ഒത്തിരിയാശിച്ച് മനം നിറയെ മധുരപ്രതീക്ഷകളോടെ അവർ വിവാഹിതരായി. ബന്ധുമിത്രാദികൾ അവർക്കായി അനുഗ്രഹാശ്ശിസ്സുകൾ ചൊരിഞ്ഞു. ആയിരം പൂർണ്ണചന്ദ്രൻമാരെ ഒന്നിച്ചു കാണാൻ അവർ കാത്തിരുന്നു. നിഴലും നിലാവും ഇണചേരുന്ന കൽപ്പടവുകളിൽ ഇരുന്ന് അവരതിനായിഒന്നിച്ച് കിനാവുകണ്ടു. സകലരും അവരുടെ സ്നേഹത്തെ വാനോളം പുകഴ്ത്തി.
മലർമണം മായും മുൻപേ ഒരു നാൾ അവനവളോട് പറഞ്ഞു : "നിന്നെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്."
കണ്ണീരോടെ അവൾ ചോദിച്ചു : "ഞാനെന്ത് തെറ്റ് ചെയ്തു?"
ഒന്നുമുരിയാടാതെ അവൻ പുറം തിരിഞ്ഞു നിന്നു. അവനെ പിരിയാനാവാത്തതു കൊണ്ട് മാത്രം ഒരിക്കൽ വേണ്ടെന്നുവച്ച ജോലിക്കായി അവൾ യാത്രയായി.
പോകും മുൻപേ അവൾ പറഞ്ഞു: "നമുക്ക് സുഹൃത്തുക്കളായിട്ടെങ്കിലും ഒന്നിച്ച് താമസിച്ചുകൂടെ?"
അവൻ വീണ്ടും നിശ്ശബ്ദനായി.
തന്റെ നിഴൽ പോലും അവനെ ശല്യപ്പെടുത്തരുത് എന്നാഗ്രഹിച്ച് അവൾ തനിയെ പടികളിറങ്ങി...ദൂരേക്ക്, തനിയെ.
അപ്പോൾ അവൻ തന്റെ നിറമിഴികൾ ആരും കാണാതെ തുടയ്ക്കുകയായിരുന്നു. തന്റെ പ്രിയസഖി സുഖമായി വസിക്കട്ടെ....
എവിടെയായിരുന്നാലും മംഗളങ്ങൾ ഭവിക്കട്ടെ..... എന്ന് പ്രാർത്ഥിക്കുകയായിരുന്നു. തന്നിലൂടെ അന്യം നിന്ന് പോയേക്കാവുന്ന ഒരു തലമുറയുടെ ശാപത്തിൽ നിന്നും അവൻ അവൾക്ക് മോക്ഷം നൽകുകയായിരുന്നു.
Tags: Malayalam Blog, Malayalam Kavitha, Malayalam Poems,Stories,Short Story,Malayalam Classics
മലർമണം മായും മുൻപേ ഒരു നാൾ അവനവളോട് പറഞ്ഞു : "നിന്നെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്."
കണ്ണീരോടെ അവൾ ചോദിച്ചു : "ഞാനെന്ത് തെറ്റ് ചെയ്തു?"
ഒന്നുമുരിയാടാതെ അവൻ പുറം തിരിഞ്ഞു നിന്നു. അവനെ പിരിയാനാവാത്തതു കൊണ്ട് മാത്രം ഒരിക്കൽ വേണ്ടെന്നുവച്ച ജോലിക്കായി അവൾ യാത്രയായി.
പോകും മുൻപേ അവൾ പറഞ്ഞു: "നമുക്ക് സുഹൃത്തുക്കളായിട്ടെങ്കിലും ഒന്നിച്ച് താമസിച്ചുകൂടെ?"
അവൻ വീണ്ടും നിശ്ശബ്ദനായി.
തന്റെ നിഴൽ പോലും അവനെ ശല്യപ്പെടുത്തരുത് എന്നാഗ്രഹിച്ച് അവൾ തനിയെ പടികളിറങ്ങി...ദൂരേക്ക്, തനിയെ.
അപ്പോൾ അവൻ തന്റെ നിറമിഴികൾ ആരും കാണാതെ തുടയ്ക്കുകയായിരുന്നു. തന്റെ പ്രിയസഖി സുഖമായി വസിക്കട്ടെ....
എവിടെയായിരുന്നാലും മംഗളങ്ങൾ ഭവിക്കട്ടെ..... എന്ന് പ്രാർത്ഥിക്കുകയായിരുന്നു. തന്നിലൂടെ അന്യം നിന്ന് പോയേക്കാവുന്ന ഒരു തലമുറയുടെ ശാപത്തിൽ നിന്നും അവൻ അവൾക്ക് മോക്ഷം നൽകുകയായിരുന്നു.
Presented by : ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള് കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക് കമന്റ് ബോക്സിലോ
ബ്ലോഗ് കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.
അതുവേണ്ടാരുന്നു
ReplyDeleteഅതുവേണ്ടായിരുന്നു. :(
ReplyDeleteThis comment has been removed by the author.
ReplyDelete