ഹോ........... അതൊരു കാലം,
രാത്രി വൈകി അത്താഴം, അതും---വെജ്, മീറ്റ് ആന്‍ഡ് ചിക്കന്‍ പപ്സും--റോളും,
ഉഴുന്നുവട, പരിപ്പുവട……. അങ്ങനെ നേരം ഇരുട്ടി വെളുത്താല്‍ സ്വഭാവം മാറുന്ന
എല്ലാ ആഹാര സാധനങ്ങള്‍ കൊണ്ടും ഷോപ്പ് അടക്കുമ്പോള്‍ ഉള്ള ഒരു അടിപൊളി
ഡിന്നര്‍......
എറണാകുളത്തെ മാമംഗലം വര്‍ക്കീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എവെനിംഗ് ഷിഫ്റ്റില്‍ ബില്ലര്‍ ആയി ജോലി ചെയ്തിരുന്ന കാലത്തെ ഓര്‍മ്മകളാണിത്. ബേക്കറിയുടെ തിരക്ക് അനുസരിച്ച് എണ്ണത്തില്‍ ഏറ്റകുറച്ചിലുകള്‍ വരും എന്നല്ലാതെ, അത്താഴത്തിനുള്ള വിഭവങ്ങള്‍ കൃത്യമായി കിട്ടിയിരുന്നു. ഓരോ രാത്രികളും ഇങ്ങനെ സുന്ദരമായി പോയ്കൊണ്ടിരുന്നപ്പോള്‍, ഒരു ദിവസം അത് സംഭവിച്ചു. അന്ന് പതിവിലും കൂടുതല്‍ വിഭവങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി നല്ലവരായ നാട്ടുകാര്‍ കരുതിയിരുന്നു, ബേക്കറി പാലകര്‍ മിച്ചം വന്നവ ഡസ്കില്‍ നിരത്തി, ഓരോരുത്തരും ഇന്നലെ കഴിച്ചതില്‍ നിന്നും വ്യതസ്തമായവ കണ്ണുകള്‍കൊണ്ട് ബുക്ക് ചെയ്തു. സൂപ്പര്‍വൈസറുടെ ഒറ്റ വാക്കിന് വേണ്ടി ക്ഷമയോടെ കാത്തു നില്‍ക്കുകയാണ്. പെട്ടന്ന്, അടച്ചിട്ടിരുന്ന ഷട്ടര്‍ വലിയ ശബ്ദത്തോടെ ഉയര്‍ന്നു. സാമാന്യം വലിയ ഒരു കുടവയറും താങ്ങി ഒരാള്‍ കയറി വരുന്നു.
ഞങ്ങളുടെ കൂട്ടത്തില്‍ ഒരു മിടുക്കന് അല്പം ദേഷ്യത്തോടെ “ഷട്ടര്‍ ഇട്ടുപോയി ചേട്ടാ ഇനി ഒന്നും കിട്ടില്ല.........”
മറ്റൊരുത്തന് അവനെ തടഞ്ഞുകൊണ്ട് “ഡാ, മിണ്ടാതിരിയടാ അത് ഇതിന്റെ ഓണര്‍ ആണ്...........”
അദ്ദേഹം അത് കേട്ടതായി ഭാവിക്കാതെ മേശപുറത്തേക്കു ദൃഷ്ടി പായിച്ചു. സൂപ്പര്വൈസറോഡായി “ഇത് ബാക്കി വന്നതാവും അല്ലേ, ഒരു കാര്യം ചെയ്യു ഇപ്പം ഇതെല്ലം ഒരു കവറില്‍ ആക്കി തരു, നാളെ മുതല്‍ ഏട്ടുമണി കഴിഞ്ഞാല്‍ ഇവിടെ ചെലവാകാതെ വരുന്ന സാധനങ്ങള്‍ നമ്മുടെ പാലാരിവട്ടം ഷോപ്പിലേക്ക് കൊടുത്തു വിട്ടേരെ അത് അവിടെ തീര്‍ന്നോളും”.
പ്ലാസ്റ്റിക് കവറില്‍ പപ്സും, റോളും, വടകളും കാറില്‍ കയറി പോകുന്നതും നോക്കി, ഞങ്ങളുടെ കൂടെ അറിവില്‍ മിടുക്കന് ആയ ആ സുഹൃത്ത് പറഞ്ഞു, “അത് അയാള്‍ക് തിന്നാന്‍ ഒന്നും അല്ല, വീട്ടില്‍ കൊണ്ടുപോയി പട്ടിക്കു കൊടുക്കാനാ”. ഞാന്‍ ഓര്‍ത്തു, പട്ടിയുടെ ഒക്കെ ഒരു ഭാഗ്യമേ. മിടുക്കരായ സൂപ്പര്വൈസര്മ്മാര് പിറ്റേ ദിവസം മുതല്‍ കൃത്യമായി പപ്സ്, റോള്‍ മുതലായവ കയറ്റി അയക്കാന്‍ തുടങ്ങി, അങ്ങനെ സുഭിഷം ആയിരുന്ന ആ നല്ല കാലം പോയ് പോയി.
