നിശബ്ബ്ദത എന്നെ പൊതിയുമ്പോള്‍ ഞാന്‍ ഏകനാകുന്നു ..
നിന്റെ മനസ്സിന്റെ ഗാനം ഞാന്‍ കേള്‍ക്കുന്നു .
അകലെ ...അകലെ നിന്നൊരു കിളിപ്പാട്ട് ഞാന്‍ കേള്‍ക്കുന്നു ...
ഒരാഹ്ലാദത്തിന് ഇടവഴിയിലെവിടെയോ തളം കെട്ടി നിന്ന നൊമ്പരം ...
വീണ്ടുമാ കിളി നാദത്തിനായി കാത്തിരിക്കാം .
എന്റെ ഏകാന്തതയ്ക്കും അപ്പുറം ...
എന്റെ ചിന്തകള്‍ക്കും അപ്പുറം ...
എന്റെ വികലമായ മനസ്സിനും അപ്പുറം ...
കാത്തിരിക്കാം , കാതോര്‍ക്കാം ....
ഒരായ്യുസ്സിന്റെ കാണാക്കയങ്ങളില്‍
മുങ്ങിയെന്‍ മനസ്സുഴറുമ്പോള്‍
കാത്തിരിക്കാം , കാതോര്‍ക്കാം....ആ കിളിപ്പാട്ടിനായി
കറുത്ത രാത്രികള്‍ എനിക്കിഷ്ടമാണ് ,
അവയുടെ ഒടുക്കം സുര്യന് ഉദിക്കുമെങ്കില്‍
കറുത്ത ദുഃഖങ്ങളെനിക്കിഷ്ടമാണവയുടെ
തുടര്‍ച്ചയില്‍ പുഞ്ചിരി പൂക്കുമെങ്കില്‍ .
എനിക്ക് തടവറ ഇഷ്ടമാണെന്നെന്നും ...
നിനക്ക് സ്വാതന്ത്ര്യം സ്വന്തമെങ്കില്‍ .
എനിക്ക് കാത്തിരിപ്പിഷ്ടമാ - ണൊരുദിനം
നിനക്ക് വന്നെത്താന്‍ കഴിയുമെങ്കില്‍ ...
നിന്റെ മനസ്സിന്റെ ഗാനം ഞാന്‍ കേള്‍ക്കുന്നു .
അകലെ ...അകലെ നിന്നൊരു കിളിപ്പാട്ട് ഞാന്‍ കേള്‍ക്കുന്നു ...
ഒരാഹ്ലാദത്തിന് ഇടവഴിയിലെവിടെയോ തളം കെട്ടി നിന്ന നൊമ്പരം ...
വീണ്ടുമാ കിളി നാദത്തിനായി കാത്തിരിക്കാം .
എന്റെ ഏകാന്തതയ്ക്കും അപ്പുറം ...
എന്റെ ചിന്തകള്‍ക്കും അപ്പുറം ...
എന്റെ വികലമായ മനസ്സിനും അപ്പുറം ...
കാത്തിരിക്കാം , കാതോര്‍ക്കാം ....
ഒരായ്യുസ്സിന്റെ കാണാക്കയങ്ങളില്‍
മുങ്ങിയെന്‍ മനസ്സുഴറുമ്പോള്‍
കാത്തിരിക്കാം , കാതോര്‍ക്കാം....ആ കിളിപ്പാട്ടിനായി
കറുത്ത രാത്രികള്‍ എനിക്കിഷ്ടമാണ് ,
അവയുടെ ഒടുക്കം സുര്യന് ഉദിക്കുമെങ്കില്‍
കറുത്ത ദുഃഖങ്ങളെനിക്കിഷ്ടമാണവയുടെ
തുടര്‍ച്ചയില്‍ പുഞ്ചിരി പൂക്കുമെങ്കില്‍ .
എനിക്ക് തടവറ ഇഷ്ടമാണെന്നെന്നും ...
നിനക്ക് സ്വാതന്ത്ര്യം സ്വന്തമെങ്കില്‍ .
എനിക്ക് കാത്തിരിപ്പിഷ്ടമാ - ണൊരുദിനം
നിനക്ക് വന്നെത്താന്‍ കഴിയുമെങ്കില്‍ ...
Presented by : ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല് Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
No comments:
Post a Comment