ശക്തി കുറഞ്ഞിരുന്നു. പ്രകൃതി ശാന്തമാവുകയായിരുന്നു.

Presented by : ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള് കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക് കമന്റ് ബോക്സിലോ
ബ്ലോഗ് കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.
മാതൃത്വം ലോകത്തിലെ മഹാശക്തി
ReplyDeleteഭർത്താവിന്റെ വിയോഗത്തോടെ പലപ്പോഴും ജീവിതം തന്നെ തകർന്നു പോകുന്നത് സ്ത്രീകൾക്കാണ്. അത്യപൂർവ്വമായി മക്കൾ അച്ഛനും അമ്മയും നഷ്ടപ്പെട്ടവരായി മാറുന്നു. കഥ തരക്കേടില്ല. ധൃതികൂട്ടി പറഞ്ഞുതീർത്തപോലെ ഒരു ഫീൽ
ReplyDeleteനന്നായിരിക്കുന്നു. ആശംസകൾ നേരുന്നു.
ReplyDelete