ഇനി ഈ ആപ്ലിക്കേഷൻ എങ്ങനെ നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം എന്നു നോക്കാം.
ഈ ആപ്ലിക്കേഷൻ എങ്ങനെ ഡൗൺലോഡ് ചെയ്യണം എന്നറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക http://www.kuzhalvili.com/2013/12/how-to-download-android-application-for-de-paul-rajamudi.html
ആൻഡ്രോയ്ഡ് എന്ന ഭാഷയുടെ അവകാശം ഇന്ന് കൈയ്യടക്കിയിരിക്കുന്നത് ഗൂഗിൾ ആണ്. ഏതൊരു മൊബൈൽ ഫോൺ നിർമ്മാതാക്കൾക്കും ഈ ഭാഷ തികച്ചും സൗജന്യമായി അവരുടെ ഫോണിൽ ഉപയോഗിക്കുകയും സ്വന്തമായി വികസിപ്പിക്കുകയും ചെയ്യാം. (മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഉപയോഗിക്കണമെങ്കിൽ പണം മുടക്കണമല്ലോ !). അങ്ങനെയാണ് സാംസങ് , മുതലായ കമ്പനികൾ ആൻഡ്രോയ്ഡ് ഭാഷ അവരുടെ ഫോണുകളിൽ ഉപയോഗിക്കുന്നത്. ഈ കമ്പനികൾ ആൻഡ്രോയ്ഡിൽ സ്വന്തമായ മിനുക്കുപണികൾ നടത്തുന്നത് കൊണ്ട് ഓരോ കമ്പനി ഫോണുകൾ വ്യത്യസ്തമായി തോന്നുകയും ചെയ്യും ! മൊബൈൽ കമ്പനികൾക്ക് മാത്രമല്ല ഈ സൗജന്യം ; ഏതൊരാൾക്കും ആൻഡ്രോയ്ഡ് ഭാഷയിൽ സ്വന്തമായി സൗജന്യ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ ഗൂഗിൾ അനുവാദം നൽകിയിട്ടുണ്ട് .... അങ്ങനെ നിർമ്മിക്കപ്പെട്ടതാണ് "ഡി പോൾ രാജമുടി ഓൺലൈൻ" എന്ന നമ്മുടെ ആപ്ലിക്കേഷനും. ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡവലപ്പർമാർ നിർമ്മിക്കുന്ന ഇത്തരം ലക്ഷക്കണക്കിനു ആപ്ലിക്കേഷനുകൾ അപ് ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനുമായി ഗൂഗിൾ തുറന്നിരിക്കുന്ന വെബ്സൈറ്റാണ് "ഗൂഗിൾ പ്ലേ". നിർഭാഗ്യം എന്നു പറയട്ടെ, ഇവിടെ ഡവലപ്പർ അക്കൗണ്ട് തുടങ്ങണമെങ്കിൽ 25 ഡോളർ മുടക്കേണ്ടി വരും.
ഇനി ഞാൻ കാര്യത്തിലേക്ക് വരാം. ഈ ഉയർന്ന ഫീസ് നൽകി ഞാൻ നമ്മുടെ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേയിൽ അപ് ലോഡ് ചെയ്താലും നമ്മുടെ നാട്ടിൽ ഇതു എത്ര പേർ സ്വന്തം ആൻഡ്രോയ്ഡ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യും എന്ന് എനിക്ക് സംശയം ഉള്ളതു കൊണ്ടു ; തൽക്കാലം ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേയിൽ ഇടുന്നില്ല. അതുകൊണ്ടാണ് "ഗൂഗിൾ പ്ലേ" യുടെ അതേ ധർമ്മം നിർവ്വഹിക്കുന്ന 'ആൻഡ്രോയ്ഡ്ഫ്രീവെയർ.നെറ്റ്' എന്ന ആധികാരികമായ വെബ്സൈറ്റിൽ ഞാൻ നൽകിയിരിക്കുന്നതു. അവർ ഈ ആപ്ലിക്കേഷൻ 'വെരിഫൈ' ചെയ്യുകയും ചെയ്തു.
ഈ ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണിലേക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്ന് കഴിഞ്ഞ പാഠത്തിൽ നിന്നും മനസ്സിലാക്കിയല്ലോ. depaulrajamudi110.apk എന്ന ഈ ഫയൽ ആണു ഇൻസ്റ്റാൾ ചെയ്യേണ്ടത്. ഈ ഫയൽ മെമ്മറിയിലെ ഫോൾഡറിൽ നിന്നു കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. അത്രമാത്രം!
പക്ഷേ , ഇവിടെ സംഭവിക്കാവുന്ന ഒരു പ്രശ്നം ... "സുരക്ഷാകാരണങ്ങളാൽ വിശ്വസനീയമല്ലാത്ത (ഗൂഗിൾ പ്ലേയ്ക്ക് പുറത്തുനിന്നുള്ള) ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഫോൺ സെറ്റിംഗ്സ് മാറ്റുക" എന്ന സന്ദേശം കാണേണ്ടി വരും. ഇതിനു കാരണമെന്താണെന്ന് ആദ്യത്തെ വിശദീകരണങ്ങളിൽ നിന്നും മനസ്സിലായിക്കാണുമല്ലോ. ഇത്തരം സന്ദേശം ലഭിക്കുകയാണെങ്കിൽ നിങ്ങളുടെ ഫോണിന്റെ "സെറ്റിംഗ്സ്" സെലക്ട് ചെയ്യുക. അതിൽ "സെക്യൂരിറ്റി" സെലക്ട് ചെയ്യുക. അവിടെ "unknown source" എന്ന തലക്കെട്ടിനു കീഴിൽ "Allow installation of apps from unknown sources" എന്ന് എഴിതിയതിനു എതിരെ ബോക്സ് ടിക് (ശരി) ചെയ്യുക. (നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിന്റെ വേർഷൻ അനുസരിച്ച് ഈ വിശദീകരണത്തിൽ വ്യത്യാസം വരാം. അതു സ്വയം കണ്ടെത്തുമല്ലോ.)
ഇനി പുറത്ത് കടന്ന് ഫോൺ മെമ്മറിയിൽ നിന്നും depaulrajamudi110.apk എന്ന ഫയൽ കണ്ടെത്തി വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. മറ്റുള്ള ആപ്ലിക്കേഷന്റെ ഐക്കണുകളോടൊപ്പം 'ഡി പോൾ സ്കൂളിന്റെ' ചിത്രത്തോടു കൂടിയ ഐക്കൺ കാണാവുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്ത് ഉപയോഗിക്കുക. ഫോണിൽ ഇന്റർനെറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇന്റർനെറ്റ് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഈ ആപ്ലിക്കേഷന്റെ സുപ്രധാന പേജുകൾ പ്രവർത്തിക്കില്ല.
നിങ്ങളുടെ ഫോണിന്റെ സുരക്ഷയിൽ ശ്രദ്ധാലുവാണെങ്കിൽ സെറ്റിംഗ്സിൽ ഒരിക്കൽക്കൂടി കയറി "Allow installation of apps from unknown sources" എന്ന് എഴിതിയതിനു എതിരെ ബോക്സ് ടിക് (ശരി) മാറ്റിക്കളഞ്ഞാൽ നന്നായിരിക്കും.