ഒരു രാത്രി പാലാരിവട്ടം ഷോപ്പില്‍ ഡ്യൂട്ടി കിട്ടിയപ്പോള്‍ ആണ് മനസിലായത് രണ്ടു ഷോപ്പിലെയും കൂടി അവമ്മാര്‍ക്ക് കഴിച്ചു തീര്‍ക്കാന്‍ പറ്റുന്നില്ല.......... ഞങ്ങളെ ഇങ്ങനെ കഷ്ടപെടുത്തണോ എന്ന ചോദ്യത്തോടെ ഉള്ള അകത്താക്കല്‍. ഈ ബേകറി സാധനങ്ങള്‍ കഴിക്കാന്‍ എനിക്ക് വല്യ ആഗ്രഹം ഒന്നും ഉണ്ടായിട്ടല്ല, ഒരു നേരം ഇങ്ങനെ ആക്കിയാല്‍ അത്രക്ക് പൈസ ലാഭിക്കാലോ എന്നാണ് ഓര്‍ത്തത്. ലാഭിക്കാം എന്ന് പറഞ്ഞാല്‍ ഇല്ലാത്ത പൈസ ഉണ്ടാക്കണ്ടല്ലോ എന്നാണ്. എന്തായാലും ആ ചാന്‍സ് ഇവിടെ അവസാനിച്ചപ്പോള്‍, ഭക്ഷണം കിട്ടുന്ന ജോലി കിട്ടിയാല്‍ കൊള്ളാലോ എന്ന് ഓര്‍ത്തു.
അപ്പോള്‍ ആണ് ചാന്ദിനി പാര്‍ക്ക് എന്ന കളമശേരിയിലെ ബാര്‍ ഹോട്ടലില്‍ കമ്പ്യൂട്ടര്‍ ബില്ലിംഗ് ആക്കി എന്ന് അറിയുന്നത്. നൈറ്റ് ഷിഫ്റ്റ് മാത്രമായി ചോദിച്ച് വാങ്ങി, കാരണം ബാര്‍ അടക്കുന്നതിന് മുന്നേ എല്ലാ ജോലിക്കാര്കും കഞ്ഞി കിട്ടും. കഞ്ഞിയും പയറും അച്ചാറും, അച്ചാറ് മാറ്റി നിര്‍ത്തിയാല്‍ സ്കൂളിന്റെ ഗൃഹാതുരതയോടെ കഞ്ഞിയും പയറും ശാപ്പിടാം.
വിശപ്പിന്റെ വിളി മനുഷ്യന് ഒരിക്കലും അവഗണിക്കാന്‍ പറ്റാത്ത ഒരു ഒന്ന് ഒന്നര വിളിയാണ് എന്ന് കഴിഞ്ഞ കുറെ നാളുകള്‍ കൊണ്ട് ശരിക്ക് മനസിലായതാണ്. ആ വിളിക്ക് ഉത്തരം തേടിപ്പോയപ്പോള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഇത്തരം നിമിഷങ്ങള്‍ ജീവിതത്തില്‍ തുന്നിച്ചേര്‍ത്ത് കളമശേരിയിലെ ജീവിതം കടന്നു പോയി. ആ രാത്രികള്‍ എന്നില്‍ ബാക്കി വെച്ചതും ഇനിയും മറ്റുള്ളവരെ പഠിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലാത്തതുമായ പാഠങ്ങള്‍ ചിലപ്പോള്‍ എന്നെ അസ്വസ്ഥനാകുന്നു.
മുരുകന് കാട്ടാകട പാടിയതുപോലെ,
“പാഠം പടിച്ചിടം കൂട്ടുകാരെ
പാടം മറഞ്ഞു പറ മറിഞ്ഞു
പാടുപെട്ടുണ്ണുന്ന കാലവും
മാഞ്ഞുപോയ് പാതവക്കത്തെ
മരത്തണൽ മാഞ്ഞുപോയ്
നേരം ഇരുണ്ടു വരുന്ന നേരം …………………………………
കണ്ടില്ല നമ്മിലെ നമ്മെ മാത്രം
പാഠം പടിച്ചിടം കൂട്ടുകാരെ
ഒരു പാഠം പഠിയ്ക്കുന്ന കാലം വരെ
ഒരു പാഠം പഠിയ്ക്കുന്ന കാലം വരെ...............