
കൊഴിഞ്ഞുണങ്ങിയ ആ വർണ്ണ പുഷ്പങ്ങൾ ഇനിയൊരിക്കലും തന്റെ ജീവിതത്തിൽ വിടരുകയില്ലല്ലോ. "അമ്മ" - അമ്മയുടെ കൈ പിടിച്ചല്ലേ ഞാനാദ്യം പിച്ചവച്ചു നടന്നത്. ഓർമ്മകളിൽ ഒരിക്കൽ പോലും എത്തി നോക്കിയിട്ടില്ലാത്ത അച്ഛന്റെ മുഖം താനൊരിക്കലും കാണാൻ ആഗ്രഹിച്ചിട്ടില്ലായിരുന്നു. കാലത്തിന്റെ മിനുക്കുപണികൾ തന്റെ കൌമാരവും യൗവ്വനവും തീക്ഷ്ണതയേറിയതാക്കിയിരുന്നു. രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള സ്വന്തം വീട്ടിൽ നിന്നും കോളേജിൽ പോയി വരാൻ തനിക്കാവില്ലെന്ന് വാശി പിടിച്ചപ്പോൾ അമ്മ തന്നെ ഹോസ്റ്റലിൽ ചേർത്തു. ഒപ്പമുള്ളവരുടെ അടിച്ചുപൊളി ജീവിതം തന്നിൽ വലിയ മാറ്റങ്ങൾ വരുത്തി. കോളേജ് ഫീസിനും ഹോസ്റ്റൽ ഫീസിനും തന്റെ മാറിവരുന്ന ഫാഷൻ ഭ്രമങ്ങൾക്കുമിടയിൽ നിന്ന് നട്ടം തിരിയുന്ന ഒരു പാവത്തിനെ താൻ നടിക്കുകയായിരുന്നുവോ? തനിക്കു വേണ്ടി മാത്രം വരിഞ്ഞുമുറുക്കി ചുരുക്കിയ ആ ചുക്കിച്ചുളുങ്ങിയ വയറും താൻ കണ്ടിരുന്നില്ലല്ലോ.
"ഗൾഫിൽ നിന്ന് മാസം തോറും വരുന്ന ഡാഡിയുടെ ഡ്രാഫ്റ്റ് " എന്ന തന്റെ അഹങ്കാര വാക്കുകൾ - അവ വെറും പോള്ളയാണെന്നറിയാത്ത കൂട്ടുകാർക്കിടയിൽ തന്നെയൊരു വീര നായികയാക്കി. കോളേജിലെ എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നനായകനായിരുന്ന സുധീഷ് എത്ര വേഗമാണ് തന്റെ സൌന്ദര്യത്തിലും ഇല്ലാത്ത സമ്പത്തിലും മയങ്ങിവീണത് !! സുധിയുടെ പഞ്ചാരവാക്കുകൾ തന്റെ എല്ലാ ക്ലാസ്സുകളും മുടക്കി. കാമ്പസിലെ അക്കേഷ്യകളും അരയാൽക്കൂട്ടങ്ങളും എല്ലാത്തിനും മൂക സാക്ഷികളായി നിന്നിരുന്നു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഹോസ്റ്റലിൽ നിന്നിറങ്ങി സുധിയോടൊപ്പം അവന്റെ കാറിൽ അവനോടു ചേർന്നിരുന്ന് ടൌണിലെ സ്ഥിരം താവളത്തിലേക്കൊരു യാത്ര. സ്റ്റിയറിംഗ് വീലിൽ താളം പിടിക്കുന്ന സുധി ഇടതു കൈ കൊണ്ട് തന്നെ ചേർത്തു പിടിച്ചിരുന്നു. മുന്നിലെ വാഹനങ്ങളുടെ നീണ്ട നിര ട്രാഫിക് ബ്ലോക്കിന്റെ സാമീപ്യം വിളിച്ചറിയിച്ചിരുന്നു. കാറിന്റെ ചില്ല് താഴ്ത്തി പുറത്തേക്കുള്ള കാഴ്ചകൾ നോക്കി വെറുതേയിരിക്കവേ പെട്ടെന്ന് സുധി തന്നെ വരിഞ്ഞു മുറുക്കാൻ തുടങ്ങി.
പെട്ടെന്നാണ് ആ വിളി കേട്ടത് ....
മോളേ .... എന്റെ മോളേ ...... എന്നുറക്കെ വിളിച്ചു കൊണ്ട് ഓടിവരുന്ന തന്റെയമ്മ. അപരിചിതനായ ഒരു പുരുഷന്റെയൊപ്പം തന്റെ മകളെ അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സുധിയുടെ കടന്നു കയറ്റം അമ്മ വ്യക്തമായും കണ്ടിരുന്നു. പാറിപ്പറന്ന അനുസരണയില്ലാത്ത മുടിയും നിറം മങ്ങിയ സാരിയും ധരിച്ച ആ സ്ത്രീ തന്റെയമ്മയാണെന്നു പറയാൻ ദുരഭിമാനം സമ്മതിച്ചില്ല. അടുത്ത വീട്ടിലെ അടുക്കളപ്പണിക്കുള്ള കൂലിയാണ് തന്റെ ജീവൻ നിലനിർത്തിയിരുന്നതെന്നു സുധി അറിയുമ്പോഴുള്ള പ്രതികരണം ഊഹിക്കാനായില്ല. കയ്യിൽ ഒരു പ്ലാസ്റ്റിക് കവറുമായി അമ്മ എതിർവശത്തു നിന്നും ഓടി വരുന്നു. ഒന്നും മിണ്ടാനാവാതെ , ചലിക്കാനാവാതെ താൻ മരവിച്ചിരുന്നപ്പോൾ ട്രാഫിക് സിഗ്നൽ കിട്ടിയതും , സുധി കാർ മുന്നോട്ടെടുത്തതും താനറിഞ്ഞില്ലല്ലോ .......
എന്റെ മോളേ ........
എന്ന വിളിക്കൊപ്പം റോഡിൽ ചിതറിത്തെറിച്ച ചോരപ്പൂക്കൾക്കിടയിൽ തനിക്കായ് വാങ്ങിയ ഏറ്റവും പുതിയ ഫാഷൻ ചുരിദാർ മറ്റൊരു കൊഴിഞ്ഞ പൂവായ് തെറിച്ചു കിടന്നിരുന്നു. അപ്പോഴും ചുക്കിച്ചുളിഞ്ഞ ആ വയർ വരിഞ്ഞു മുറുക്കിയിരുന്നു.
ഇരുട്ടിന്റെ കനത്ത കരിമ്പടം തനിക്കു ചുറ്റും വലയം തീർത്തത് താരയറിഞ്ഞില്ല. ഓർമ്മകളുടെ ചെപ്പിൽ നിന്ന് കിലുങ്ങുന്ന മണിമുഴക്കം അവളുടെ കാലുകളുടെ വേഗത വർദ്ധിപ്പിച്ചു. അടുത്ത യാത്രയുടെ അവസാനം എവിടെയായിരിക്കും എന്നോർക്കവേ മിന്നിമറഞ്ഞ ഒരു തീക്ഷ്ണതയേറിയ വെളിച്ചം.
"അമ്മേ ...... "
അവൾ അലറി വിളിച്ചു. തന്റെ പാപ ബോധത്തിന്റെ കൂരിരുട്ടിൽ നിന്നും പശ്ചാത്താപത്തിന്റെ ചുവന്നു തിണർത്ത സങ്കട നുറുങ്ങുകൾ പാപപരിഹാരത്തിന്റെ ചോരപ്പൂക്കളായ് വീണ്ടും ആ റോഡിൽ ചിതറിത്തെറിച്ചു. ഇനി താരയ്ക്ക് ആത്മശാന്തി ലഭിക്കാതിരിക്കുമോ?
Presented by : ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള് കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക് കമന്റ് ബോക്സിലോ
ബ്ലോഗ് കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.